Breaking News

സംസ്ഥാനത്ത്‌ 62 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; രോഗബാധിതരില്‍ ഏ​ഴ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും…

ഇന്ന് സംസ്ഥാനത്ത് 62 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കേ​ര​ള​ത്തി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ശേ​ഷം ഇ​ത്ര​യും പേ​ര്‍ പോ​സി​റ്റീ​വാ​കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ 19 പേ​ര്‍​ക്കും

കണ്ണൂര്‍ ജി​ല്ല​യി​ലെ 16 പേ​ര്‍​ക്കും മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട്ടു പേ​ര്‍​ക്കും ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​ഞ്ചു പേ​ര്‍​ക്കും കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ നാ​ലു പേ​ര്‍​ക്ക് വീ​ത​വും കൊ​ല്ലം ജി​ല്ല​യി​ലെ

മൂന്നു പേ​ര്‍ക്കും കോ​ട്ട​യം ജി​ല്ല​യി​ലെ ര​ണ്ടു പേ​ര്‍​ക്കും വ​യ​നാ​ട് ജി​ല്ല​യി​ലെ ഒ​രാ​ള്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 18 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വരാണ്​ (യു​എ​ഇ- 9, സൗ​ദി അ​റേ​ബ്യ-3, കു​വൈ​റ്റ്-2,

മാ​ലി ദ്വീ​പ്-,

സി​ങ്ക​പ്പൂ​ര്‍-1, മ​സ്ക​റ്റ്-1, ഖ​ത്ത​ര്‍-1) 31 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും (മ​ഹാ​രാ​ഷ്ട്ര-13, ത​മി​ഴ്നാ​ട്-12, ഗു​ജ​റാ​ത്ത്-2, ക​ര്‍​ണാ​ട​ക-2, ഉ​ത്ത​ര്‍​പ്ര​ദേ​ശ്-1, ഡ​ല്‍​ഹി-1) വ​ന്ന​താ​ണ്.

13 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ ഏ​ഴു പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ്. ഇ​വ​രി​ല്‍ മൂ​ന്നു പേ​ര്‍ പാ​ല​ക്കാ​ട് ജി​ല്ല​യി​ലു​ള്ള​വ​രും ര​ണ്ടു പേ​ര്‍ വീ​തം ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലു​ള്ള​വ​രു​മാ​ണ്.

അതേസമയം രോഗം സ്ഥിരികരിച്ച്‌ ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസര്ഗോഡ് ജില്ലകളില് നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …