Breaking News

Slider

കൊട്ടാരക്കരയിൽ നടത്തിയ ഏപ്രിൽ കൂൾ കൂട്ട ഓട്ടം

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 8 ആം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊട്ടാരക്കരയിൽ നടത്തിയ ഏപ്രിൽ കൂൾ കൂട്ട ഓട്ടം.

Read More »

ഇവിടെ സ്ത്രീകൾക്കും ശ്രീകോവിലിൽ പ്രവേശിച്ച് പൂജ ചെയ്യാം.

ശാസ്താംകോട്ട: ” ജൻമനാ ജായതേ ശൂദ്രഃ, കർമ്മണാ ജായതേ ബ്രാഹ്മണ : “ജൻമംകൊണ്ട് എല്ലാവരും ശൂദ്രരാണ്, കർമ്മം കൊണ്ടാണ് അവൻ ബ്രാഹ്മണനാകുന്നത്. ബ്രാഹ്മണൻ ബ്രഹ്മജ്ഞാനിയാകണം അഥവാ ബ്രഹ്മത്തെ അറിയുന്നവനാകണം. വേദ വിധിപ്രകാരമുള്ള കർമ്മത്തിനധികാരി ബ്രഹ്മജ്ഞാനിയ്ക്കാണ്. ബ്രാഹ്മണ വിഭാഗത്തിൽ മാത്രം നിലനിന്നിരുന്ന തന്ത്രയജ്ഞ വിധികൾ ഇന്ന് താന്ത്രിക കർമ്മം അറിയാവുന്ന ഏതൊരാൾക്കും ചെയ്യാം.അവിടെ ജാതിഭേദങ്ങൾക്കധീതമായി വേദ കർമ്മങ്ങൾ പഠിക്കണമെന്നു മാത്രം. ഇത്തരത്തിൽ ധാരാളം കർമ്മികൾ വിവിധ ക്ഷേത്രങ്ങളിൽ പൂജ ചെയ്തു വരുന്നുണ്ട്. …

Read More »

ഹോം പേജിൽ റോസിയുടെ ഡൂഡിൽ; മലയാളത്തിലെ ആദ്യ നായികയെ ഓർത്തെടുത്ത് ഗൂഗിൾ

മലയാള സിനിമയിലെ ആദ്യ നായികയായിരുന്നു പി.കെ റോസി. അവരുടെ 120-ാം ജന്മദിനമാണ് ഇന്ന് (ഫെബ്രുവരി 10). റോസിയുടെ സ്മരണയിൽ ഹോം പേജിൽ അവരുടെ ഡൂഡിൽ ഒരിക്കിയിരിക്കുകയാണ് ഗൂഗിൾ. പ്രത്യേക ദിവസങ്ങളിൽ വ്യക്തികളെയോ ഇവന്‍റുകളെയോ ഓർക്കാൻ ഗൂഗിൾ അതിന്‍റെ ലോഗോയ്ക്കൊപ്പം തയ്യാറാക്കുന്ന ഒരു പ്രത്യേക ആർട്ടിനെയാണ് ഡൂഡിൽ എന്ന് പറയുന്നത്. പി.കെ.റോസിയുടെ ഛായാചിത്രമാണ് ഗൂഗിൾ ഇന്ന് തങ്ങളുടെ ഹോം പേജിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. അതിൽ ക്ലിക്ക് ചെയ്താൽ പി.കെ റോസിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. …

Read More »

കുതിച്ചുയര്‍ന്ന് എസ്എസ്എൽവി ഡി2; മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കും

ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റേ (ഐഎസ്ആർഒ) ഏറ്റവും ചെറിയ വിക്ഷേപണ വാഹനമായ എസ്എസ്എൽവി-ഡി 2വിന്റെ രണ്ടാം പതിപ്പ് ഇന്ന് രാവിലെ 9.18 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ ആദ്യ ലോഞ്ച് പാഡിൽ നിന്ന് വിക്ഷേപിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്- 07, യുഎസ് കമ്പനി അന്‍റാരിസിന്‍റെ ജാനസ്–1, ചെന്നൈ ആസ്ഥാനമായ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിലുള്ളത്. 2023 …

Read More »

വനിതാ മുന്നേറ്റം; സംസ്ഥാനത്തെ കോളേജുകളില്‍ പഠിതാക്കളും അധ്യാപകരും കൂടുതലും സ്ത്രീകൾ

തൃശ്ശൂര്‍: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ കൂടുതലും വനിതകൾ. പഠിതാക്കളും അധ്യാപകരും ഉയർന്ന യോഗ്യതയുള്ളവരും കൂടുതലും സ്ത്രീകളാണ്. ഇത് വർഷം തോറും വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾ നടത്തുന്ന കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ 10,493 അധ്യാപകരിൽ 6,032 പേരും സ്ത്രീകളാണ്. ഗവേഷണ ബിരുദമുള്ള 4,390 അധ്യാപകരിൽ 2,473 പേരും സ്ത്രീകളാണ്. സർക്കാർ കോളേജുകളിൽ 2018 ൽ ഗവേഷണ ബിരുദമുള്ള 423 പുരുഷ അധ്യാപകരുണ്ടായിരുന്നു. …

Read More »

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണം; അസം സർക്കാരിനെ അഭിനന്ദിച്ച് ഡികാപ്രിയോ

ന്യൂയോർക്ക്: കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള അസം സർക്കാരിന്റെ ശ്രമങ്ങളെ പ്രശംസിച്ച് ഹോളിവുഡ് സൂപ്പർതാരം ലിയനാഡോ ഡികാപ്രിയോ. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് അദ്ദേഹം ഹിമന്ത ബിശ്വ ശർമ സർക്കാരിനെ പ്രശംസിച്ചത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയാൻ നടത്തിയ ശ്രമങ്ങൾക്കാണ് അഭിനന്ദനം. കാസിരം​ഗ നാഷണൽ പാർക്കിലെ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിക്കാൻ 2021 ൽ അസം സർക്കാർ തീരുമാനിച്ചിരുന്നെന്ന് ഡികാപ്രിയോ കുറിപ്പിൽ പറഞ്ഞു. 2000 ത്തിനും 2021 നും …

Read More »

പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടർമാർക്കെതിരെ കേസ്

പാലക്കാട്: സിസേറിയന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്. ഡോ.കൃഷ്ണനുണ്ണി, ഡോ.ദീപിക എന്നിവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. നല്ലേപ്പുള്ളി സ്വദേശിനി അനിതയുടെ പ്രസവ ശസ്ത്രക്രിയയിൽ ഇരുവരുടെയും ഭാഗത്ത് അശ്രദ്ധ ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്നലെയാണ് അനിത തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഡോക്ടർമാരുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തതിന് പിന്നാലെ അമിത …

Read More »

പിഎല്‍ഐ പദ്ധതി 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു: നീതി ആയോഗ് സിഇഒ

ന്യൂ ഡൽഹി: രാജ്യത്ത് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎൽഐ) പദ്ധതി 45,000 കോടിയിലധികം രൂപയുടെ നിക്ഷേപം ആകർഷിക്കുകയും മൂന്ന് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തതായി നീതി ആയോഗ് സിഇഒ പരമേശ്വരൻ അയ്യർ പറഞ്ഞു. പിഎൽഐ പദ്ധതിയിലൂടെ ഇതിനകം 800 കോടി രൂപ ഇൻസെന്‍റീവായി നൽകിയിട്ടുണ്ട്. മാർച്ചിന് മുമ്പ് ഇത് 3,000 കോടി മുതൽ 4,000 കോടി രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അയ്യർ പറഞ്ഞു. രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും …

Read More »

വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു; നിയമനം ശരിവെച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. നിയമനം സുപ്രീം കോടതി ശരിവച്ചു. രാഷ്ട്രീയ ചായ്‌വ് ഉള്ളവരെ ഇതിന് മുൻപും ജഡ്ജി ആക്കിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സത്യപ്രതിജ്ഞയും നിയമനത്തിനെതിരായ ഹർജിയുടെ വാദവും ഒരേ സമയമാണ് നടന്നത്. രാവിലെ 9.15ന് ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ …

Read More »

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; കുട്ടിയുടെ കൈമാറ്റത്തിന് പിന്നിലും അനിൽ കുമാർ

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റിന് പുറമെ കുട്ടിയുടെ നിയമ വിരുദ്ധ കൈമാറ്റത്തിന് പിന്നിലും സൂപ്രണ്ട് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽ കുമാറെന്ന് സൂചന. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് അനിൽ കുമാർ രണ്ടിലും ഇടപെട്ടതിൻ്റെ വിവരങ്ങൾ ലഭിച്ചത്. അനിൽ കുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്. കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യഥാർഥ മാതാപിതാക്കൾ …

Read More »