Breaking News

Slider

ന്യുനമര്‍ദ്ദ സാധ്യത: ഒക്ടോബര്‍ 21 വരെ വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒക്ടോബര്‍ 17 മുതല്‍ 21 വരെ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലിനും സാധ്യത. ഒക്ടോബര്‍ 20 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബര്‍ 18 ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കും. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ഒക്ടോബര്‍ 20 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിചേര്‍ന്ന് ന്യുന മര്‍ദ്ദമായി ശക്തി …

Read More »

ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങി മോളി കണ്ണമാലി…

അഭിനയിച്ചത് വളരെക്കുറിച്ച് സിനിമകളിലും സീരിയലുകളിലുമാണെങ്കിലും മലയാള സിനിമാ ലോകത്ത് തന്റേതായ സവിശേഷ ഇടം കണ്ടെത്തിയ നടിയാണ് മോളി കണ്ണമാലി. കണ്ണമാലിയുടെ തനത് ഭാഷയും വ്യത്യസ്ത അഭിനയരീതിയും കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന നടി ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ടുമാറോ എന്ന് പേരിട്ടിരിക്കുന്ന ആന്തോളജി ചിത്രത്തിലാണ് മോളി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യാന്‍ പോകുന്നത്. ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയ ആന്താളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. അവര്‍ക്കൊപ്പമാണ് ഇംഗ്ലീഷ് …

Read More »

മരിക്കും മുന്‍പ് റോസ്ലിന്റെ ശരീരമാകെ വരഞ്ഞ് മുറിവുകളില്‍ ചിക്കന്‍ മസാലയും, ഗ്രാമ്ബുവും, കറുവപ്പട്ടയും ചേര്‍ന്നുള്ള മിശ്രിതം പുരട്ടി; ഇഞ്ചിഞ്ചായി മരിക്കുന്നത് പുണ്യമാണെന്ന് ഷാഫി; ആഭിചാരക്കൊലയില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

ഇലന്തൂര്‍ ആഭിചാരക്കൊലയുമായി ബന്ധപ്പെട്ട് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. റോസ്ലിലിനെ കൊലപ്പെടുത്തും മുന്‍പ് കത്തി കൊണ്ട് ശരീരം മുഴുവന്‍ വരഞ്ഞുവെന്നും, ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് പുണ്യമാണെന്ന് വിശ്വസിപ്പിച്ചാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഷാഫിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ജൂണിലാണ് റോസ്ലിനെ ഷാഫിയും ലൈലയും ഭഗവല്‍ സിംഗും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുന്നത്. കൊലപ്പെടുത്തുന്നതിന് മുന്‍പായിട്ടാണ് അതിക്രൂരമായ രീതിയില്‍ റോസ്ലിനെ മൂന്ന് പേരും ചേര്‍ന്ന് മുറിവേല്‍പ്പിച്ചത്. കയ്യും കാലും കെട്ടിയിട്ട് വായില്‍ തുണി തിരുകിയതിന് ശേഷം …

Read More »

ടി-20 ലോകകപ്പ്; ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ സന്നാഹമത്സരത്തിൽ ഇന്ത്യ 186 ന് പുറത്ത്…

ടി-20 ലോകകപ്പിനു മുന്നോടി ആയുള്ള ഇന്ത്യയുടെ ആദ്യ സന്നാഹമത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയയെക്കെതിരെ 186 റൺസിന് പുറത്തായി. ഇന്ത്യന്‍ സമയം രാവിലെ 9.30ന് ബ്രിസ്ബണിലെ ഗാബയിലാണ് മത്സരം ആരംങിച്ചത്. വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ട് പ്രാക്ടീസ് മത്സരങ്ങളില്‍ ഇന്ത്യ ഒരെണ്ണം ജയിക്കുകയും മറ്റൊന്നില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. അർദ്ധ സെഞ്ചുറി നേടിയ കെ.എൽ രാഹുലും സൂര്യകുമാർ യാധവുമാണ് ഇന്ത്യക്ക് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. വിരാട് കോഹ്ലി 19 റൺസിനും രോഹിത് ശർമ്മ 15 …

Read More »

ശ്രീലങ്കയില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം; ആശങ്കയില്‍ തമിഴ്‌നാട്

ശ്രീലങ്കയിലെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുനമ്പില്‍ തമിഴ്‌നാട്. ലങ്കയിലെ ഹൈടെക് ഗാഡ്ജെറ്റുകളുടെ വിന്യാസം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. അയല്‍രാജ്യത്ത് ചൈനീസ് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യ സുരക്ഷയെ ആശങ്കപ്പെടുത്തുന്നതായും തീരദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സി പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ ശ്രീലങ്കയിലെ പി എല്‍ എ കേഡറുകളുടെ നീക്കവും ഉപഗ്രഹങ്ങള്‍, ഡ്രോണുകള്‍, …

Read More »

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. നാളെ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിനു …

Read More »

ബസുകളിലെ പരസ്യം നീക്കാനുള്ള ഉത്തരവ്; കെഎസ്ആര്‍ടിസിക്ക് ഇരുട്ടടി; പ്രതിമാസം ഒന്നരക്കോടിയുടെ നഷ്ടം

ബസുകളിലെ പരസ്യം നീക്കണമെന്ന ഹൈക്കോടതി നിർദേശം കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകും. പ്രതിമാസം ഒന്നരക്കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് മാനേജ്മെന്റ് കണക്ക്. വിധിപകർപ്പ് ലഭിച്ച ശേഷം നിയമ നടപടിയിലേക്ക് കടക്കാനാണ് ആലോചന. വടക്കഞ്ചേരി ബസപകടക്കേസ് പരിഗണിക്കവെയാണ് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ – പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചത്. അപകടത്തിന് പിന്നാലെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. പരസ്യം നീക്കണമെന്ന നിർദേശം …

Read More »

‘ചരിത്ര നിമിഷം’, ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനം; എയര്‍ബസ് എ380 ബംഗളൂരുവില്‍ ( വിഡിയോ)

ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ 380 ബംഗളൂരു വിമാനത്താവളത്തില്‍. ദുബൈയില്‍നിന്നുള്ള എമിറേറ്റ്‌സ് വിമാനമാണ് ഇന്നലെ ഉച്ചയ്ക്ക് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ചരിത്ര നിമിഷം എന്നാണ് ബംഗളൂരു വിമാനത്താവള അധികൃതര്‍ ലാന്‍ഡിങ്ങിനെ വിശേഷിപ്പിച്ചത്. എയര്‍ബസ് എ 380 ലാന്‍ഡ് ചെയ്യുന്ന ആദ്യ തെക്കേ ഇന്ത്യന്‍ വിമാനത്താവളമാണ് ബംഗളൂരു. ദുബൈയില്‍നിന്ന് രാവിലെ പത്തിനു പുറപ്പെട്ട വിമാനം 3.40ന് ആണ് ബംഗളൂരുവില്‍ ലാന്‍ഡ് ചെയ്തത്. ആഘോഷത്തോടെയാണ് ബിയാല്‍ ലോകത്തെ …

Read More »

ജോലി തട്ടിപ്പ്; ഷാര്‍ജയില്‍ 36 മലയാളികള്‍ ദുരിതത്തില്‍…

ജോലി തട്ടിപ്പിനിരയായ 36 മലയാളികള്‍ ഷാര്‍ജയില്‍ ദുരിതത്തില്‍. കേരളത്തിന്‍റെ വിവിധ ജില്ലകളില്‍നിന്നെത്തിയവരാണ് കുടുങ്ങിയത്. ആലുവ അത്താണി സ്വദേശി മുഹമ്മദ് സനീറാണ് തങ്ങളെ ഇവിടെയെത്തിച്ചതെന്ന് ഇവര്‍ പറഞ്ഞു. ഭക്ഷണം പോലുമില്ലാതെ ഷാര്‍ജ റോളയില്‍ താമസിക്കുന്ന ഇവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകരാണ് ഏക ആശ്വാസം. സനീറിന്‍റെ തട്ടിപ്പിനിരയായി അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍നിന്ന് കൂടുതല്‍ പേര്‍ ഇവിടേക്ക് വരുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. പലതവണയായാണ് ഇവരെ സനീര്‍ യു.എ.ഇയില്‍ എത്തിച്ചത്. ഒരുമാസത്തെ സന്ദര്‍ശക വിസയിലായിരുന്നു യാത്ര. പലരുടെയും …

Read More »