Breaking News

ബബൂണിനെ വേട്ടയാടുന്ന സിംഹം; കാഴ്ചക്കാരുടെ ഹൃദയം തകർക്കുന്ന വൈറൽ വീഡിയോ

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഇന്ന് ലോകമെമ്പാടും ലോക വന്യജീവി ദിനം ആഘോഷിക്കുകയാണ്. അതേസമയം, കാഴ്ചക്കാരുടെ ഹൃദയം തകർക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിവിധ മൃഗങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്. ചിലത് അവയുടെ സ്നേഹത്തെ കുറിച്ചാണെങ്കിൽ, മറ്റ് ചിലത് അവയ്ക്ക് സംഭവിക്കുന്ന അബദ്ധങ്ങളെ പറ്റിയാകും. എന്നാൽ ഇത് തികച്ചും മനുഷ്യന്റെ കരളലിയിക്കുന്ന വീഡിയോ ആണ്.

നിസ്സഹായനായ കുരങ്ങനെ വേട്ടയാടുന്ന ഒരു കൂട്ടം സിംഹങ്ങളുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം ഏറെ കോളിളക്കം സൃഷ്ടിച്ചത്. സിംഹങ്ങളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണം തേടാൻ ബബൂൺ നദിയുടെ തീരത്ത് കിടക്കുന്ന ഒരു മരത്തിന്‍റെ ഉണങ്ങിയ ശാഖയിലേക്ക് ഓടിക്കയറുന്നു. പിന്നാലെ ഒരു സിംഹം മരക്കൊമ്പിലേക്ക് കയറുന്നു. ഇവിടെ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തന്‍റെ ശത്രുവിൽ നിന്ന് രക്ഷപ്പെടാൻ ബബൂൺ മരക്കൊമ്പിന്‍റെ പരമാവധി ഉയരത്തിലേക്ക് കയറുന്നു, പക്ഷേ സിംഹം അവനെ അടിക്കാൻ ശ്രമിക്കുന്നു. ബബൂൺ സിംഹത്തിന്‍റെ അടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു, പക്ഷേ നില തെറ്റി താഴേക്ക് വീഴുന്നു. സിംഹങ്ങളുടെ ഒരു കൂട്ടം വീണ ബബൂണിന് നേരെ പാഞ്ഞടുക്കുന്നു. ഒടുവിൽ ഒരു സിംഹം അവനെ വായിൽ കടിച്ച് കൊണ്ടുപോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

കാഴ്ചക്കാരിൽ പലരും പല തരത്തിലാണ് വീഡിയോയോട് പ്രതികരിച്ചത്. ചിലർ വന്യജീവികളുടെ വംശവര്‍ദ്ധനവിന് തടയിടാനും അതിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്താനുമുള്ള പ്രകൃതിയുടെ മാര്‍ഗമാണിതെന്ന് പറയുന്നു. എന്നാൽ മറ്റു ചിലരാകട്ടെ ബബൂണിന്‍റെ ആത്യന്തികമായ വിധിയിൽ ദുഖിക്കുന്നു. ഇതോടകം വീഡിയോ ഇരുപതിനായിരത്തിലധികം പേരാണ് കണ്ടത്.

വീഡിയോ കാണാനുളള ലിങ്ക് ചുവടെ
https://www.instagram.com/reel/CnpIx0TJkvF/?utm_source=ig_web_copy_link

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …