Breaking News

Sports

ദേശീയ കായിക താരം ഓംകാർ നാഥ് ബൈക്ക് അപകടത്തിൽ മരിച്ചു .

ദേശീയ കായിക താരവും മെഡൽ ജേതാവും തിരുവനന്തപുരം എസ് എ പി ക്യാമ്പിൽ ഹവിൽദാറുമായ ഓംകാർ നാഥ്( 25 )ബൈക്ക് അപകടത്തിൽ മരിച്ചു. പുനലൂർ തൊളിക്കോട് മുളന്തടത്തിൽ ഓംകാര നിവാസിൽ രവീന്ദ്രനാഥ് _മിനി ദമ്പതികളുടെ മകനാണ്. കഴിഞ്ഞദിവസം രാത്രി കൊല്ലം തിരുമംഗലം ദേശീയപാതയിൽ പുനലൂരിന് സമീപം വാളക്കോട്ട് ആയിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പ്ലാച്ചേരി സ്വദേശി അമലിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു .ഇവർ …

Read More »

കാൽപ്പന്തിൽ കൈയ്യൊപ്പ് ചാർത്തി ദേശീയ തലത്തിലെത്തിയ അനുഷ്ക രവികുമാർ നാടിന്നഭിമാനമായി

ഇത് അനുഷ്ക രവികുമാർ.കൊല്ലം ജില്ലയിൽ കൊട്ടാരക്കര കൈതക്കോട് ഉപരി കുന്നത്തു വീട്ടിലെ രവികുമാറിൻ്റെയും വിനിതയുടെയും മകൾ. നല്ലൊരു ഫുട്ബാൾ പ്ലെയർ കൂടിയായ അച്ഛൻ്റെ ആഗ്രഹം സഫലമാക്കിയ മകളെ ഓർത്ത് സന്തോഷിക്കുകയാണ് ഈ അച്ഛനും അമ്മയും. ഫുട്ബാൾ മത്സരങ്ങളിലൂടെ തനിക്ക് നേടാൻ കഴിയാത്ത നേട്ടങ്ങൾ തൻ്റെ മകളിലൂടെ സാധ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇദ്ദേഹം. ആദ്യ ഗുരു അച്ഛനിൽ നിന്നും കാൽപ്പന്തുകളിയുടെ രഹസ്യങ്ങൾ വശമാക്കിയ അനുഷ്ക അച്ഛനോടൊപ്പം പരിശീലിക്കുന്നത് സമീപത്തുള്ള ഗ്രൗണ്ടിലും പഞ്ചായത്ത് …

Read More »

സിസിഎല്‍; പോയിന്‍റ് ടേബിളില്‍ കേരള സ്ട്രൈക്കേഴ്സ് അവസാന സ്ഥാനത്ത്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിലെ മത്സരങ്ങൾ കഴിഞ്ഞ വാരാന്ത്യത്തിൽ അവസാനിച്ചപ്പോൾ കേരള സ്ട്രൈക്കേഴ്സ് പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്ത്. കളിച്ച 4 മത്സരങ്ങളിലും പരാജയപ്പെട്ട സ്ട്രൈക്കേഴ്സിന് ഒരു പോയിന്‍റ് പോലും നേടാനായിട്ടില്ല. ആശ്വാസ ജയം തേടി കഴിഞ്ഞ ശനിയാഴ്ച ഭോജ്പുരി ദബാങ്സിനെതിരെ കളിച്ച സ്ട്രൈക്കേഴ്സ് ആ മത്സരത്തിലും പരാജയപ്പെട്ടിരുന്നു. തെലുങ്ക് വാരിയേഴ്സ്, കർണാടക ബുൾഡോസേഴ്സ്, മുംബൈ ഹീറോസ്, ഭോജ്പുരി ദബാംഗ്സ് എന്നിവരോട് കേരള സ്ട്രൈക്കേഴ്സ് പരാജപ്പെട്ടിരുന്നു. ഫെബ്രുവരി 19ന് …

Read More »

വനിതാ പ്രീമിയർ ലീഗ്; മുംബൈ ഇന്ത്യൻസിന് അഞ്ചാം ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗ് ടി20യിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ അഞ്ചാം ജയം. ഗുജറാത്ത് ജയന്‍റ്സിനെ 55 റൺസിനാണ് മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തപ്പോൾ ഗുജറാത്തിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുക്കാനേ കഴിഞ്ഞൊള്ളൂ. മുംബൈക്ക് വേണ്ടി നാറ്റ് സിവർ, ഹെയ്ലി മാത്യൂസ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും …

Read More »

ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനാണ് ശ്രമം, ശേഷം വിരമിക്കും: മേരി കോം

ന്യൂഡൽഹി: സെപ്റ്റംബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനാണ് ശ്രമമെന്നും അത് തന്‍റെ അവസാന പ്രധാന ചാമ്പ്യൻഷിപ്പായിരിക്കാമെന്നും ബോക്സിങ് മുൻ വനിതാ ലോക ചാമ്പ്യൻ മേരി കോം. കഴിഞ്ഞ വർഷം കോമൺവെൽത്ത് ഗെയിംസ് സെലക്ഷൻ മത്സരത്തിനിടെ പരിക്കേറ്റ മേരി കോം കുറച്ചുകാലമായി മത്സരരംഗത്തുണ്ടായിരുന്നില്ല. “പരിക്ക് ഗുരുതരമായിരുന്നു. ശസ്ത്രക്രിയ ആവശ്യമായിരുന്നു. ഈ വർഷം കൂടിയേ എനിക്ക് മുന്നിലുള്ളൂ. അടുത്ത വർഷം വിരമിക്കേണ്ടി വരും.” നാളെ മുതൽ 26 വരെ ഡൽഹിയിൽ നടക്കുന്ന …

Read More »

ഐഎസ്എൽ ഫൈനലിൽ എടികെ മോഹൻബഗാൻ ബെംഗളൂരുവിനെ നേരിടും

കൊൽക്കത്ത: ഹൈദരാബാദ് എഫ് സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് കൊൽക്കത്ത എടികെ മോഹൻ ബഗാൻ ഐഎസ്എൽ ഫൈനലിൽ. സ്കോർ: എടികെ -4, ഹൈദരാബാദ് – 3. ആദ്യപാദ മത്സരവും എക്സ്ട്രാ ടൈം വരെ നീണ്ട 2–ാം പാദ മത്സരവും ഗോൾ രഹിത സമനിലയിലായിരുന്നു. 18ന് ഗോവയിൽ നടക്കുന്ന ഫൈനലിൽ എടികെ ബെംഗളൂരു എഫ്സിയെ നേരിടും. നേരത്തെ ലീഗ് ഘട്ടത്തിൽ ഇരുടീമുകളും ഹോം ഗ്രൗണ്ടിൽ 1-0 ജയം നേടിയിരുന്നു. കൊൽക്കത്തയിലെ സാൾട്ട് …

Read More »

ലാ ലിഗ മത്സരത്തിൽ ജിറോണക്കെതിരെ അത്ലറ്റിക്കോ മാഡ്രിഡിന് ജയം

സ്പെയിൻ : സ്പെയിനിൽ നടന്ന ലാ ലിഗ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് ജയം. ഇന്നലത്തെ മത്സരത്തിൽ അത്ലറ്റികോ ജിറോണയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. സ്പാനിഷ് സ്ട്രൈക്കർ അൽവാരോ മൊറാട്ടയാണ് അത്ലറ്റികോയുടെ വിജയഗോൾ നേടിയത്. ജയത്തോടെ 48 പോയിന്‍റുമായി അത്ലറ്റിക്കോ ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനും പിന്നിലായി മൂന്നാം സ്ഥാനത്താണ്. അതേസമയം, ഇറ്റലിയിലെ സിരി എ മത്സരത്തിൽ എസി മിലാന് സമനിലയിൽ തൃപ്തിപ്പെടേണ്ടിവന്നു. ഇന്നലത്തെ മത്സരത്തിൽ മിലാനെ പിടിച്ചുനിർത്തിയത് സാലർനിറ്റാനയാണ്. ഇരുടീമുകളും …

Read More »

ശ്രീലങ്കയെ തകർത്ത് ന്യൂസീലൻഡ്; ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലില്‍

അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ആദ്യ ടെസ്റ്റിൽ ശ്രീലങ്കയെ ന്യൂസിലൻഡ് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് രണ്ട് വിക്കറ്റിന് വിജയിച്ചു. 285 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് രണ്ടാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റിനും വിജയിച്ചു. ക്രൈസ്റ്റ്ചർച്ചിൽ നടന്ന ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗിന് ഇറങ്ങി ഒന്നാം ഇന്നിങ്സിൽ ശ്രീലങ്ക 355 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ …

Read More »

കോഹ്ലി സെഞ്ചുറി നേടിയത് ശാരീരിക വെല്ലുവിളികളെ അതിജീവിച്ച്: അനുഷ്ക ശർമ്മ

അഹമ്മദാബാദ്: വിരാട് കോഹ്ലി ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചുറി നേടിയത് ശാരീരിക വെല്ലുവിളികളെ അതിജീവിച്ച്. മത്സരത്തിന് മുമ്പ് കോഹ്ലിക്ക് സുഖമില്ലായിരുന്നുവെന്ന് അനുഷ്ക ശർമ്മ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. 8 മണിക്കൂർ ക്രീസിൽ ചെലവഴിച്ച കോഹ്ലി തന്‍റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്നിങ്സുകളിലൊന്നാണ് കളിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇന്ന് നിർണായക ദിവസമാണ്. അവസാന ദിവസം ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ വിജയിക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് ഫൈനലിൽ സ്ഥാനം ഉറപ്പിക്കാം. …

Read More »

21 വർഷങ്ങൾക്ക് ശേഷം ആ ദിനം വന്നെത്തി; രജനീകാന്തിൻ്റെ വീട് സന്ദർശിച്ച് സഞ്ജു സാംസൺ

ചെന്നൈ: സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വീട് സന്ദർശിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. വാർത്ത സഞ്ജു തന്നെയാണ് ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. തമിഴ് സൂപ്പർസ്റ്റാറിന്‍റെ ക്ഷണം സ്വീകരിച്ചാണ് വീട്ടിലേക്ക് പോയതെന്ന് സഞ്ജു സാംസൺ പ്രതികരിച്ചു. ഏഴാം വയസ് തൊട്ട് താനൊരു സൂപ്പർ രജനി ആരാധകനായിരുന്നു. ഒരു ദിവസം രജനി സാറിനെ വീട്ടിൽ പോയി കാണുമെന്ന് തന്‍റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. 21 വർഷങ്ങൾക്ക് ശേഷമാണ് ആ ദിനം വന്നെത്തിയതെന്നും …

Read More »