Breaking News

Movies

നടി ആക്രമിക്കപ്പെട്ട കേസ്; മഞ്ജു വാര്യരെ 16ന് വിസ്തരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ 34-ാം സാക്ഷി മഞ്ജു വാര്യരെ ഈ മാസം 16ന് വീണ്ടും വിസ്തരിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ ചൊവ്വാഴ്ച നടത്താനിരുന്ന സാക്ഷി വിസ്താരം മാറ്റിവച്ചു. ഹൈക്കോടതിയിൽ നിന്ന് അന്തിമ അനുമതി ലഭിക്കാത്തതിനാൽ തിരുവനന്തപുരത്ത് നടത്താനിരുന്ന വിസ്താരം മാറ്റിവയ്ക്കുകയായിരുന്നു. ബാലചന്ദ്രകുമാർ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അറിയിച്ചതിനാൽ സാക്ഷി വിസ്താരം 7 മുതൽ 10 വരെ തിരുവനന്തപുരത്ത് നടത്താൻ വിചാരണക്കോടതി അനുമതി നൽകിയിരുന്നു.

Read More »

സ്ത്രീകൾ ഉയർന്നവരെന്ന് മനസിലാക്കാത്തവരാണ് തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നത്: ഇന്ദ്രന്‍സ്

നടിയെ ആക്രമിച്ച കേസിൽ വിമൻ ഇൻ സിനിമ കളക്ടീവ് ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ പിന്തുണ ഉണ്ടാകുമായിരുന്നുവെന്ന് ഇന്ദ്രൻസ്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനാണെന്ന് താൻ കരുതുന്നില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളോട് പ്രതികരിക്കവെയാണ് ഡബ്ല്യു.സി.സിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ദ്രൻസ് വ്യക്തമാക്കിയത്. സംഘടന രൂപീകരിച്ചില്ലെങ്കിലും നിയമപോരാട്ടം നടക്കുമായിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു. ഒരു സംഘടനയ്ക്ക് എത്രത്തോളം പ്രശ്നങ്ങളെ ചെറുക്കാനാകും, സ്വയംസുരക്ഷ ഉറപ്പാക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം …

Read More »

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ : പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിൽ വസതിയിൽ ആയിരുന്നു അന്ത്യം. 19 ഭാഷകളിലായി പതിനായിരത്തിൽ അധികം പാട്ടുകൾ പാടിയ ഗായികയാണ്. അടുത്ത ഇടെയാണ് പത്മഭൂഷൺ ലഭിച്ചത്.

Read More »

വസ്ത്രങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടു, സ്വകാര്യ ഭാഗത്ത് സൂചി കുത്തിയിറക്കിയ ദുരനുഭവവം വെളിപ്പെടുത്തി ഷാരൂഖ് ഖാൻ

ഭംഗിയായി സംസാരിക്കാനും നല്ല തമാശ പറയാനും അറിയാവുന്ന നടനാണ് ഷാരൂഖ് ഖാൻ. വർഷങ്ങൾക്ക് മുൻപ് പ്രമുഖ മാധ്യമത്തിൽ ഒരു കോളം എഴുതവേ അദ്ദേഹം ഇക്കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുമുണ്ട്. ഒരിക്കൽ തനിക്കുണ്ടായ ഒരു അസുഖം ചികിത്സിക്കാൻ പലരും താക്കീതു കൊടുത്തിട്ടു പോലും അന്ധവിശ്വാസത്തിന്റെ പിന്നാലെ പോകേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. താൻ ഏറ്റവും അവഹേളനം നേരിട്ട ചികിത്സാ രീതിയായിരുന്നു അതെന്ന് ഷാരൂഖ്. ‘വരാനിരിക്കുന്ന വിപത്തിനെക്കുറിച്ച് പലരും എന്നോട് പറഞ്ഞു. അത് പിഴക്കും …

Read More »

മമ്മൂട്ടിയുടെ ‘ഏജന്റ്’, വിജയ്‌യുടെ ‘വാരിസ്’ തുടങ്ങിയവയുമായി ക്ലാഷ്; ‘ആദിപുരുഷ്’ എത്താൻ വൈകുമെന്ന് റിപ്പോർട്ട്…

പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. 500 കോടി ബജറ്റിൽ ഒരുങ്ങുന്ന സിനിമ അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചത്. എന്നാൽ സിനിമയുടെ റിലീസ് നീട്ടിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ചിരഞ്ജീവിയുടെ ‘വാൾട്ടർ വീരയ്യ’, നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്‌ഡി, മമ്മൂട്ടിയുടെ ‘ഏജന്റ്’, അജിത്തിന്റെ ‘തുനിവ്’, വിജയ് നായകനായ ‘വാരിസ്’ തുടങ്ങിയ സിനിമകളും പൊങ്കൽ റിലീസായാണെത്തുക. ഈ ചിത്രങ്ങളുമായി ക്ലാഷിന് താല്പര്യമില്ലാത്തതിനാലാണ് അതിപുരുഷിന്റെ …

Read More »

പൊന്നിയിൻ സെൽവൻ അതി ​ഗംഭീരം, തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കണം – മനസ്സ് തുറന്ന് കത്രീന കൈഫ്..

തന്റെ പുതിയ ചിത്രമായ ഫോൺ ഭൂതിന്റെ റിലീസിന് കാത്തിരിക്കുകയാണ് ബോളിവുഡ് നടി കത്രീന കൈഫ്. ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ കൂടുതൽ തെന്നിന്ത്യൻ സിനിമകൾ ചെയ്യണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് നടി. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനോടാണ് താരം ഇക്കാര്യം പറഞ്ഞത്. നല്ല തിരക്കഥയും ശക്തമായ കഥാപാത്രവുമാണെങ്കിൽ ഭാഷ തനിക്ക് ഒരു തടസമല്ലെന്നാണ് കത്രീന പറഞ്ഞത്. പ്രതിഭാസം എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകർ ദക്ഷിണേന്ത്യയിൽ ഉണ്ടെന്നും അവർ പറഞ്ഞു. പൊന്നിയിൻ സെൽവനെയാണ് അവർ …

Read More »

വഞ്ചിച്ച് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു, ഇപ്പോൾ കുഞ്ഞുമായി ഉറക്കം റെയിൽവേ സ്റ്റേഷനിൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തി യുവതി

സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യെസ്മ ഓടിടി പ്ലാറ്റ്ഫോമിനെതിരെ മലപ്പുറം സ്വദേശിയായ യുവതിയും രംഗത്ത്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവാവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയും ഓടിടി പ്ലാറ്റ്ഫോം ആയ യെസ്മയ്ക്കെതിരെ രംഗത്ത് വന്നത്. അശ്ലീല വെബ് സീരിസിന്റെ ചതിക്കുഴിയില്‍ വീണതോടെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെ ഗുരുതര …

Read More »

എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമയായി ‘പഥേർ പാഞ്ചാലി’ തിരഞ്ഞെടുത്തു; പട്ടികയിൽ ഒരു മലയാള ചിത്രവും..

എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്തിറക്കി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് അഥവാ ഫിപ്രസ്കി. ഇന്ത്യയിലെ മുപ്പത് അംഗങ്ങൾക്കിടയിൽ നടത്തിയ രഹസ്യ വോട്ടെടുപ്പിലൂടെയാണ് ഈ പത്ത് സിനിമകൾ കണ്ടെത്തിയത്. അഞ്ച് ഹിന്ദി സിനിമകളും മൂന്ന് ബംഗാളി സിനിമകളും മലയാളം, കന്നഡ ഭാഷകളിൽ നിന്ന് ഓരോ സിനിമകളും വീതമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സത്യജിത് റേയുടെ പഥേർ പാഞ്ചാലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അടൂർ ​ഗോപാലക‍ൃഷ്ണന്റെ സംവിധാനത്തിൽ …

Read More »

ലക്കി സിംഗിനെ പ്രേക്ഷകർ സ്വീകരിച്ചോ, മോൺസ്റ്ററിന്റെ ആദ്യ പ്രതികരണങ്ങൾ…!

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രം ഏറ്റുവാങ്ങുന്നത്. മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഇത് വെറുതെയായില്ലെന്നാണ് ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റുകളിൽ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകൻറെ അണിയറക്കാർ വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതാണ് ആ പ്രതീക്ഷയ്ക്കു പിന്നിലുള്ള ആദ്യ കാരണം. പുലിമുരുകനു ശേഷം ആദ്യമായി ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത് …

Read More »

കെജിഎഫ് നിർമ്മാതാക്കളും സുധ കൊങ്കരയും തമ്മിലുള്ള ചിത്രം; സിമ്പുവും കീർത്തി സുരേഷും നായികാ-നായകന്മാർ..

സംവിധായിക സുധ കൊങ്കരയും കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസും ഒന്നിക്കുന്നു എന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ കീർത്തി സുരേഷും സിമ്പുവും പ്രധാന കഥാപാത്രങ്ങളാകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇരുവരും ഇതാദ്യമായാണ് ഒന്നിക്കുന്നത്. നേരത്തെ ‘മാനാട്’ എന്ന ചിത്രത്തിനായി കീർത്തിയെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. സുധ കൊങ്കര ചിത്രത്തിൽ ഇവർ ഭാഗമാകുന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. സുധ കൊങ്കരയും ഹോംബാലെ ഫിലിംസും ചേർന്നാകും പുതിയ ചിത്രം നിർമ്മിക്കുക. …

Read More »