തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തന്റെ വരാനിരിക്കുന്ന ‘ആചാര്യ’ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിനുമുമ്ബ് പതിവ് നടപടിക്രമമായി കോവിഡ് -19 ടെസ്റ്റ് നടത്തിയതായും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായും താരം പോസ്റ്റിലൂടെ അറിയിച്ചു. ചിരഞ്ജീവിയ്ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല, മാത്രമല്ല അദ്ദേഹം ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. ചിരഞ്ജീവിയുടെ ട്വീറ്റ് ഇങ്ങനെ : ‘ആചാര്യ’ ഷൂട്ട് ഒരു പ്രോട്ടോക്കോളായി പുനരാരംഭിക്കുന്നതിന് മുമ്ബ് COVID- നായി ഒരു …
Read More »സംസ്ഥാനത്ത് 62 പേര്‍ക്കുകൂടി കോവിഡ്; രോഗബാധിതരില്‍ ഏഴ് ആരോഗ്യപ്രവര്‍ത്തകരും…
ഇന്ന് സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ രോഗം സ്ഥിരീകരിച്ചശേഷം ഇത്രയും പേര് പോസിറ്റീവാകുന്നത് ഇതാദ്യമാണ്. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ എട്ടു പേര്‍ക്കും ആലപ്പുഴ ജില്ലയിലെ അഞ്ചു പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ നാലു പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ മൂന്നു പേര്‍ക്കും കോട്ടയം ജില്ലയിലെ രണ്ടു പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ …
Read More »ലോകത്ത് കോവിഡ് ബാധിതര്‍ അമ്പതുലക്ഷം കവിഞ്ഞു; മരണസംഖ്യ ഞെട്ടിക്കുന്നത്…
ലോകത്ത് കോവിഡ് ബാധിതര്‍ അമ്പതുലക്ഷം കവിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം 5,087,859 ആയി. വൈറസിന്റെറ പിടിയില്‍പെട്ട 329,768 പേരുടെ ജീവന് നഷ്ടമായി. 2,022,727 പേര് ലോകത്താകെ രോഗമുക്തി നേടി. രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ യു.എസ് തന്നെയാണ് മുന്നില്‍. 1,591,991 ആളുകളിലാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. മരണം 94,994 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയും (308,705) ബ്രസീലുമാണ് (293,357) തൊട്ടുപിന്നില്‍. റഷ്യയിലെ മരണനിരക്ക് താരതമ്യേന കുറവാണ്. യഥാക്രമം 2972, 18894 എന്നിങ്ങനെയാണ് …
Read More »കോവിഡ്; ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 5000 ലധികം കോവിഡ് കേസുകള്‍; മരണം 3000 കടന്നു..
ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5242 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 96,169 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണത്തിലും ക്രമാതീതമായ വര്‍ധനവാണുണ്ടായത്. 24 മണിക്കൂറിനുള്ളില്‍ 157 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3029 ആയി …
Read More »പരിശോധന ഫലം തെറ്റ്; അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുകള്‍ക്ക് രോഗമില്ല..!
ശനിയാഴ്ച കോവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയ അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ പരിശോധനഫലം പുറത്ത്. അഞ്ചുപേര്‍ക്കും രോഗമില്ലെന്നാണ് പുതിയ പരിശോധനാഫലം. വീണ്ടും നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. കോവിഡ് പരിശോധിക്കുന്ന ആര്.ടി-പി.സി.ആര് കിറ്റിന് ഉണ്ടായ തകരാറാകാം പരിശോധനാഫലം തെറ്റായതിന് കാരണമെന്നാണ് നിഗമനം. പോസിറ്റീവ് ഫലം ലഭിച്ച അഞ്ച് പേരും സ്രവമെടുക്കുന്നതിനുള്ള ക്യൂവില്‍ അടുത്തടുത്ത് നിന്നിരുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും തന്നെ കോവിഡ് രോഗലക്ഷണങ്ങളില്ല. പ്രവാസികളെ തിരിച്ചെത്തിക്കുന്ന ദൗത്യത്തില്‍ പങ്കാളികളാകുന്നതിന്റെ ഭാഗമായാണ് 77 …
Read More »ചൈനയില്‍ കൊറോണയുടെ രണ്ടാം വരവോ?? രാജ്യത്ത് വീണ്ടും കൊവിഡ് ബാധ ഉയരുന്നു..
കൊവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കുറേ ദിവസത്തിനു ശേഷം വീണ്ടും കൂടിയ നിരക്കില്‍ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഞായറാഴ്ച 14 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 10 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതില്‍ 12 പേര്‍ക്കും ആഭ്യന്തര സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. രണ്ടു പേര് വിദേശത്തു നിന്നെത്തിയവരാണ്. ഇതില്‍ 11 എണ്ണവും വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലും ഹുബേയിലുമാണ്. ഈ പ്രവിശ്യകളുടെ തലസ്ഥാന നഗരിയായ വുഹാനില്‍ നിന്നാണ് …
Read More »ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന…
ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനോട് ഇന്ത്യ പെട്ടെന്നാണു പ്രതികരിച്ചതെന്നും അതിനാല്‍ കൊറോണ വൈറസ് കേസുകള്‍ വളരെക്കുറച്ചേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞു. അതേസമയം, ജൂലൈ അവസാനത്തോടെ പകര്‍ച്ചവ്യാധിനിരക്ക് രാജ്യത്തു വ്യാപകമാകുമെന്നും ഡബ്ല്യുഎച്ച്ഒയുടെ പ്രത്യേക കോവിഡ്-19 പ്രതിനിധി ഡോ. ഡേവിഡ് നബാരോ ഒരു പ്രമുഖ ദേശീയ മാധ്യമത്തോടു പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ‘ലോക്ഡൗണ്‍ നീക്കുമ്ബോള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും. പക്ഷേ ആളുകള്‍ ഭയപ്പെടേണ്ട. വരും മാസങ്ങളില്‍ …
Read More »തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് : പത്തു പേര് നിരീക്ഷണത്തില്‍; കടകള്‍ അടപ്പിച്ചു…
തമിഴ്നാട്ടില്‍ നിന്നും കോട്ടയത്തേക്ക് മുട്ട കയറ്റി വന്ന ശേഷം തിരികെ പോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സാഹചര്യത്തില്‍ ഇയാളുമായി നേരിട്ട് സമ്ബര്‍ക്കത്തിലേര്‍പ്പെട്ട പത്തു പേരെ കോട്ടയത്തു നിരീക്ഷണത്തിലാക്കി. കൂടാതെ, ഇയാള്‍ മുട്ട നല്കിയ അയര്‍ക്കുന്നം, സംക്രാന്തി, കോട്ടയം എന്നിവിടങ്ങിളിലെ കടകളും അടപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നും മേയ് മൂന്നിനാണ് ഇയാള്‍ മുട്ടയുമായി കോട്ടയത്തു എത്തിയത്. ഇയാള്‍ നാലിന് തന്നെ മടങ്ങിപ്പോയി. തുടര്‍ന്ന് തമിഴ്നാട്ടിലെ എത്തി നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് …
Read More »കോവിഡ് 19 ; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 83 മരണം
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,301 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 83 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2600 ലധികം കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
Read More »കൊവിഡിനു പിന്നാലെ പ്രളയപ്പേടിയില്‍ കേരളം ?? ; വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകും…
കോവിഡ് 19 ന് പിന്നാലെ പ്രളയപ്പേടിയില്‍ കേരളം മുങ്ങുന്നു. വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ ദുരന്ത നിവാരണ അതോറിട്ടിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മഴക്കാല ദുരന്തങ്ങളെ നേരിടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ രണ്ടുപ്രളയങ്ങളും നല്കിയ പാഠം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ മുന്‍കൂട്ടി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി കഴിഞ്ഞു. 2018ലുണ്ടായ ആദ്യ പ്രളയത്തില്‍ നഷ്ടം 45,000 കോടിയെങ്കില്‍ രണ്ടാമത്തെ പ്രളയനഷ്ടം 30,000 കോടിയോളമാണ്. എന്നാല്‍, …
Read More »