Breaking News

ഗവൺമെൻറ് ഡോക്ടർ രോഗികളോട് കാണിക്കുന്ന നിഷേധാത്മകമായ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം .

കൊട്ടാരക്കര നെടുവത്തൂർ പഞ്ചായത്തിൽ ഉൾപ്പെട്ട പുല്ലാമല ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ആരോപണ വിധേയ. ഇവർ അവിടെ എത്തുന്ന രോഗികളോട് കാണിക്കുന്ന നിഷേധാത്മകമായ നിലപാടുകാരണം വേണ്ട രീതിയിലുള്ള ചികിത്സ രോഗികൾക്ക് ലഭിക്കുന്നില്ല എന്ന് ആക്ഷേപം .കഴിഞ്ഞ ദിവസം അവിടെ രോഗഗ്രസ്ഥനായിഎത്തിയ ആളോട് കാണിച്ച നിലപാടാണ് കൂടുതൽ വഷളായിരിക്കുന്നത്.

രോഗികളെ വേണ്ട രീതിയിൽ ചികിത്സിക്കുകയോ സ്റ്റെതസ്കോപ്പ് പോലും വെച്ച് പരിശോധിക്കുവാനുള്ള ആർജ്ജവമോ ഈ ഡോക്ടർ കാണിക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കൊറോണ കാലത്ത് ഡോക്ടർമാർ എങ്ങനെയായിരുന്നു രോഗികളോട് അതിനേക്കാൾ വളരെ മോശപ്പെട്ട രീതിയിൽ തന്നെയാണ് ഇപ്പോഴും ഇവിടെ ഡോക്ടർ രോഗികളോട് കാണിക്കുന്നത്.

രോഗികളെ വേണ്ടവിധത്തിൽ ഒന്ന് പരിശോധിക്കുക വേണ്ട കാര്യങ്ങൾ മനസ്സിലാക്കുകയോ ചെയ്യാതെയാണ് ഇവർ മരുന്നിന് കുറിക്കുന്നതും മറ്റു തീരുമാനങ്ങൾ എടുക്കുന്നതും. ധാർഷ്ട്യ രൂപത്തിലുള്ള പെരുമാറ്റം രോഗികളെ ഒട്ടേറെ വേദനിപ്പിക്കുന്നു എന്ന് പല രോഗികളും ഞങ്ങളോട് പറയുകയുണ്ടായി

About NEWS22 EDITOR

Check Also

മേലില ഗ്രാമത്തെ പാലാഴി ആക്കിയ പ്രസന്നകുമാരിക്ക് കൊല്ലം ജില്ലാ ക്ഷീര സഹകാരി അവാർഡ് .

ജില്ലാ ക്ഷീര സഹകാരി അവാർഡിന് ചെത്തടി ഉപാസനയിൽ ശ്രീമതി ആര്‍. പ്രസന്നകുമാരി അർഹയായി. ഇടുക്കി ജില്ലയിൽ അണക്കരയിൽ വച്ച് നടന്ന …