മണിപ്പൂരിലെ ടെക്നോപാൽ ജില്ലയിൽ മ്യാൻമർ അതിർത്തിക്ക് സമീപം സായുധ ഗ്രൂപ്പുകൾ തമ്മിലുള്ള വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മെയ്- തെയ് സായുധ സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി അംഗങ്ങളാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഇന്ത്യ മ്യാന്മാർ അതിർത്തിക്കടുത്ത് സൈബോളിനു സമീപത്തെ ലെയ്തു എന്ന കുക്കി ഗ്രാമത്തിലാണ് 13 യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടത്. കുക്കി ഗ്രാമങ്ങളിലൂടെ മ്യാൻമാർ അതിർത്തി കടക്കാൻ ശ്രമിച്ച മെയ് തെയ് സായുധ സംഘടനയിൽ പെട്ടവരും കുക്കി ഗ്രൂപ്പുകളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കൊല്ലപ്പെട്ടവർ പ്രദേശത്തുള്ളവർ അല്ലെന്നു പോലീസ് പറഞ്ഞു.
Check Also
SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.
SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …