Breaking News

കൊറോണ വൈറസ്: ലോകം ആശങ്കയില്‍; ചൈനക്ക് പുറത്തുള്ള മരണസംഖ്യകൂടുന്നു…

കൊറോണ വൈറസ് ബാധ ചൈനയ്ക്ക് പുറത്ത് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതില്‍ ആശങ്കയോടെ ലോകം.

പാക്കിസ്ഥാന്‍, സ്വീഡന്‍, നോര്‍വെ, ഗ്രീസ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ദക്ഷിണ കൊറിയയില്‍ ഇന്നലെ മാത്രം 334പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ 1,595 പേര്‍ ചികില്‍സയിലുണ്ട്. ഇതുവരെ 13പേര്‍ മരിച്ചു.

ഇറാനില്‍ കൊറോണ ബാധയെ തുടര്‍ന്ന് മരണം 19 ആയി. 140 പേര്‍ ചികില്‍സയിലുണ്ട്. ഇറ്റലിയില്‍ 12 പേരും, ജപ്പാനില്‍ ഏഴ് പേരും, ഫ്രാന്‍സിലും ഹോളണ്ടിലും രണ്ടുപേര്‍ വീതവും മരിച്ചതായാണ് കണക്ക്.

ഇതോടെ ചൈനയ്ക്ക് പുറത്ത് വിവിധ രാജ്യങ്ങളിലുണ്ടായ മരണം 57 ആയി. 41 രാജ്യങ്ങളിലായി മൂവായിരത്തിലധികം പേര്‍ ചികില്‍സയിലാണ്. ചൈനയില്‍ ഇന്നലെ 29 പേര്‍ കൂടി മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ ചൈനയിലെ മരണസംഖ്യ 2,744 ആയി. 78,500 പേര്‍ ചൈനയില്‍ മാത്രം ചികില്‍സയിലുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …