നിയമസഭയേയും മുൻ വൈദ്യുതി മന്ത്രിയെയും സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ച് മുൻ ഉദ്യോഗസ്ഥന്റെ പെൻഷനിൽ സർക്കാരിൻറെ കടുംവെട്ട്. ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പി.എ ആയി വിരമിച്ച ബിപി മുഹമ്മദലിയുടെ പെൻഷനിൽ നിന്നും പ്രതിമാസം 500 രൂപ കുറയ്ക്കാനുള്ള ഉത്തരവു സർക്കാർ സ്ഥിരപ്പെടുത്തി. വിരമിക്കൽ അനുകൂല്യങ്ങൾ ഇതുവരെ നൽകിയിട്ടില്ല. 2018 പട്ടാമ്പി ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ സീനിയർ സൂപ്രണ്ടായി ജോലി ചെയ്യുമ്പോഴാണ് മുഹമ്മദലി സമൂഹമാധ്യമത്തിലൂടെ വിമർശനം ഉന്നയിച്ചത് .ഇതു സംബന്ധിച്ചു …
Read More »കെഎസ്ആർടിസി ബസ് മോഷ്ടിച്ച കേസ് :പ്രതിയെ കോടതി വിട്ടയച്ചു .
കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു . കെ.എസ്.ആർ.ടി.സി ബസ് മോഷണക്കേസ് പ്രതിയെ വിട്ടയച്ചു .ബസ്റ്റാൻഡിനടുത്ത് ലിങ്ക് റോഡിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷ്ടിച്ച് ചിന്നക്കടയിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കേടുപാടുകൾ വരുത്തിയ കേസിൽ പിടിയിലായ പ്രതിയെയാണ് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിട്ടയച്ചത്. ഇയാൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2017 ഓഗസ്റ്റിലാണ് കേസിനസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്ന പ്രതി ലിങ്ക് റോഡിൽ കിടന്ന ബസ് …
Read More »“ടാപ്പ് ആൻഡ് പേ “യു പി ഐ ഇടപാട് എല്ലാ ആപ്പിലും.
കടകളിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതിനു പകരം അതിൽ മുട്ടിച്ചാൽ യുപിഐ പണമിടപാട് നടക്കുന്ന ‘ടാപ്പ് ആൻഡ് പേ’ സംവിധാനം ജനുവരി 31 മുതൽ എല്ലാ യുപിഐ ആപ്പുകളിലേക്കും വരുന്നു. നാഷണൽ പെയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസി ഐ) കമ്പനികൾക്ക് ഇതിനുള്ള നിർദ്ദേശം നൽകി .നിലവിൽ ഭീം ആപ്പിൽ മാത്രമാണ് സേവനം.
Read More »അയോധ്യയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്….
രാമക്ഷേത്ര നിർമ്മാണം പൂർത്തിയാവുന്ന അയോധ്യയിലെ പുതിയ രാജ്യാന്തരവിമാനത്താവളം ഉദ്ഘാടനം ചെയ്താൽ ഉടൻ അവിടേക്ക് വിമാന സർവീസ് ആരംഭിക്കുവാൻ എയർ ഇന്ത്യ എക്സ്പ്രസ്. ഡൽഹിയിൽ നിന്ന് അയോധ്യ യിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ആദ്യ സർവീസ് മുപ്പതിന് ആരംഭിക്കും.
Read More »കെഎസ്‌യു- പോലീസ് ഏറ്റുമുട്ടൽ…
കെ എസ് എം ഡി ബി കോളേജ് ഗേറ്റ് ഉപരോധിച്ചു കെഎസ്‌യു നടത്തിയ സമരം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. സംഘർഷത്തിൽ 9 വിദ്യാർഥികൾക്കും വനിത ഉൾപ്പെടെ മൂന്ന് സിവിൽ പോലീസ് ഓഫീസർമാർക്കും പരിക്കേറ്റു. രണ്ടു വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണ്. സംഘർഷത്തെ തുടർന്ന് കോളേജ് അടച്ചു. ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ നീക്കാനുള്ള ശ്രമം സംഘർഷമായി മാറുകയായിരുന്നു. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ പ്രകോപനമില്ലാതെ പോലീസ് വളഞ്ഞിട്ട് മർദ്ദിച്ചതായി കെഎസ്‌യു പറഞ്ഞു. കോളേജിൽ കെ എസ് …
Read More »സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി…
ആഘോഷങ്ങൾക്കെല്ലാം പണമുണ്ട്, വിധവ പെൻഷന് പണമില്ല. ‘ പെൻഷൻ കുടിശ്ശിക്ക് തീർത്തു തരേണ്ടത് പിണറായിയുടെ ഔദാര്യമല്ല, ഞങ്ങളുടെ അവകാശമാണ്. ക്രിസ്മസിന് മുൻപ് കിട്ടുമെന്നാണ് കരുതിയത്. കയ്യിൽ കാശില്ലാത്തതിനാൽ സാധാരണ ദിവസം പോലെ ക്രിസ്മസും കടന്നുപോകും. പണമില്ലാത്തവർക്ക് എന്ത് ആഘോഷം ?ചായക്കടയിലും സാധനങ്ങൾ വാങ്ങിയടത്തുംകടമുണ്ട്. എൻ്റെ ബുദ്ധിമുട്ട് അറിയാവുന്നവർ ചോദിക്കാറില്ല. എന്നാലും കിട്ടുന്നതനുസരിച്ച് കൊടുത്തു തീർക്കണം. ‘ മറിയക്കുട്ടി ചാക്കോ കോടതിയിലേക്ക് കൂടുതൽ ഹർജികൾ. സംസ്ഥാന സർക്കാർ അർഹമായ ആനുകൂല്യങ്ങൾ വിതരണം …
Read More »ഡോക്ടർ ഷഹനയുടെ മരണക്കുറിപ്പിൽ പ്രതിയുടെ പേരും പങ്കും പോലീസ് മറച്ചുവെച്ചു
കഴിഞ്ഞദിവസം റൊമാൻറിക് റിപ്പോർട്ടിൽ പോലീസ് നിലപാട് മാറ്റി അറസ്റ്റിൽ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു ഓ പി ടിക്കറ്റിന്റെ പിന്നിൽ ഡോക്ടർ ഷഹനയുടെ മരണക്കുറിപ്പ് സ്ത്രീധനം ആവശ്യപ്പെട്ടതിനാൽ ജീവനൊടുക്കിയ ഈവർ ഡോക്ടർ എ ജെ ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ പ്രതിയുടെ പേരും പങ്കും ആദ്യദിവസം മറച്ചുവച്ച പോലീസ് കഴിഞ്ഞദിവസം കോടതിയിൽ നൽകിയ റൊമാൻറിക് റിപ്പോർട്ടിൽ നിലപാട് മാറ്റുകയാണ് ഉണ്ടായത് സുഹൃത്തും മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിയുമായ ഡോക്ടർ ഈ റിവൈസ് ആവശ്യപ്പെട്ടത്ര …
Read More »ഗാസയിൽ യുദ്ധം നിർത്തണമെന്ന് യുഎൻ മേധാവി .
ഈജിപ്ത് അതിർത്തിയോട് ചേർന്ന് റഫാ തിങ്ങിനിറഞ്ഞ് അഭയാർത്ഥി സമൂഹം. തെക്കൻ ഗാസയിൽ ഏറ്റുമുട്ടൽ രൂക്ഷം. അഭയാർത്ഥി പ്രവാഹം വർദ്ധിക്കുന്നു . ഗാസിൽ സംഭവിക്കുന്നത് സർവ്വനാശം ആണെന്ന് യു എൻ മനുഷ്യാവകാശ വിഭാഗം. ഗാസയിൽ മാനുഷിക പരിഗണനകളാൽ വെടിനിർത്തൽ വേണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് യു എൻ രക്ഷാസമിതിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. 99 ആം വകുപ്പ് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് യുഎൻ മേധാവിയുടെ ഈ …
Read More »നവ കേരള സദസ്സിന് ഓച്ചിറയിൽ ഫണ്ട് ഇല്ല.
യുഡിഎഫും ബിജെപിയും എതിർത്തു . എൽഡിഎഫിനും, യുഡിഎഫിനും തുല്യ അംഗങ്ങളും ബിജെപിക്ക് ഒരു അംഗവുമുള്ള ഓച്ചിറ പഞ്ചായത്തിൽ നിന്നും നവകേരള സദസ്സിന് ഫണ്ട് നൽകേണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനം. യുഡിഎഫ് അംഗങ്ങളും ബിജെപി അംഗവും ഒന്നിച്ചുനിന്നാണ് എൽഡിഎഫ് തീരുമാനത്തെ എതിർത്ത് തോൽപ്പിച്ചത്. പ്രതിഷേധത്തിന് ഒടുവിൽ കമ്മറ്റി തീരുമാനം മിനിറ്റ്സ് ബുക്കിൽ സെക്രട്ടറിയെ കൊണ്ട് എഴുതി പൂർത്തീകരിച്ച ശേഷമാണ് യുഡിഎഫ് അംഗങ്ങളും ബിജെപി അംഗവും പുറത്തേക്ക് പോയത്.
Read More »കുട്ടിയെ തട്ടിക്കൊണ്ടു പോകൽ കേസ് പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് അന്വേഷിക്കും . മുഖം മറയ്ക്കാതെ പ്രതികൾ. കോടതിയിൽ ചോദ്യം ചെയ്യൽ ആരംഭിച്ചു നാട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ഏഴുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു .കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്ന അപേക്ഷ പരിഗണിച്ചാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്. പ്രതികളെ 14ന് 11 മണിക്ക് കോടതിയിൽ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അപേക്ഷയിൽ കോടതിയിൽ വിശദമായ വാദം നടന്നു. കേസിൽ കൂടുതൽ …
Read More »