Breaking News

നേരിയ ആശ്വാസം; സംസ്ഥാനത്ത് 3 ദിവസം വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ (മാർച്ച് 11, 12, 13 തീയതികളിൽ) സംസ്ഥാനത്ത് വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലും എറണാകുളത്ത് ശനിയാഴ്ചയും, ഇടുക്കിയിൽ ശനി, തിങ്കൾ ദിവസങ്ങളിലും മഴ ലഭിക്കും.

വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് 0.2 മുതൽ 0.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഫോർ ഓഷ്യാനോഗ്രാഫി ആൻഡ് റിസർച്ച് അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …