Breaking News

കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘അഞ്ചാം പാതിര’ യ്ക്ക് പുതിയ റെക്കോര്‍ഡ്‌; ചിത്രം അമ്പതുകോടി ക്ലബ്ബിലേക്ക്; ഇതുവരെ ചിത്രം നേടിയത്…

മിഥുന്‍ മാനുവല്‍ തോമസ് കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത് ഏറ്റവും പുതിയ ചിത്രമായ ‘അഞ്ചാം പാതിര’ അമ്പതുകോടി ക്ലബ്ബിലേയ്ക്ക്.

താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.??

ജനുവരി പത്തിന് തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. ദിവസങ്ങള്‍ക്കകം ചിത്രം അമ്പത് കോടി ക്ലബില്‍ ഇടംപിടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇതുവരെ ചിത്രം നേടിയത് 34.25 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 24.10 കോടിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി 1.35 കോടിയും വിദേശത്ത് നിന്ന് 8.80 കോടിയുമാണ് ചിത്രം കളക്റ്റ് ചെയ്തത്.

പോലീസിനെ കുഴക്കുന്ന ഒരു സീരിയല്‍ കില്ലറുടെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനോളജിസ്റ്റിന്‍റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …