Breaking News

22 ലക്ഷം വണ്ടികള്‍ കേരളത്തിൽ മാത്രം ഉടന്‍ പൊളിയും, ഇക്കൂട്ടത്തില്‍ നിങ്ങളുടേതും ഉണ്ടോ?

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുത്തുകഴിഞ്ഞു. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20

വര്‍ഷവുമാണ് പോളിസി അനുസരിച്ചുള്ള ഉപയോഗപരിധി.  സംസ്ഥാനത്ത്‌ മാത്രം ഇത്തരം 22,18,454 വാഹനങ്ങള്‍ പൊളിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിൽ 15

വർഷത്തിലേറെ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ 7.25 ലക്ഷം ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകള്‍.

20 വർഷത്തിലേറെ പഴക്കമുളള സ്വകാര്യ വാഹനങ്ങളുടെ എണ്ണം 14.9 ലക്ഷം ആണ്. രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനവും കേരളമാണ്. മൂന്നരക്കോടി ജനത്തിന് ഒന്നരക്കോടി വാഹനമാണു കേരളത്തിലുള്ളത്.

നിലവില്‍ കേരളത്തിലെ ആകെ വാഹനങ്ങളുടെ എണ്ണം 1,41,84,184 ആണ്. പ്രതിവര്‍ഷം 10.7 ശതമാനം എന്ന നിലയിലാണ് സംസ്ഥാനത്തെ വാഹനങ്ങളുടെ വളര്‍ച്ച. സംസ്ഥാനത്ത് 1,000 ആളുകള്‍ക്ക് 425 വാഹനങ്ങള്‍ എന്നതാണ്സ്ഥിതി.

ലോക വികസന സൂചകങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ 1,000 ആളുകള്‍ക്ക് 18 വാഹനങ്ങള്‍ എന്നാണ് കണക്ക്. എന്നാല്‍ ചൈനയില്‍ ഇത് 47-ഉം അമേരിക്കയില്‍ 507-ഉം ആണ്. അതായത് കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ചൈനയേക്കാള്‍ ഒരുപാട് മുന്നിലും

വികസിതരാജ്യങ്ങള്‍ക്ക് തുല്യവുമാണ്. സംസ്ഥാനത്തെ മൊത്തം വാഹനങ്ങളുടെ 65 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. അതിനാല്‍ പൊളിച്ചക്കല്‍ നയം ഏറ്റവും ബാധിക്കുക ഇരുചക്രവാഹനങ്ങളെയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാരണം പഴയ വാഹനങ്ങളില്‍ 70 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. കാറുകള്‍ ഉള്‍പ്പെടെയുള്ള നാല് ചക്രവാഹനങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഇത് ഏകദേശം 22 ശതമാനത്തോളം വരും.

ഓട്ടോറിക്ഷയും ചരക്കു വാഹനങ്ങളും അഞ്ച് ശതമാനവും ഒരു ശതമാനം ബസുകളും ഇതില്‍പ്പെടും. മാത്രമല്ല കേരളത്തില്‍ രണ്ടേകാല്‍ ലക്ഷം വിന്റേജ് വാഹനങ്ങളുണ്ടെന്നും കണക്കുകള്‍ പറയുന്നു.

പുതിയ നിയമം വന്നാല്‍ ഇവയ്ക്കും നിരത്തിലിറങ്ങാനാകില്ല. അന്തിമ ഉത്തരവ് ഇറങ്ങിയാൽ മാത്രമേ കൂടുതൽ വ്യക്തത വരുകയുള്ളൂവെന്നു സംസ്ഥാന മോട്ടർ വാഹനവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.

15 വർഷം പഴക്കമുള്ള ബസും മറ്റു വാണിജ്യവാഹനങ്ങളും 20 വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യവാഹനങ്ങളും നിർബന്ധമായും പൊളിക്കണമെന്നല്ല സർക്കാർ നിർദേശം. രണ്ട് ഫിറ്റ്നസ് ടെസ്റ്റുകളും

പാസായില്ലെങ്കിൽ മാത്രമേ പൊളിക്കൽ നിർബന്ധമാകുന്നുള്ളൂ. പുതിയ നയം സംബന്ധിച്ച്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉടൻ അന്തിമ വിജ്ഞാപനം ഇറങ്ങിയേക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …