Breaking News

പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ക്ക് ആര്‍ബിഐയുടെ പുതിയ അറിയിപ്പ്..!

പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ക്ക് ആര്‍ബിഐയുടെ പുതിയ അറിയിപ്പ് . ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സഫര്‍ (നെഫ്റ്റ്) സേവനങ്ങള്‍ ഡിസംബര്‍ 16 മുതല്‍ 24 മണിക്കൂറും ലഭ്യമാകുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

അവധി ദിനങ്ങളിലും ഇനി സേവനം പ്രയോജനപ്പെടുത്താം. നെഫ്റ്റ് ഇടപാടുകള്‍ യഥാസമയം നടക്കാനായി, പണലഭ്യത ബാങ്കുകള്‍ ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ ബാങ്കിംഗ് സമയത്ത് മാത്രമായിരുന്നു നെഫ്റ്റ് ഇടപാടുകള്‍ നടന്നിരുന്നത്.

ഇനിമുതല്‍ ബാങ്കിംഗ് സമയത്തിന് ശേഷം സ്ട്രെയിറ്ര് ത്രൂ പ്രോസസിംഗ് (എസ്.ടി.പി) മോഡ് വഴിയാകും നെഫറ്റ് ഇടപാട് സാദ്ധ്യമാകുക. നെഫ്റ്റ് സേവനം സൗജന്യമാക്കിക്കൊണ്ടുള്ള നിര്‍ദേശം റിസര്‍വ് ബാങ്ക് ജൂലായില്‍ പുറത്തിറക്കിയിരുന്നു

About NEWS22 EDITOR

Check Also

ISROയുടെ അഭിമാനനേട്ടം… ഇന്ത്യയുടെ അഭിമാനo ഉയർത്തി ചന്ദ്രയാൻ – 3

ചന്ദ്രയാൻ – 3 വിക്ഷേപിച്ചതോടെ ഇസ്റോ ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം ഇറക്കാനുള്ള രണ്ടാമത്തെ ശ്രമത്തിലാണ്.2019 ൽ ചന്ദ്രയാൻ 2 …