Breaking News

സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; ഇന്ന് കോവിഡ് ബാധിച്ചത് 7798 പേര്‍ക്ക് ; 11,447 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി.

എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,45,09,870 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 11,447 പേര്‍ രോഗമുക്തി നേടി.

തൃശൂര്‍ 1092
കോഴിക്കോട് 780
കൊല്ലം 774
മലപ്പുറം 722
തിരുവനന്തപുരം 676
പാലക്കാട് 664
ആലപ്പുഴ 602

എറണാകുളം 582
കാസര്‍ഗോഡ് 553
കണ്ണൂര്‍ 522
കോട്ടയം 363
പത്തനംതിട്ട 202
വയനാട് 137
ഇടുക്കി 129

7202 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 530 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

തൃശൂര്‍ 1085
കോഴിക്കോട് 743
കൊല്ലം 768
മലപ്പുറം 705
തിരുവനന്തപുരം 595
പാലക്കാട് 388
ആലപ്പുഴ 575

എറണാകുളം 564
കാസര്‍ഗോഡ് 543
കണ്ണൂര്‍ 447
കോട്ടയം 337
പത്തനംതിട്ട 196
വയനാട് 130
ഇടുക്കി 126

34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം 6, കാസര്‍ഗോഡ് 5, വയനാട് 4, കൊല്ലം 3, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് 2 വീതം, തിരുവനന്തപുരം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …