Breaking News

Tag Archives: News22

നടന്‍ ബാബുരാജ് ‘എടുത്തെറിഞ്ഞ്’ വിശാലിന് പരിക്ക്.

ബാബുരാജ് എടുത്തെറിഞ്ഞുതു കാരണം നടന്‍ വിശാലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ഹൈദരാബാദില്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. റോപ്പില്‍ ഉയര്‍ന്ന വിശാലിന്റെ തോള് ഭിത്തിയില്‍ ഇടിച്ചാണ് പരിക്ക്. രണ്ടു ദിവസത്തേക്ക് വിശാലിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശാല്‍ 31 എന്ന് വര്‍ക്കിംഗ് ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനെ ഇടയിലാണ് പരിക്കേറ്റത്. ലൊക്കേഷനില്‍ ഉണ്ടായിരുന്ന ഫിസിയോ തെറാപ്പിസ്റ്റ് ഉടന്‍ തന്നെ അടിയന്തിര ചികിത്സ ലഭ്യമാക്കി.

Read More »

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു.

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് സുരേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രധാനമായും സഹനടിയുടെ വേഷങ്ങളിലാണ് ഇവര്‍ അഭിനയിച്ചിട്ടുള്ളത്. ആദ്യകാലത്ത് ഹിന്ദി നാടകങ്ങളില്‍ അഭിനയിച്ചിരുന്ന സുരേഖ 1978-ല്‍ കിസാ കുര്‍സി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. ഹിന്ദി നാടകങ്ങളില്‍ നല്‍കിയ സംഭാവനകള്‍ക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌. പരേതനായ ഹേമന്ത് …

Read More »

പാസ്‌വേഡുകള്‍ എപ്പോഴൊക്കെ മാറ്റം? : ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ.

പാസ്‌വേഡുകള്‍ എങ്ങനെ മാറ്റണമെന്നും ഇക്കാര്യത്തിന്‍ താന്‍ എന്താണ് ചെയ്യുന്നതെന്നും ഗൂഗിള്‍ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദര്‍ പിച്ചൈ പറയുന്നു. ബിബിസിയുടെ അഭിമുഖത്തിലായിരുന്നു പിച്ചൈ ലോകം കേള്‍ക്കാന്‍ കാത്തിരുന്ന ഉത്തരങ്ങള്‍ക്ക് മറുപടി പറഞ്ഞത്. എത്ര തവണ പാസ്‌വേഡ് മാറ്റുന്നുവെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, താന്‍ പാസ്‌വേഡുകള്‍ പതിവായി മാറ്റില്ലെന്ന് പിച്ചൈ വ്യക്തമാക്കി. ഒന്നിലധികം പരിരക്ഷകള്‍ ഉറപ്പാക്കുന്നതിന് പാസ്‌വേഡുകളുടെ കാര്യത്തില്‍ ‘ടുഫാക്ടര്‍ ഓഥന്റിഫിക്കേഷന്‍’ സ്വീകരിക്കാന്‍ അദ്ദേഹം ഉപയോക്താക്കളോട് പറയുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹം എത്ര ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു …

Read More »

ഇന്ന് എം.ടി. വാസുദേവന്‍ നായരുടെ ജന്മദിനം.

എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയ അതുല്യ വ്യക്തിത്വമാണ് എം ടി വാസുദേവന്‍ നായര്‍. മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളെയും വൈകാരികമായ ഭാവങ്ങളെയും ഏതൊരു സാധാരണക്കാരനും മനസിലാക്കാനും സ്വയം തിരിച്ചറിയാനും കഴിയുന്ന വിധത്തില്‍ ലളിതമായ ഭാഷയിലേക്ക് പകര്‍ത്തി ആവിഷ്കരിക്കുന്നതില്‍ എം ടിയ്ക്കുള്ള വൈഭവം സമാനതകളില്ലാത്തതാണ്. ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ച എം.ടി. കലാജീവിതത്തിലേക്ക് തിരിയുന്നതിന് മുമ്ബ് ഒട്ടേറെ വഴികളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. രസതന്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷം …

Read More »

സംസ്ഥാനത്ത് പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ നാളെ അവലോകനയോഗം…

പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറന്നേക്കും. ഇളവുകള്‍ ആലോചിക്കാന്‍ അവലോകനയോഗം നാളെ നടത്താൻ സാദ്ധ്യതയുണ്ടെന്ന് സൂചന. വ്യാപാരികളും മതസംഘടനകളും സമ്മര്‍ദ്ദം ശക്തമാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അയഞ്ഞ സമീപനത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. ഇതോടെ ശനിയാഴ്‌ച ചേരാനിരുന്ന ലോക്ക്ഡൗണ്‍ അവലോകനയോഗം നാളെ ചേരാനുളള സാദ്ധ്യത കൂടി.നാളെ രാവിലെയാണ് വ്യാപാരികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്. കടകള്‍ നിര്‍ബന്ധപൂര്‍വ്വം തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയ വ്യാപാരികള്‍ നാളെ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്.ജൂലായ് 21ന് …

Read More »

ആശങ്ക ഉയര്‍ത്തി കൊറോണ വൈറസിന്റെ പുതിയ കാപ്പ വകഭേദം.

കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ഉയര്‍ത്തിയ ആശങ്കകള്‍ പൂര്‍ണമായും അവസാനിക്കുന്നതിന് മുമ്ബാണ് കാപ്പ എന്ന പുതിയ വകഭേദം രാജ്യത്ത് പ്രത്യക്ഷപ്പെട്ടത്. ഏഴ് രോഗികളിലാണ് നിലവില്‍ കാപ്പ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസിന് ഇരട്ട ജനിതകമാറ്റം സംഭവിച്ച്‌ രൂപപ്പെട്ട വകഭേദമാണ് കാപ്പയും. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ എസ് എം എസ് മെഡിക്കല്‍ കോളേജില്‍ നിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവായ …

Read More »

ലക്ഷദ്വീപിൽ ലോക്ക് ഡൗണ്‍ കാലത്തെ പ്രവർത്തനത്തിന് അനുകൂല നിലപാടെടുത്ത് ഹൈക്കോടതി.

ലക്ഷദ്വീപ് ഭരണകൂടം ലോക്ക് ഡൗണ്‍ കാലത്ത് സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് ഹൈക്കോടതി. ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി നടപടിയെടുത്തത്. ലക്ഷദ്വീപ് സ്വദേശിയായ നാസിഖ് ആണ് ഹര്‍ജി നല്‍കിയത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനം ദ്വീപില്‍ ഭക്ഷ്യപ്രതിസന്ധിയുണ്ടെന്ന ആക്ഷേപത്തില്‍ കഴമ്ബില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ ആവശ്യങ്ങള്‍ അനുവദിക്കേണ്ട സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.  

Read More »

അഴകുപോലെ അനവധി ഗുണങ്ങളുമുള്ള ചാമ്പയ്ക്കയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ അറിയേണ്ടേ ?

നമ്മുടെ തൊടികളില്‍ സര്‍വസാധാരണയായി നട്ടുവളര്‍ത്തിയിരുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. മറ്റ് ഫലങ്ങള്‍ക്കു കിട്ടിയിട്ടുള്ളത്ര സ്വീകാര്യത ചാമ്പയ്ക്ക് കിട്ടിയിട്ടുണ്ടാവില്ല. അവധിക്കാലങ്ങളില്‍ ചാമ്പച്ചോട്ടില്‍ ബാല്യം ചെലവിട്ടവരും ഉണ്ടാകും. കൈവെള്ളയില്‍ കുറച്ച് ഉപ്പിട്ട് അതില്‍ ചാമ്പക്കയൊന്നുതൊട്ട് ആസ്വദിച്ചു കഴിച്ച കുട്ടിക്കാലം ചിലരുടെയെങ്കിലും ഓര്‍മയില്‍ ഇന്നുമുണ്ടാകും. പച്ച ആപ്പിള്‍ കഴിച്ചാലുളള അഞ്ച് ഗുണങ്ങള്‍…Read more  അതേസമയം ആര്‍ക്കും വേണ്ടാതെ പഴുത്ത് താഴെ വീണ് ചീഞ്ഞുപോകുന്ന ചാമ്പക്ക നോക്കി നെടുവീര്‍പ്പിടുന്ന മുത്തശ്ശിമാരേയും ഇന്ന് കണ്ടേക്കാം. പക്ഷേ ഈ …

Read More »

ജനുവരി ഒന്നിന് സ്‌കൂളുകള്‍ തുറക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് ജനുവരി ഒന്നിന് സ്‌കൂളുകള്‍ തുറക്കും. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 50 ശതമാനം കുട്ടികളെയാണ് അനുവദിക്കുക. 10, 12 ക്ലാസ്സുകളില്‍ 300ലധികം കുട്ടികളുള്ള സ്‌കൂളുകളില്‍ 25 ശതമാനം പേരെയാണ് ഒരേ സമയം അനുവദിക്കുകയുള്ളൂ എന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്‌കൂളുകളില്‍ മാസ്‌ക്, സാനിടൈസര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ എന്നിവ സജ്ജീകരിക്കണം. കുട്ടികള്‍ തമ്മില്‍ 2 മീറ്റര്‍ അകലം പാലിക്കണം. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുവാനോ, ഭക്ഷണം, വെള്ളം എന്നിവ …

Read More »

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കൂടുതല്‍ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഓല, ഊബര്‍ തുടങ്ങിയ ടാക്‌സി കമ്ബനികള്‍ക്കാണ് ഈ നിയന്ത്രണങ്ങള്‍ ബാധകമാവുക. നിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്ബനികള്‍ വന്‍തുക പിഴ നല്‍കേണ്ടി വരും. ടാക്‌സി നിരക്ക്, ഡ്രൈവര്‍മാരുടെ പ്രവര്‍ത്തന സമയം നിരക്ക് നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് നിയന്ത്രണങ്ങള്‍. പുതിയ നിര്‍ദേശം അനുസരിച്ച്‌ ഓണ്‍ലൈന്‍ ടാക്‌സി കമ്ബനികളുടെ യാത്രാ നിരക്ക് വര്‍ധനവ് പൂര്‍ണമായും ഇനി സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. നിയന്ത്രണങ്ങള്‍ എല്ലാം ഇനി …

Read More »