Breaking News

Tag Archives: Kollam

അഞ്ചലില്‍ വയറുവേദനക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ 17കാരി പ്രസവിച്ചു; വിവാഹിതനായ ഇരുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍…

അഞ്ചലില്‍ വയറുവേദനയ്ക്ക് ചികില്‍സ തേടി ആശുപത്രിയിലെത്തിയ 17 വയസുകാരി പ്രസവിച്ചു. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വിവാഹിതനായ ഇരുപത്തിയഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കടുത്ത വയറു വേദനയെ തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ വിവാഹിതനായ തടിക്കാട് സ്വദേശിയെ അറസ്റ്റു ചെയ്തു. പോക്സോ വകുപ്പു ഉള്‍പ്പടെ പ്രതിക്കെതിരെ …

Read More »

കൊല്ലത്തെ ഇലക്‌ട്രിക്ക് ചാര്‍ജിംങ്ങ് സ്‌റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും…

കെ.എസ്. ഇ .ബി ഓലയില്‍ സെക്ഷന്‍ ഓഫിസിനു കീഴിലുള്ള ജില്ലയിലെ ആദ്യത്തെ കെ.എസ്. ഇ .ബി ഇലക്‌ട്രിക് ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം 7നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 80 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള ഈ സ്റ്റേഷനില്‍ ഒരേസമയം രണ്ടോ മൂന്നോ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാൻ സാധിക്കും. സംസ്ഥാനത്തുടനീളം ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഇ.ബിയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരു കിലോ വാട്ടിന് 75 രൂപയാണ് …

Read More »

കൊല്ലം ജില്ലയിൽ ഇന്ന് 95 പേർക്ക് കോവിഡ്; 78 പേർക്ക് സമ്ബർക്കം മൂലം; കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ…

കൊല്ലം ജില്ലയില്‍ ഇന്ന് 95 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ജില്ലയില്രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ വിദേശത്ത് നിന്നുവന്നവരും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരുമാണ്. സമ്ബര്‍ക്കം മൂലം 78 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കരവാളൂര്‍ സ്വദേശിനിയും തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുമായ യുവതിയും സമ്ബര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇന്ന് 70 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. വിദേശത്ത് നിന്നുമെത്തിയവര്‍ 1 …

Read More »

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; കൊല്ലത്ത് രണ്ട് പഞ്ചായത്തുകൾ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു…

കോവിഡ് വ്യാപനം തുടരുന്നതിനിടെ കൊല്ലം ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മൈലം, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൈലം പഞ്ചായത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാണ്. പുനലൂര്‍ നഗരസഭയിലെ അഞ്ച് വാര്‍ഡുകളും കലയനാട്, ഗ്രേസിങ്‌ബ്ലോക്ക്, താമരപ്പള്ളി, കാരയ്ക്കാട്, വാളക്കോട് എന്നീ വാര്‍ഡുകളുമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. ജില്ലയില്‍ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്. 51 ഇടങ്ങളിലാണ് …

Read More »

കൊല്ലത്ത് കോവിഡ് – ക്ലസ്റ്റർ സോണുകളിൽ അതീവ ജാഗ്രത; കൂടുതല്‍ വിശദാംശങ്ങൾ..

കൊല്ലം ജില്ലയിലെ കോവിഡ് ക്ലസ്റ്റർ സോണുകളിൽ അതീവ ജാഗ്രത തുടരുന്നു. ജില്ലയിൽ ഇപ്പോൾ 14 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ചവറ, പന്മന, ശാസ്താംകോട്ട, ഇരവിപുരം, നെടുമ്ബന, കൊട്ടാരക്കര, അഞ്ചൽ, ഏരൂർ, ഇടമുളയ്ക്കൽ, തലച്ചിറ, പൊഴിക്കര, ആലപ്പാട്, ഇളമാട്, ചിതറ എന്നിവയാണ് ജില്ലയിലെ ക്ലസ്റ്ററുകൾ. ക്ലസ്റ്റർ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകി സ്രവപരിശോധനയും ബോധവത്കരണവും തുടരുകയാണ്. പോസിറ്റീവ് ആയവരുടെ പ്രാഥമിക സമ്ബർക്കപ്പട്ടികയിലുള്ളവർ, രോഗലക്ഷണങ്ങളും ചെറിയ രീതിയിൽ രോഗലക്ഷണങ്ങൾ ഉള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന …

Read More »

കൊല്ലം ജില്ലയിൽ സ്ഥിതി സങ്കീർണ്ണം; ഇന്നലെ 106 പേർക്ക്, സമ്ബർക്കം വഴി 94 പേർക്ക്; രോഗവ്യാപനമുള്ള പ്രദേശങ്ങളിൽ ക്ലസ്റ്ററുകൾ…

കൊല്ലം ജില്ലയില്‍ ഇന്നലെ 106 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്ത് നിന്നും വന്ന 2 പേര്‍ക്കും സമ്ബര്‍ക്കം മൂലം 94 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 9 കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  കുലശേഖരപുരം സ്വദേശിനി മരണപ്പെട്ടത് കോവിഡ് രോഗം മൂലമാണെന്നും ഇന്നലെ സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്നലെ 31 പേര്‍ രോഗമുക്തി നേടി. അമ്ബലത്തുംഭാഗം സ്വദേശിയും ഓച്ചിറ സ്വദേശിയുമാണ് വിദേശത്ത് നിന്നുള്ളവര്‍. അതേസമയം ജില്ലയിലെ തീരദേശ …

Read More »

കൊല്ലം ജില്ലയില്‍ 5 ദിവസത്തിനുള്ളില്‍ കോവിഡ് 49 പേര്‍ക്ക്; 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സമ്ബര്‍ക്കത്തിലൂടെ…

കൊല്ലം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ 33 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 20 പേര്‍ക്കും സമ്ബര്‍ക്കം മൂലമാണ് രോഗമുണ്ടായത്. 13 പേര്‍ വിദേശത്തുനിന്നുള്ളവരാണ്. 18 പേര്‍ നാട്ടുകാരും 2 പേര്‍ തമിഴ്‌നാട്ടുകാരായ മത്സ്യത്തൊഴിലാളികളുമാണ്. കരുനാഗപ്പള്ളി തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി, ശാസ്താംകോട്ട മനക്കര സ്വദേശിനി, ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനി, ശാസ്താംകോട്ട മനക്കര സ്വദേശിനി, പന്മന സ്വദേശി, പന്മന സ്വദേശിനി, വാളത്തുംഗല്‍ സ്വദേശിനികളായ രണ്ടുപേര്‍, വാളത്തുംഗലുകാരായ രണ്ടുപേര്‍, …

Read More »

കൊല്ലത്ത് രോഗമില്ലെന്നറിയിച്ച്‌ പറഞ്ഞുവിട്ടയാളുടെ പരിശോധനഫലം പോസിറ്റീവ് ; പോകുംവഴി ബാങ്കിലും എടിഎമ്മിലും കയറി…

കൊല്ലത്ത് ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്ന് രോഗമില്ലെന്നറിയിച്ച്‌ പറ‍ഞ്ഞയച്ച പ്രവാസി അരമണിക്കൂറിനിടെ വന്ന റിസല്‍റ്റില്‍ പോസിറ്റീവായി. കൊല്ലം പടപ്പകര സ്വദേശിയ്ക്കാണ് കോവിഡ് പൊസിറ്റീവായത്. യാത്രക്കിടെ ഇയാള്‍ കുണ്ടറയില്‍ ബാങ്കിലും എടിഎമ്മിലും കയറിയിരുന്നു. ഇതേതുടര്‍ന്ന്‍ രണ്ടും അടച്ചു പൂട്ടി. കരുനാഗപ്പളളിയില്‍ ക്വാറന്‍്റീന്‍ ചെയ്തിരുന്ന പ്രവാസിയ്ക്കാണ് കോവിഡ് പൊസിറ്റീവായത്. രോഗമില്ലെന്ന് പറഞ്ഞ് ഇയാളെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പറഞ്ഞു വിടുകയായിരുന്നു. തുടര്‍ന്ന് ടാക്സിയില്‍ കുണ്ടറ പടപ്പകരയിലേക്ക് യാത്ര തിരിച്ചു. ഇതിനിടെ കുണ്ടറ എടിഎമ്മിലും ബാങ്കിലും …

Read More »

ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും സമൂഹവ്യാപന സാദ്ധ്യതയെന്ന് വിലയിരുത്തൽ?? വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗ ബാധ സ്ഥിരീകരിക്കാൻ സാദ്ധ്യത…

കൊല്ലം ശാസ്‌താംകോട്ടയില്‍ കൊവിഡ് സമൂഹവ്യാപന സാദ്ധ്യതയെന്ന്‍ റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പൊലീസും ഇവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ പേര്‍ക്ക് വരും ദിവസങ്ങളില്‍ രോഗ ബാധ സ്ഥിരീകരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം. ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യവ്യാപാരിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവിടെയുള്ള പരമാവധി പേരെ ആന്റി ബോഡി ടെസ്റ്റിന് വിധേയമാക്കുകയാണ്. ആഞ്ഞിലിമൂട്ടിലെ മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരിയില്‍ നിന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം …

Read More »

ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനം..!!

മത്സ്യവ്യാപാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ടൈന്‍മെന്റ് സോണായ ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്. ഇന്നലെ രാവിലെ ശാസ്താംകോട്ടയിലെത്തിയ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. രോഗിയുമായി സമ്പര്‍ക്കമുണ്ടായെന്ന് സംശയിക്കുന്ന നാല്‍പ്പത്തഞ്ചുപേരുടെ സ്രവ പരിശോധന നടത്താന്‍ ഇന്നലെ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജാഗ്രതാ സമിതിയില്‍ തീരുമാനമായി. ശാസ്താംകോട്ട, മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളില്‍പ്പെട്ട ഇരുപതോളം വാര്‍ഡുകളാണ് കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ …

Read More »