Breaking News

മമ്മൂട്ടിയുടെ ‘ഏജന്റ്’, വിജയ്‌യുടെ ‘വാരിസ്’ തുടങ്ങിയവയുമായി ക്ലാഷ്; ‘ആദിപുരുഷ്’ എത്താൻ വൈകുമെന്ന് റിപ്പോർട്ട്…

പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. 500 കോടി ബജറ്റിൽ ഒരുങ്ങുന്ന സിനിമ അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചത്. എന്നാൽ സിനിമയുടെ റിലീസ് നീട്ടിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ചിരഞ്ജീവിയുടെ ‘വാൾട്ടർ വീരയ്യ’, നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്‌ഡി, മമ്മൂട്ടിയുടെ ‘ഏജന്റ്’, അജിത്തിന്റെ ‘തുനിവ്’, വിജയ് നായകനായ ‘വാരിസ്’ തുടങ്ങിയ സിനിമകളും പൊങ്കൽ റിലീസായാണെത്തുക.

ഈ ചിത്രങ്ങളുമായി ക്ലാഷിന് താല്പര്യമില്ലാത്തതിനാലാണ് അതിപുരുഷിന്റെ റിലീസ് അണിയറക്കാർ മാറ്റിയത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദിപുരുഷിന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ പുതിയ റിലീസ് തിയതിയെക്കുറിച്ച് ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് സൂചനകളുണ്ട്. ‘രാമായണം’ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ പറയുന്നത്.

3ഡി ആക്ഷന്‍ ഡ്രാമയായ ചിത്രം ഓം റൗത്ത് ആണ് സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലങ്കേഷ് എന്നാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ പേര്. കൃതി സനോനാണ് സിനിമയിലെ നായിക. സണ്ണി സിംഗ്, ദേവദത്ത നാഗെ, വത്സല്‍ ഷേത്, തൃപ്‍തി തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …