Breaking News

മദ്യം നല്‍കാത്തതിന് ബിവ്റേജസിലെ ജീവനക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ പിടിയില്‍..!

മദ്യം നല്‍കാത്തതിന് ബിവ്റേജസിലെ ജീവനക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ പിടിയില്‍. പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ട് മദ്യം നല്‍കാന്‍ വിസമ്മതിച്ചതിനാണ് ബിവറേജസ് ജീവനക്കാരെ വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചത്.

എടപ്പാള്‍ കണ്ടനകം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കുറ്റിപ്പാല ബിവ്‌റേജസില്‍ ചൊവ്വാഴ്ച ഇന്നലെയാണ് സംഭവം നടന്നത്.

താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.??

മദ്യം വാങ്ങാനെത്തിയ രണ്ടുപേര്‍ വിദ്യാര്‍ഥികളാണെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്നും തിരിച്ചറിഞ്ഞ ജീവനക്കാര്‍ ഇവര്‍ക്ക് മദ്യം നല്‍കാതെ ഇവരെ തിരിച്ചയക്കുകയായിരുന്നു.

ഇതില്‍ പ്രകോപിതരായ വിദ്യാര്‍ഥികള്‍ ജീവനക്കാരെ തല്ലാന്‍ പദ്ധതിയിട്ടു. ഇതുപ്രകാരം ജീവനക്കാര്‍ ബിവ്‌റേജസില്‍ നിന്നും പുറത്തിറങ്ങുന്നതും കാത്ത് വിദ്യാര്‍ഥികള്‍ വഴിയരികില്‍ കാത്തുനില്‍ക്കുകയായിരുന്നു.

പുതുവര്‍ഷത്തില്‍ വിവാഹേതര ബന്ധങ്ങള്‍ കൂടുന്നുവെന്ന് ഡേറ്റിംഗ് ആപ്പ്; കേരളത്തിലെ ഈ നഗരവും പട്ടികയില്‍..

ഇതിനിടെ ഉച്ച ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ജീവനക്കാരെ വിദ്യാര്‍ഥികള്‍ തടഞ്ഞുവയ്ക്കുകയും തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കത്തിലാകുകയും വാക്കേറ്റം കയ്യേറ്റത്തിലെത്തുകയുമായിരുന്നു.

തുടര്‍ന്ന്‍ നാട്ടുകാര്‍ ഇടപെടുകയുമായിരുന്നു. ഇതിനോടകം സംഭവം അറിഞ്ഞെത്തിയ ചങ്ങരംകുളം പൊലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ത്ഥികളെ രക്ഷിതാക്കളെ വിളിച്ച്‌ വരുത്തി താക്കീത് നല്‍കി വിട്ടയച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …