Breaking News

താണയില്‍ വന്‍ തീപിടിത്തം; ഏ​ഴ്​ ക​ട​മു​റി​ക​ള്‍ ക​ത്തി​യ​മ​ര്‍​ന്നു…

താ​ണ​യി​ല്‍ വ​ന്‍ അ​ഗ്​​നി​ബാ​ധ. ദേ​ശീ​യ​പാ​ത​ക്ക​രി​കി​ല്‍ ടി.​വി.​എ​സ്​ മോ​​ട്ടോ​ഴ്​​സ്​ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഒ​ന്നാം​നി​ല​യി​ലെ ഏ​ഴ്​ ക​ട​മു​റി​ക​ള്‍ ക​ത്തി​യ​മ​ര്‍​ന്നു. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ​യാ​ണ്​ സം​ഭ​വം. ഗ്രെ​യ്​​സ് മോ​ട്ടോ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്.

തു​ട​ര്‍​ന്ന്​ പൂ​ട്ടി​യി​ട്ടി​രു​ന്ന ഏ​ഴ്​ ക​ട​ക​ളി​ലേ​ക്ക്​ തീ​പ​ട​രു​ക​യാ​യി​രു​ന്നു. ഈ ​ക​ട​മു​റി​ക​ളി​ലൊ​ന്നും സ്​​ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല. ക​ണ്ണൂ​ര്‍, ത​ല​ശ്ശേ​രി, മ​ട്ട​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ്​ തീ​യ​ണ​ച്ച​ത്. ഷോ​ര്‍​ട്ട്​ സ​ര്‍​ക്യൂ​ട്ടാ​ണ്​​ തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​ഗ്​​നി​ബാ​ധ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ വ​ന്‍ പു​ക​പ​ട​ലം അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഏ​റെ നി​ല​നി​ന്ന​ത്​ ഭീ​തി​പ​ട​ര്‍​ത്തി. തീ​പ​ട​ര്‍​ന്ന​ത്​ ഒ​ഴി​ഞ്ഞ ക​ട​ക​ളി​ലേ​ക്കാ​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ഏ​ക​ദേ​ശം 40 ല​ക്ഷം രൂ​പ​യോ​ളം ന​ഷ്​​ട​മു​ണ്ടാ​യ​താ​യാ​ണ്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലെ​ന്ന്​ അ​ഗ്​​നി​ശ​മ​ന​സേ​ന അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …