Breaking News

കൊല്ലത്തെ ഇലക്‌ട്രിക്ക് ചാര്‍ജിംങ്ങ് സ്‌റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും…

കെ.എസ്. ഇ .ബി ഓലയില്‍ സെക്ഷന്‍ ഓഫിസിനു കീഴിലുള്ള ജില്ലയിലെ ആദ്യത്തെ കെ.എസ്. ഇ .ബി ഇലക്‌ട്രിക് ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം 7നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

80 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള ഈ സ്റ്റേഷനില്‍ ഒരേസമയം രണ്ടോ മൂന്നോ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാൻ സാധിക്കും.

സംസ്ഥാനത്തുടനീളം ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഇ.ബിയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഒരു കിലോ വാട്ടിന് 75 രൂപയാണ് സ്റ്റേഷന്‍ നടത്തുന്ന ഏജന്‍സി കെ.എസ്.ഇ.ബിക്കു നല്‍കേണ്ടത്. യൂണിറ്റിന് 5 രൂപയുമാണു നിരക്ക്. ഇലക്‌ട്രിക് കാര്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള നിരക്ക് ഇതുവരേം തീരുമാനിച്ചിട്ടില്ല.

യൂണിറ്റിന് കുറഞ്ഞത് 10 രൂപയെങ്കിലും നല്‍കേണ്ടി വരും. കെ.എസ്. ഇ .ബി വാങ്ങിയിരിക്കുന്ന ഇലക്‌ട്രിക് കാറിന് 17 യൂണിറ്റാണ് ഒറ്റത്തവണ ചാര്‍ജിന് വേണ്ടി വരുക.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ എ.സി പ്രവര്‍ത്തിച്ചാണെങ്കിലും 160 – 170 കിലോമീറ്റര്‍ യാത്ര ചെയ്യാം.  അങ്ങനെയെങ്കില്‍ ഒരു തവണ ചാര്‍ജ് ചെയ്യാന്‍ ഗുണഭോക്താവിന് 200 രൂപയില്‍ താഴയേ ചെലവു വരൂ. ഇതിന് പിന്നാലെ കരുനാഗപ്പള്ളി സബ് സ്റ്റേഷന്‍ പരിസരത്തു രണ്ടാം സ്റ്റേഷനും പ്രവര്‍ത്തനം തുടങ്ങും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …