Breaking News

സ്വന്തം പേര് പോലും എഴുതാൻ അറിയാത്തവർക്കും എ പ്ലസ്- പരാമർശത്തിൽ ഡയറക്ടർ.

എ പ്ലസ് പരാമർശത്തിൽ സർക്കാരിനെ വിമർശിച്ചിട്ടില്ലെന്നും സ്വന്തം അഭിപ്രായമാണെന്നും വിദ്യാഭ്യാസ ഡയറക്ടർ . സ്വന്തം പേര് എഴുതാൻ അറിയാത്തവർക്ക് വരെ എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് ഗ്രേഡ് വാരിക്കോരി കൊടുക്കുന്നതായുള്ള വിമർശനം തൻറെ വ്യക്തിപരമായ അഭിപ്രായ മാത്രമാണെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ വിശദീകരിച്ചു. എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കാനായി നിയോഗിച്ച അധ്യാപകരുടെ യോഗത്തിൽ പൊതു ചർച്ചയ്ക്കായി പറഞ്ഞ കാര്യം സർക്കാരിന്റെ നയമോ അഭിപ്രായമോ അല്ല. സർക്കാർ നയത്തെയോ നടപടികളെയോ വിമർശിച്ചിട്ടുമില്ല.

ഇത്തരം ഒരു യോഗത്തിലെ വ്യക്തിപരമായ പരാമർശം ഈ രീതിയിൽ ചോർത്തി വിവാദമാക്കിയത് ഗൗരവമായി കാണേണ്ട വിഷയമാണ് .വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടതനുസരിച്ച് നൽകിയ വിശദീകരണ റിപ്പോർട്ടിൽ ഡിജിഇ വ്യക്തമാക്കുന്നു. ചോദ്യപേപ്പറും ഉത്തരസൂചികയും തയ്യാറാക്കുന്ന അധ്യാപകർക്കായി ഒക്ടോബറിൽ നടത്തിയ ശില്പശാലയിലെ വിവാദ പരാമർശങ്ങൾ രണ്ടുമാസത്തിനു ശേഷമാണ് പുറത്തായത് .പരാമർശം എങ്ങനെ പുറത്തായി എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഓരോ വിഷയത്തിനും അഞ്ചുപേർ ഉൾപ്പെടുന്ന സമിതിയാണ് ചോദ്യപേപ്പറും ഉത്തരസൂചികയും തയ്യാറാക്കുന്നത്.ആകെ 50 ൽ താഴെ പേർ മാത്രമാണ് ഈ യോഗത്തിൽ പങ്കെടുത്തത്. രഹസ്യ സ്വഭാവമുള്ളതിനാൽ ഇവർ ആരെന്നതും പരസ്യപ്പെടുത്താറില്ലെന്നെങ്കിലും ഭരണപക്ഷ അധ്യാപക സംഘടനകളിൽ പ്രത്യേകിച്ച് സിപിഎം അനുകൂല സംഘടനയായ കെ എസ് ടി എ യിൽ ഉൾപ്പെട്ടവരെ മാത്രമാണ് തിരഞ്ഞെടുക്കുന്നത് എന്ന് മറ്റ് അധ്യാപക സംഘടനകൾ ആരോപിക്കുന്നു. അതുകൊണ്ടുതന്നെ സർക്കാർ പക്ഷഅധ്യാപകർ തന്നെയാവും ചോർത്തി എന്നാണ് അവരുടെ ആരോപണം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …