Breaking News

Breaking News

പുത്തൂർ വിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം.

വർഷങ്ങളായി പുത്തൂർ കിഴക്കേ ചന്തയ്ക്കുള്ളിൽ പോലീസ് സ്റ്റേഷനിനോട് ചേർന്നുള്ള നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജിന്റെ ബിവറേജ് സ്ഥാപനം മാറ്റി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികളുടെ വ്യാപകമായ പ്രതിഷേധം ആരംഭിച്ചു .ബിവറേജ് ഔട്ട്ലറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കന്ന കെട്ടിടം സ്കൂളിനും ചർച്ചിനു 200 മീറ്റർ ഉള്ളിൽ ഉള്ളിലാണ്. ദൂരപരിധി ലംഘിച്ചുകൊണ്ട് അനുവാദം നൽകിയിരിക്കുന്ന അധികൃതരുടെ കണ്ണിൽ പൊടിയിട്ടു കൊണ്ട് കെട്ടിടത്തിന് മാറ്റങ്ങൾ വരുത്തിയും ഉത്തരവു കരസ്ഥമാക്കിയിരിക്കുന്ന നിയമപരഹിതമായ …

Read More »

ഗവൺമെൻറ് ഡോക്ടർ രോഗികളോട് കാണിക്കുന്ന നിഷേധാത്മകമായ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം .

കൊട്ടാരക്കര നെടുവത്തൂർ പഞ്ചായത്തിൽ ഉൾപ്പെട്ട പുല്ലാമല ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ആരോപണ വിധേയ. ഇവർ അവിടെ എത്തുന്ന രോഗികളോട് കാണിക്കുന്ന നിഷേധാത്മകമായ നിലപാടുകാരണം വേണ്ട രീതിയിലുള്ള ചികിത്സ രോഗികൾക്ക് ലഭിക്കുന്നില്ല എന്ന് ആക്ഷേപം .കഴിഞ്ഞ ദിവസം അവിടെ രോഗഗ്രസ്ഥനായിഎത്തിയ ആളോട് കാണിച്ച നിലപാടാണ് കൂടുതൽ വഷളായിരിക്കുന്നത്. രോഗികളെ വേണ്ട രീതിയിൽ ചികിത്സിക്കുകയോ സ്റ്റെതസ്കോപ്പ് പോലും വെച്ച് പരിശോധിക്കുവാനുള്ള ആർജ്ജവമോ ഈ ഡോക്ടർ കാണിക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കൊറോണ കാലത്ത് …

Read More »

സിദ്ധാർത്ഥിന്റെ മരണം പ്രതികരണങ്ങളുമായി നിരവധി പേർ.

വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുകയാണ് .നടപടി സ്വീകരിക്കുന്നത് അനാസ്ഥ കാട്ടിയതിന് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. ശശീന്ദ്രനാഥിനെ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻകഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിസിയെ ചാൻസലർ സസ്പെൻഡ് ചെയ്യുന്നത്. എസ്എഫ്ഐ നേതാ ക്കൾ ഉൾപ്പെടെയുള്ളവരുടെ ക്രൂര പീഡനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഇരയായ സിദ്ധാർത്ഥന്റെ മരണവുമായി …

Read More »

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് ആഘോഷമാക്കി പഞ്ചായത്തും കൃഷി വകുപ്പും. പഞ്ചായത്തിന്റെ തരിശു നെൽകൃഷി പദ്ധതിയിലും ജില്ലാ പഞ്ചായത്തിന്റെ കതിർമണി പദ്ധതിയിലും ഉൾപ്പെടുത്തിയാണ് പഞ്ചായത്തിൽ ഉൾപ്പെട്ട വെള്ളംകൊള്ളി ,പാലക്കോട്, മുള്ളങ്കോട്, ഏലകളിലെ 32 ഏക്കർ സ്ഥലത്ത് കൃഷി ഇറക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് വി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളും …

Read More »

മേലില ഗ്രാമത്തെ പാലാഴി ആക്കിയ പ്രസന്നകുമാരിക്ക് കൊല്ലം ജില്ലാ ക്ഷീര സഹകാരി അവാർഡ് .

ജില്ലാ ക്ഷീര സഹകാരി അവാർഡിന് ചെത്തടി ഉപാസനയിൽ ശ്രീമതി ആര്‍. പ്രസന്നകുമാരി അർഹയായി. ഇടുക്കി ജില്ലയിൽ അണക്കരയിൽ വച്ച് നടന്ന സംസ്ഥാന ക്ഷീര കർഷക സംഗമം 2024 വച്ച് അവാർഡ് ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച ക്ഷീര കർഷകർക്ക് സംസ്ഥാന ക്ഷീര വികസന വകുപ്പ് നൽകുന്ന ക്ഷീരസഹകാരി അവാർഡ് രണ്ടാം തവണയാണ് പ്രസന്ന കുമാരിയെ തേടിയെത്തുന്നു. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. കൊല്ലം ജില്ലയിലെ മികച്ച വനിത ക്ഷീര കർഷകക്കുള്ള അവാർഡും …

Read More »

വീട് നിർമ്മാണ സ്ഥലത്തുനിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി…

തൃപ്പൂണിത്തുറ കണ്ണൻ കുളങ്ങരയിൽ വീട് നിർമ്മാണ സ്ഥലത്ത് നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി . കാഞ്ഞിരമറ്റം സ്വദേശിയുടെ വീട് നിർമ്മാണത്തിന് സാമഗ്രികൾ ഇറക്കുന്നതിനിടയാണ് ഇവ കണ്ടെത്തിയത്. ജോലിക്ക് വന്ന അതിഥി തൊഴിലാളികളാണ് കഴിഞ്ഞദിവസം രാവിലെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ തലയോട്ടികണ്ടത്. കൂടുതൽ പരിശോധന നടത്തിയതോടെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തുവാൻ സാധിച്ചു. ഇതോടെ പണി നിർത്തിവെച്ചു. വിവരം പോലീസിൽ അറിയിച്ചതോടെ ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി. പിന്നാലെ ഫോറൻസ് ഉദ്യോഗസ്ഥരും. തലയോട്ടിയും …

Read More »

നിഷ്‌കളങ്കമായ സ്നേഹന്റെയും, ത്യാഗത്തിന്റെ, പറഞ്ഞാൽ തീരാത്ത പ്രണയത്തിന്റെ കഥ :പ്രണയാക്ഷരങ്ങൾ

നിഷ്‌കളങ്കമായ സ്നേഹന്റെയും, ത്യാഗത്തിന്റെ, പറഞ്ഞാൽ തീരാത്ത പ്രണയത്തിന്റെ കഥയുമായി “പ്രണയാക്ഷരങ്ങൾ” ഒരുങ്ങുന്നു. പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ തേടുന്ന ഈ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിരിക്കുന്നത് നവാഗതനായ ബിജു എബ്രഹാമാണ്. സെവൻ സി യുടെ ബാനറിൽ പ്രസിദ്ധ സംവിധായകൻ ശങ്കറിന്റെ അസോസിയേറ്റ് ഡയറക്ടർ ആർ. ശ്രീനിവാസാ സംവിധാനവും ബിനി പ്രംരാജ് അസോസിയേറ്റ് ചെയ്യുന്ന പ്രണയാക്ഷരങ്ങളിൽ മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളോടൊപ്പം നിരവധി പുതുമുഖങ്ങൾ ക്കും അവസരം നൽകിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ഫെബ്രുവരി …

Read More »

തടയാൻ എത്തിയ ബിജെപി പ്രവർത്തകരെ നേരിട്ട് രാഹുൽ ഗാന്ധി .

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്രയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തിറങ്ങിയത് അസമിൽ സംഘർഷത്തിന് വഴിതെളിച്ചു. തന്നെ തടയാൻ എത്തിയ ബിജെപി പ്രവർത്തകരുടെ അരികിലേക്ക് ബസ്സിൽ നിന്നിറങ്ങി രാഹുൽ ചെന്നത് സുരക്ഷ ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തി. സോനിത് പുർ ജില്ലയിലെ ജുമുഗുരി ഹാട്ടിലിയിരുന്നു സംഭവം. ബിജെപി പ്രവർത്തകർക്കെതിരെ കോൺഗ്രസ് പ്രവർത്തകരും അണിനിരന്നതോടെ സംഘർഷം മുറുകുന്നത് ബസിലിരുന്ന് കണ്ട രാഹുൽ വാഹനം നിർത്താൻ ഡ്രൈവറോട് നിർദ്ദേശിക്കുകയായിരുന്നു. പുറത്തിറങ്ങിയ അദ്ദേഹം …

Read More »

പലർക്കും വല്ലാത്ത ആർത്തി: മുഖ്യമന്ത്രി പിണറായി…..

സമൂഹത്തിൽ പലർക്കും വല്ലാത്ത ആർത്തിയാണെന്നും മനുഷ്യൻ്റെ ആർത്തിയാണ് അഴിമതികളിലേക്ക് നയിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉള്ളതുപോരാ കൂടുതൽ വരുമാനം വേണം എന്ന് ചിന്തിക്കുന്ന ആളുകളാണ് അഴിമതിയുടെ ഭാഗമാകുന്നത്. സഹകരണ മേഖലയിൽ ഉദ്യോഗസ്ഥർ അറിയാതെ ക്രമക്കേടുകൾ നടക്കില്ലെന്ന് സംസ്ഥാന സഹകരണ യൂണിയനും സംസ്ഥാന സഹകരണ വകുപ്പും ചേർന്ന് സംഘടിപ്പിച്ച സംസ്ഥാന സഹകരണ കോൺഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More »

രാമമന്ത്ര ധ്വനിയാൽ അയോധ്യ…

രാമമന്ത്രധ്വനി ഉയർത്തി അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ഇന്ന് രാവിലെ പ്രതിഷ്ഠാ കർമ്മം 11.30ന് ആരംഭിച്ചു. താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം 12.20ന് പ്രാണ പ്രതിഷ്ഠ ചടങ്ങ് നടത്തുകയുണ്ടായി. യജമാനനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ തന്നെ അയോധ്യയിലെത്തിയിരുന്നു. കാശിയിലെ പുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷത്തിന്റെ നേതൃത്വത്തിൽ നടന്ന അനുഷ്ഠാന ചടങ്ങുകൾ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. വിവിധ പുണ്യങ്ങളിൽ നിന്നുള്ള 114 കലശങ്ങളിലെ ജലം ഉപയോഗിച്ച് അഭിഷേകം നടത്തുകയുണ്ടായി. കഴിഞ്ഞദിവസം ശയ്യാധിവാസത്തിനു …

Read More »