Breaking News

കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്‌കൂട്ടറിടിച്ചു; അച്‌ഛനും മകനും ഗുരുതര പരിക്ക്…

കഴക്കൂട്ടം ബൈപ്പാസ് റോഡില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്‌കൂട്ടറിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ടി.എസ്.സി ആശുപത്രിക്ക് സമീപം 12.30ഓടു കൂടിയാണ് അപകടം നടന്നത്. അച്‌ഛനും അമ്മയും എട്ടു വയസ് പ്രായം വരുന്ന മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറാണ് ബസിന് പിന്നിലിടിച്ചത്.

യുവതി റോഡിലേക്ക് തെറിച്ചു വീണെങ്കിലും കാര്യമായ പരിക്കുകള്‍ പറ്റിയിട്ടില്ല. അച്‌ഛനും മകനും ഇടിയുടെ ആഘാതത്തില്‍ ബസിനടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴക്കൂട്ടം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി മൂന്നുപേരെയും ആശുപത്രിയിലേക്ക് മാറ്റി. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …