ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ലിറ്ററിന് നൂറിന് മുകളിലേക്ക് എണ്ണ വില എത്തിയപ്പോള്‍ തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും മാറ്റമുണ്ടായി. ഇന്ന് ഇപ്പോള്‍ നൂറ്റിപതിനേഴ് രൂപയ്ക്കടുത്ത് നല്കിയാല് മാത്രമേ കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കുകയുള്ളു. റഷ്യ-യുക്രെയിന് യുദ്ധത്തെ തുടര്‍ന്ന് വിലയുയര്‍ന്നതും, രാജ്യത്ത് നിലനില്‍ക്കുന്ന ഉയര്‍ന്ന നികുതിയുമാണ് പെട്രോള്‍ വില കുത്തനെ ഉയരാന്‍ കാരണമായത്. ലോകത്തില്‍ ഇപ്പോള്‍ വിവിധ രാജ്യങ്ങളിലെ വില പരിശോധിച്ചാല്‍ പെട്രോളിന്റെ ശരാശരി വില …
Read More »സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ…
സംസ്ഥാനത്ത് തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 432 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 54 രൂപ കുറഞ്ഞു. ഇതോടെ പവന് 38,760 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചത്തെ വലിയ ഇടിവിന് ശേഷം വ്യാഴാഴ്ച പവന് 120 രൂപ ഉയര്‍ന്ന് 39,440 രൂപയിലെത്തിയിരുന്നു. 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു …
Read More »അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയിലിന് വില കുറഞ്ഞു
അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയില്‍ വില കുറഞ്ഞു. ആവശ്യകതയില്‍ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ക്രൂഡോയില്‍ വിലയെ സ്വാധീനിക്കുന്നത്. ഷാങ്ഹായിയില്‍ പ്രഖ്യാപിച്ച ലോക്ഡൗണും യു.എസ് പലിശനിരക്കുകള്‍ ഉയര്‍ത്തുന്നതിനെ തുടര്‍ന്ന് ആഗോള സാമ്ബത്തിക വളര്‍ച്ചയിലുണ്ടാവുന്ന ഇടിവും ക്രൂഡോയില്‍ ആവശ്യകതയില്‍ കുറവുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് വില ഇടിഞ്ഞത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ 3.03 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ബാരലിന് 103.6 ഡോളറാണ് ബ്രെന്റ് ക്രൂഡിന്റെ വില. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് …
Read More »സ്വര്‍ണവിലയില്‍ ഇന്ന് കുറവ്; ഇന്നത്തെ വില അറിയാം…
തുടര്‍ച്ചയായ രണ്ട് ദിവസത്തിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 39,200 രൂപയും ഗ്രാമിന് 4900 രൂപയുമാണ്. കഴിഞ്ഞ രണ്ട് ദിവസമായി പവന് 39,440 രൂപയും ഗ്രാമിന് 4930 രൂപയുമായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില. ഏപ്രില്‍ 21 ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു. പവന് 39,880 രൂപയാണ് …
Read More »പുതിയ മദ്യനയം, സംസ്ഥാനത്ത് 68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കുന്നു, ഉത്തരവ് ഉടന്‍
സംസ്ഥാനത്ത് 68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കുന്നു. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഷോപ്പുകള്‍ തുറക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്പന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്. പകരം സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി-8, എറണാകുളം-8, തൃശൂര്‍-5, പാലക്കാട്-6, മലപ്പുറം-3, കോഴിക്കോട്-6, വയനാട്-4, …
Read More »പാചകവാതകവില കുത്തനെ കൂട്ടി; വാണിജ്യസിലിണ്ടറിന് കൂട്ടിയത് 256 രൂപ…
തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതിനിടെ ജനജീവിതം ദുസ്സഹമാക്കി കേന്ദ്രസർക്കാർ പാചകവാതക വിലയും കുത്തനെ കൂട്ടി. വാണിജ്യാവശ്യത്തിനള്ള പാചക വാതക വിലയിൽ 256 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ എൽ പി ജി സിലിണ്ടർ വില 2256 രൂപയിലെത്തി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്. കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന സിഎൻജിക്ക് ഇന്നുമുതൽ 80 രൂപയാണ് നൽകേണ്ടത്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഇന്ധനവില കൂട്ടിയതോടെ …
Read More »ഡ്രൈ ഡേ തുടരും; ഐടി മേഖലയില്‍ ബാര്‍; മദ്യശാലകളുടെ എണ്ണം കൂട്ടും; പുതുക്കിയ മദ്യനയത്തിന് അംഗീകാരം
പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022 – 23 വര്‍ഷത്തേക്കുള്ള മദ്യനയത്തിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. സമഗ്രമായ അഴിച്ചുപണികളോടെയാണ് പുതിയ മദ്യം നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഐടി മേഖലയില്‍ പബ് ആരംഭിക്കാനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം. ഐടിമേഖലയില്‍ ഫൈവ് സ്റ്റാര്‍ നിലവാരത്തിലുള്ള രീതിയിലാകും പബ്ബുകള്‍ അനുവദിക്കുക. വിദേശമദ്യശാലകളുടെ ഔട്ട്ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായി. രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. …
Read More »തുടര്‍ച്ചയായ രണ്ടാം ദിനവും രാജ്യത്ത് ഇന്ധനവില കൂട്ടി..
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108.14 രൂപയും ഡീസലിന് 95.16 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 24 പൈസയും ഡീസലിന് 93 രൂപ 43 പൈസയുമായിട്ടുണ്ട്.
Read More »ഇന്ധന വില വര്‍ധനവിനൊപ്പം വീട്ടാവശ്യത്തിനുള്ള പാചകവാതക വിലയും കൂട്ടി; സിലിണ്ടറിന് 50 രൂപയാണ്…
രാജ്യത്ത് ഇന്ധനവില വര്‍ധനവിന് പിന്നാലെ വീട്ടാവശ്യത്തിനുള്ള പാചകവാതക വിലയും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയിലെ വില 956 രൂപയായി. 2021 ഒക്ടോബര്‍ ആറിന് ശേഷം ആദ്യമായിട്ടാണ് ഗാര്‍ഹിക പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. അഞ്ചു കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു. അതേസമയം പെട്രോള്‍-ഡീസല്‍ വിലയും വര്‍ധിപ്പിച്ചിരുന്നു. പുതിയ നിരക്കുകള്‍ ഇന്നു പ്രാബല്യത്തില്‍ …
Read More »സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഇടിവ്; ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്….
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ റെക്കോഡ് ഇടിവ്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണത്തിന പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയും കുറഞ്ഞു. ഇന്നത്തെ സ്വര്‍ണ്ണവില 22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4820 രൂപയാണ്. ഒരു പവന് സ്വര്‍ണത്തിന് 38560 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞു. ഗ്രാമിന് 3980 രൂപയാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളി …
Read More »