Breaking News

ലോക്ക് ഡൗണില്‍ 7.7 കോടി കാഴ്ചക്കാരുമായി ടെലിവിഷന്‍ മേഖലയില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത പരമ്പര ഇതാണ്..??

രാജ്യത്തെ ലോക്ക് ഡൗണിലെ തിരിച്ചുവരവില്‍ ‘രാമായണ’ത്തിന് പുതിയ റെക്കോര്‍ഡ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടിവി ഷോ എന്ന റെക്കോര്‍ഡാണ് രാമായണം സ്വന്തമാക്കിയിരിക്കുന്നത്.

ദൂരദര്‍ശനില്‍ പുന:സംപ്രേക്ഷണം ചെയ്യുന്ന രാമായണം ഏപ്രില്‍ 16ന് 7.7 കോടി കാഴ്ചക്കാരാണ് കണ്ടത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിനോദ പരിപാടിയായി മാറിയിരിക്കുകയാണ് രാമായണം.

ദൂരദര്‍ശശനാണ് ഈ വിവരങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചത്. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച്‌ മാര്‍ച്ച്‌ 28- നാണ് രാമായണത്തിന്‍റെ പുനസംപ്രേക്ഷണം ആരംഭിച്ചത്. വാല്‍മീകിയുടെ രാമായണവും തുളസീദാസിന്‍റെ രാമചരിതമാനസവും അടിസ്ഥാനമാക്കിയാണ് രാമായണം സീരിയല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

1987 – 1988 കാലഘട്ടത്തിലാണ് രാമായണം ആദ്യമായി ദൂരദര്‍ശന്‍ ആദ്യമായി സംപ്രേക്ഷണം ചെയ്തത്. 2005 വരെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ആത്മീയ സീരിയലായി രാമായണം റെക്കോര്‍ഡ് തീര്‍ത്തിരുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …