Breaking News

വനിതാ പ്രീമിയർ ലീഗ്; മുംബൈ ഇന്ത്യൻസിന് അഞ്ചാം ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗ് ടി20യിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ അഞ്ചാം ജയം. ഗുജറാത്ത് ജയന്‍റ്സിനെ 55 റൺസിനാണ് മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തപ്പോൾ ഗുജറാത്തിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുക്കാനേ കഴിഞ്ഞൊള്ളൂ.

മുംബൈക്ക് വേണ്ടി നാറ്റ് സിവർ, ഹെയ്ലി മാത്യൂസ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും അമേലിയ കേർ രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അർധസെഞ്ച്വറി നേടി. 30 പന്തിൽ 7 ബൗണ്ടറികളും 2 സിക്സും ഉൾപ്പെടെ 51 റൺസാണ് ഹർമൻപ്രീത് നേടിയത്.

യാസ്തിക ഭാട്ടിയ (44), നാറ്റ് സിവർ (36) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. ഗുജറാത്തിനായി ഓസ്ട്രേലിയയുടെ ആഷ്ലി ഗാർഡ്നർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹർമൻപ്രീത് കൗറാണ് പ്ലെയർ ഓഫ് ദ് മാച്ച്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …