Breaking News

12 വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിലേക്ക്; ദ്രൗപതിയെ സുരക്ഷിത കരങ്ങളിൽ ഏൽപിച്ച് ആകാശപറവകൾ

തൃശൂർ: നീണ്ട വർഷങ്ങൾക്ക് ശേഷം ജീവിതത്തിലേക്കും, ജന്മനാട്ടിലേക്കും തിരികെ മടങ്ങുകയാണ് ദ്രൗപതി. ഇത്രയും നാൾ ഇവരെ സംരക്ഷിച്ച ‘ആകാശപറവകൾ’ എന്ന സന്നദ്ധ സംഘടനയുടെ അധികൃതർക്കും മനസ്സ് നിറഞ്ഞു.

12 വർഷങ്ങൾക്ക് മുൻപാണ് ദ്രൗപതി കേരളത്തിലെത്തുന്നത്. തൃശൂർ ആശാഭാവൻ അന്തേവാസിയായിരുന്ന ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് പരിശീലനം നൽകാനായാണ് പ്രത്യാശ എന്ന പദ്ധതിയുടെ ഭാഗമായ ആകാശപറവകൾ എത്തിയത്. ബംഗാളിൽ നിന്നാണ് വരുന്നതെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീടുള്ള തുടർ കൗൺസിലിങ്ങിലൂടെ ജാർഖണ്ഡ് ആണ് ജന്മദേശമെന്ന് വ്യക്തമായി.

ശേഷം, അടൂർ മാർത്തോമ ഗുരുകുലം മേധാവി ഫാ.പോൾ ജേക്കബ് മുൻകൈ എടുത്ത് ദ്രൗപതിയുടെ മകനായ മഹേഷ്‌, ബന്ധു തേജ് നാരായണൻ എന്നിവരെ ആകാശപറവകളിൽ എത്തിച്ചു. മകനെയും, ബന്ധുവിനെയും കണ്ട സന്തോഷത്തിൽ ദ്രൗപതിയുടെ കണ്ണ് നിറഞ്ഞപ്പോൾ സുഹൃത്തുക്കൾക്കും ആനന്ദാശ്രു. ദ്രൗപതിയെ സുരക്ഷിതയായി ജന്മനാട്ടിലേക്ക് അയക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ് പദ്ധതിയുടെ കോഓർഡിനേറ്ററായ എലിസബത് സെബാസ്റ്റ്യനും, സഹപ്രവർത്തകരും.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …