രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്രയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തിറങ്ങിയത് അസമിൽ സംഘർഷത്തിന് വഴിതെളിച്ചു. തന്നെ തടയാൻ എത്തിയ ബിജെപി പ്രവർത്തകരുടെ അരികിലേക്ക് ബസ്സിൽ നിന്നിറങ്ങി രാഹുൽ ചെന്നത് സുരക്ഷ ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തി. സോനിത് പുർ ജില്ലയിലെ ജുമുഗുരി ഹാട്ടിലിയിരുന്നു സംഭവം. ബിജെപി പ്രവർത്തകർക്കെതിരെ കോൺഗ്രസ് പ്രവർത്തകരും അണിനിരന്നതോടെ സംഘർഷം മുറുകുന്നത് ബസിലിരുന്ന് കണ്ട രാഹുൽ വാഹനം നിർത്താൻ ഡ്രൈവറോട് നിർദ്ദേശിക്കുകയായിരുന്നു. പുറത്തിറങ്ങിയ അദ്ദേഹം …
Read More »രാമമന്ത്ര ധ്വനിയാൽ അയോധ്യ…
രാമമന്ത്രധ്വനി ഉയർത്തി അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ഇന്ന് രാവിലെ പ്രതിഷ്ഠാ കർമ്മം 11.30ന് ആരംഭിച്ചു. താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം 12.20ന് പ്രാണ പ്രതിഷ്ഠ ചടങ്ങ് നടത്തുകയുണ്ടായി. യജമാനനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ തന്നെ അയോധ്യയിലെത്തിയിരുന്നു. കാശിയിലെ പുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷത്തിന്റെ നേതൃത്വത്തിൽ നടന്ന അനുഷ്ഠാന ചടങ്ങുകൾ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. വിവിധ പുണ്യങ്ങളിൽ നിന്നുള്ള 114 കലശങ്ങളിലെ ജലം ഉപയോഗിച്ച് അഭിഷേകം നടത്തുകയുണ്ടായി. കഴിഞ്ഞദിവസം ശയ്യാധിവാസത്തിനു …
Read More »കർണ്ണി സേന തലവൻ രാജസ്ഥാനിൽ വെടിയേറ്റു മരിച്ചു .
രജപുത്ര സംഘടനയായ ശ്രീ രാഷ്ട്രീയ രജപുത്ത് കർണി സേനയുടെ പ്രസിഡൻറ് സുഖ്ദേവ് സിംങ് ഗോഗമേധിയെ വീട്ടിലെത്തിയ അക്രമിസംഘം വെടിവെച്ചുകൊന്നു. ജയ്പൂർ ശ്യാം നഗറിലെ വീട്ടിൽ സന്ദർശകരെ കാണുന്നതിനിടയിലാണ് മൂന്നു പേരുടെങ്ങുന്ന സംഘം വെടിവെച്ചത് .സുഖ്ദേവിൻ്റെ അംഗരക്ഷകൻ തിരിച്ചു വെടിവെച്ചതിനെ തുടർന്ന് അക്രമികളിൽ ഒരാളും കൊല്ലപ്പെടുകയുണ്ടായി. അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗമായ ഇപ്പോൾ കാനഡയിലുള്ള രോഹിത് ഗോദര കപുരി സർ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ശത്രുക്കളുമായി സഹകരിച്ചതിന്റെ ശിക്ഷയാണ് നൽകിയതെന്ന് …
Read More »കേരളത്തിന് കേന്ദ്രത്തിന്റെ 10000 കോടി കിട്ടില്ല.
കേരളത്തിലെ ഫെബ്രുവരി – മാർച്ച് മാസം ചെലവുകൾക്ക് വേണ്ടത് മുപ്പതിനായിരം കോടി. വരുമാനം ഉറപ്പാക്കാൻ മറ്റു വഴികൾ ഇല്ലാതെ സർക്കാർ കേഴുന്നു. ചെലവുകൾ കുറയ്ക്കും. 9000 സപ്ലൈകോ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സാമ്പത്തിക വർഷാന്ത്യ ചെലവുകൾക്കായി മുപ്പതിനായിരം കോടി രൂപ എങ്ങനെ സമാഹരിക്കുമെന്ന് സംസ്ഥാന സർക്കാർ തല പുകഞ്ഞ് ഇരിക്കുമ്പോൾ ആണ് കേന്ദ്രത്തിന്റെ ഒരു ഇരുട്ടടി കേരളത്തിൻ്റെ തലയിൽവീണിരിക്കുന്നത്. കേരളത്തിന് കേന്ദ്രത്തിന്റെ കനിവിൽ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന പതിനായിരം കോടി രൂപയും …
Read More »വോട്ടെണ്ണൽ തീരും മുൻപേ രേവന്ത് റെഡിക്ക് പൂച്ചെണ്ട്. തെലങ്കാന ഡിജിപിയ്ക്ക് സസ്പെൻഷൻ .
വോട്ടെണ്ണൽ നടപടി പൂർത്തിയാകുന്നതിനു മുൻപ് തെലുങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയെ അഭിനന്ദിയ്ക്കാനെത്തിയ പോലീസ് മേധാവിക്ക് സസ്പെക്ഷൻ ലഭിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി എന്നാരോപിച്ചു കൊണ്ടാണ് നടപടി. തെലങ്കാനയിൽ ബി.ആർ.എസിനെ തോൽപ്പിച്ചു കോൺഗ്രസ് അധികാരത്തിൽ എത്തുന്നു എന്ന സൂചനകൾ പുറത്തുവന്നതിനു പിന്നാലെയാണ് തെലുങ്കാന ഡിജിപി അർജനീകുമാർ രേവന്ത് റെഡ്ഡിയെ ഹൈദരാബാദിലെ വസതിയിൽ കാണാൻ എത്തിയത്. സംസ്ഥാന പോലീസ് നോഡൽ ഓഫീസർ സജ്ജയ് കുമാർ ജയിൻ, മഹേഷ് ഭഗവത് എന്നിവരും …
Read More »പ്രബന്ധങ്ങളിലെ കോപ്പിയടി തടയാൻ പുതിയ സോഫ്റ്റ്‌വെയർ .
പി എച്ച് ഡി ഗവേഷണപ്രബന്ധങ്ങളിലെ കോപ്പിയടി തടയാൻ ബാംഗ്ലൂർ സർവകലാശാല ഡ്രിൽ ബിറ്റ് സോഫ്റ്റ്‌വെയർ നടപ്പിലാക്കി. മറ്റു പ്രബന്ധങ്ങളിൽ നിന്നുള്ള മോഷണം തടയാൻ 2015 മുതൽ പരീക്ഷിച്ചതിനേക്കാൾ കാര്യക്ഷമമാണ് പുതിയ സോഫ്റ്റ്‌വെയർ എന്ന് അധികൃതർ പറഞ്ഞു.
Read More »കൊല/പാതകം: യുവതിയുടെ മൃത;ദേഹം ഇസ്രയേലിലേക്ക് കൊണ്ടുപോയേക്കും.
കൊല്ലത്ത് കൊല്ലപ്പെട്ട ഇസ്രായേൽ സ്വദേശിയായ യുവതിയുടെ മൃതദേഹം ഇസ്രയേലിലേക്കു കൊണ്ടുപോകാനാണ് സാധ്യത .ഇതിനായി ഇസ്രായേൽ എംബസി അധികൃതർ പോലീസുമായി ബന്ധപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ നവംബർ 30നാണ് ഇസ്രായേൽ സ്വദേശിയായ സത് വ കൊല്ലത്ത് വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് കൃഷ്ണചന്ദ്രൻ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ് .അപകടനില തരണം ചെയ്ത കൃഷ്ണൻ ചന്ദ്രനെ ഉടൻതന്നെ പോലീസ് അറസ്റ്റ് …
Read More »കുക്കി -മെയ്തെയ് സായുധ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി. മണിപ്പൂരിൽ 13 മരണം. കൊല്ലപ്പെട്ടത് മ്യാൻമറിൽ സായുധപരിശീലനത്തിന് പോയ സംഘം.
മണിപ്പൂരിലെ ടെക്നോപാൽ ജില്ലയിൽ മ്യാൻമർ അതിർത്തിക്ക് സമീപം സായുധ ഗ്രൂപ്പുകൾ തമ്മിലുള്ള വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മെയ്- തെയ് സായുധ സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി അംഗങ്ങളാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഇന്ത്യ മ്യാന്മാർ അതിർത്തിക്കടുത്ത് സൈബോളിനു സമീപത്തെ ലെയ്തു എന്ന കുക്കി ഗ്രാമത്തിലാണ് 13 യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടത്. കുക്കി ഗ്രാമങ്ങളിലൂടെ മ്യാൻമാർ അതിർത്തി കടക്കാൻ ശ്രമിച്ച മെയ് തെയ് സായുധ സംഘടനയിൽ …
Read More »സുപ്രീംകോടതി വിധി ചാൻസിലറുടെ അധികാരം വിപുലമാകും .
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറെ പുറത്താക്കിയ സുപ്രീംകോടതി വിധിയിലെ പരാമർശങ്ങൾ നിലവിലുള്ള വിസി മാർക്ക് പുനർ നിയമനം നൽകാൻ വിപുലമായ അധികാരം ചാൻസിലർമാർക്ക് നൽകുമെന്ന് ആശങ്ക. സംസ്ഥാന സർക്കാരിൻറെ അഭിപ്രായം തേടാതെ തന്നെ ചാൻസിലർക്കു താല്പര്യമുള്ള വിസി മാർക്ക് വീണ്ടും നിയമനം നൽകാൻ ഇത് വഴിയൊരുക്കാം. വിസിയെ നിയമിക്കാനോ പുനർനിയമിക്കാനോ ഉള്ള അർഹത ചാൻസിലർക്കാണെന്നും പ്രോ ചാൻസിലർ ഉൾപ്പെടെ ആർക്കും നിയമന അധികാരിയുടെ പ്രവർത്തനത്തിൽ ഇടപെടാൻ സാധിക്കില്ല എന്നുമാണ് സുപ്രീംകോടതി …
Read More »ഊട്ടി സന്ദർശിക്കാൻ ഇനി രജിസ്ട്രേഷൻ വേണം : ഹൈക്കോടതി
ഊട്ടി ഉൾപ്പെട്ട നീലഗിരി ജില്ലയിൽ വിനോദസഞ്ചാരികളുടെ വരവ് നിയന്ത്രിക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നടപ്പാക്കണമെന്ന് മദ്രാസ്സ് ഹൈക്കോടതി ഉത്തരവിട്ടു. ഊട്ടിയിൽ നിയന്ത്രണം ഇല്ലാതെ വാഹനങ്ങൾ അനുവദിച്ചതിനാൽ അടിയന്തര ചികിത്സ ആവശ്യങ്ങൾക്ക് പോലും പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും കോടതി അഭിപ്രായപ്പെട്ടു
Read More »