Breaking News

ഹര്‍ത്താല്‍: പൊതുഗതാഗത സംവിധാനം നിശ്ചലം, വൈകിട്ട് 6മണിക്കുശേഷം ദീര്‍ഘദൂരം ഉള്‍പെടെ എല്ലാ സെര്‍വീസുകളും ആരംഭിക്കും; കെഎസ്‌ആര്‍ടിസി…

രാജ്യത്ത് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ച ഭാരതബന്ദിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് ഹര്‍ത്താല്‍ രാവിലെ ആറിന് ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഹര്‍ത്താലിന് എല്‍ ഡി എഫും ദേശീയ പണിമുടക്കിന് യു ഡി എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളെ തടയുന്നില്ല.

കെ എസ് ആര്‍ ടി സി സെര്‍വീസ് നടത്തുന്നില്ല. ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ടുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ പ്രധാനപാതയില്‍ പരിമിതമായ ലോകല്‍ സെര്‍വീസുകള്‍ പോലീസ് അകമ്ബടിയോടെ നടത്തുന്നുണ്ട്. വൈകിട്ട് ആറുമണിക്കുശേഷം ദീര്‍ഘദൂരം ഉള്‍പെടെ എല്ലാ സെര്‍വീസുകളും ആരംഭിക്കുമെന്നും യാത്രക്കാരുടെ തിരക്കുണ്ടെങ്കില്‍ അധിക ദീര്‍ഘദൂര സെര്‍വീസുകള്‍ ഏര്‍പെടുത്തുമെന്നും കെ എസ് ആര്‍ ടി സി അറിയിച്ചിട്ടുണ്ട്.

പാല്‍, പത്രം, ആംബുലന്‍സ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസെര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ നിര്‍ത്തിയിട്ടും വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിട്ടും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചു. ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യര്‍ഥിച്ചിരുന്നു.

പണിമുടക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും ബന്ദ് സമാധാനപരമായിരിക്കുമെന്നും എസ് കെ എം പ്രസ്താവനയില്‍ പറഞ്ഞു. സര്‍വകലാശാല പരീക്ഷകളും, പി എസ് സിയുടെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിട്ടുണ്ട്. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ തന്നെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …