Breaking News

Breaking News

സ്വന്തം പേര് പോലും എഴുതാൻ അറിയാത്തവർക്കും എ പ്ലസ്- പരാമർശത്തിൽ ഡയറക്ടർ.

എ പ്ലസ് പരാമർശത്തിൽ സർക്കാരിനെ വിമർശിച്ചിട്ടില്ലെന്നും സ്വന്തം അഭിപ്രായമാണെന്നും വിദ്യാഭ്യാസ ഡയറക്ടർ . സ്വന്തം പേര് എഴുതാൻ അറിയാത്തവർക്ക് വരെ എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് ഗ്രേഡ് വാരിക്കോരി കൊടുക്കുന്നതായുള്ള വിമർശനം തൻറെ വ്യക്തിപരമായ അഭിപ്രായ മാത്രമാണെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ വിശദീകരിച്ചു. എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കാനായി നിയോഗിച്ച അധ്യാപകരുടെ യോഗത്തിൽ പൊതു ചർച്ചയ്ക്കായി പറഞ്ഞ കാര്യം സർക്കാരിന്റെ നയമോ അഭിപ്രായമോ അല്ല. സർക്കാർ നയത്തെയോ നടപടികളെയോ വിമർശിച്ചിട്ടുമില്ല. ഇത്തരം …

Read More »

കർണ്ണി സേന തലവൻ രാജസ്ഥാനിൽ വെടിയേറ്റു മരിച്ചു .

രജപുത്ര സംഘടനയായ ശ്രീ രാഷ്ട്രീയ രജപുത്ത് കർണി സേനയുടെ പ്രസിഡൻറ് സുഖ്ദേവ് സിംങ് ഗോഗമേധിയെ വീട്ടിലെത്തിയ അക്രമിസംഘം വെടിവെച്ചുകൊന്നു. ജയ്പൂർ ശ്യാം നഗറിലെ വീട്ടിൽ സന്ദർശകരെ കാണുന്നതിനിടയിലാണ് മൂന്നു പേരുടെങ്ങുന്ന സംഘം വെടിവെച്ചത് .സുഖ്ദേവിൻ്റെ അംഗരക്ഷകൻ തിരിച്ചു വെടിവെച്ചതിനെ തുടർന്ന് അക്രമികളിൽ ഒരാളും കൊല്ലപ്പെടുകയുണ്ടായി. അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗമായ ഇപ്പോൾ കാനഡയിലുള്ള രോഹിത് ഗോദര കപുരി സർ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ശത്രുക്കളുമായി സഹകരിച്ചതിന്റെ ശിക്ഷയാണ് നൽകിയതെന്ന് …

Read More »

കുട്ടിയെ തട്ടിക്കൊണ്ടുപോകൽ പ്രതികളെ നാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കിട്ടിയേക്കും.

ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്സിലെപ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയേക്കും. അന്വേഷണ സംഘത്തിൻറെ കസ്റ്റഡി അപേക്ഷ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും.  പ്രതികളായ ചാത്തന്നൂർ മാമ്പളിക്കുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ,ഭാര്യ എം.ആർ.അനിതകുമാരി, അനുപമ എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിധേയരാക്കും. അന്വേഷണം ഏറ്റെടുത്ത റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് പൂയപ്പള്ളി പോലീസ് കേസ് ഡയറി കൈമാറി. പരമാവധി തെളിവുകൾ ശേഖരിച്ച …

Read More »

നവ കേരള സദസ്സിന് പഞ്ചായത്ത് അനുമതിയില്ലാതെ സെക്രട്ടറിമാർ പണം കൊടുക്കുന്നത് കോടതി തടഞ്ഞു .

പഞ്ചായത്ത് ഭരണസമിതിയുടെ പ്രമേയത്തിന് വിരുദ്ധമായി നവകേരള സദസ്സിന് സെക്രട്ടറിമാർ ഫണ്ട് അനുവദിച്ചത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. മലപ്പുറം പൂക്കോട്ടൂർ, കോഴിക്കോട് പെരുവയൽ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് എന്നിവയ്ക്കാണ് ജസ്റ്റിസ് വെച്ചു കുര്യൻ തോമസിന്റെ ഇടക്കാല ഉത്തരവ് ബാധകം.

Read More »

സഹികെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഏറ്റുപറഞ്ഞു: ‘പേരെഴുതാൻ അറിയാത്തവർക്കും എ പ്ലസ്’ എന്ന് .

എസ്എസ്എൽസി മാർക്ക് ദാനത്തെ വിമർശിക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഏറ്റുപറച്ചിൽ വിവാദം ആയി. വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി . വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖാംശം…. ” കുട്ടികളെ ജയിപ്പിക്കുന്നതിലെന്നും ഞാൻ എതിരല്ല .40- 50 ശതമാനം മാർക്ക് നൽകിക്കൊട്ടെ. അവിടെ നിർത്തണം .അതിൽ കൂടുതൽ വെറുതെ നൽകരുത് .അത് സ്വയം നേടിയെടുക്കേണ്ടതാണ് എന്ന ധാരണ കുട്ടികൾക്ക് വേണം. പരീക്ഷകൾ പരീക്ഷകൾ ആവുക തന്നെ വേണം. എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് …

Read More »

കേരളത്തിന് കേന്ദ്രത്തിന്റെ 10000 കോടി കിട്ടില്ല.

കേരളത്തിലെ ഫെബ്രുവരി – മാർച്ച് മാസം ചെലവുകൾക്ക് വേണ്ടത് മുപ്പതിനായിരം കോടി. വരുമാനം ഉറപ്പാക്കാൻ മറ്റു വഴികൾ ഇല്ലാതെ സർക്കാർ കേഴുന്നു. ചെലവുകൾ കുറയ്ക്കും. 9000 സപ്ലൈകോ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സാമ്പത്തിക വർഷാന്ത്യ ചെലവുകൾക്കായി മുപ്പതിനായിരം കോടി രൂപ എങ്ങനെ സമാഹരിക്കുമെന്ന് സംസ്ഥാന സർക്കാർ തല പുകഞ്ഞ് ഇരിക്കുമ്പോൾ ആണ് കേന്ദ്രത്തിന്റെ ഒരു ഇരുട്ടടി കേരളത്തിൻ്റെ തലയിൽവീണിരിക്കുന്നത്. കേരളത്തിന് കേന്ദ്രത്തിന്റെ കനിവിൽ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന പതിനായിരം കോടി രൂപയും …

Read More »

വോട്ടെണ്ണൽ തീരും മുൻപേ രേവന്ത് റെഡിക്ക് പൂച്ചെണ്ട്. തെലങ്കാന ഡിജിപിയ്ക്ക് സസ്പെൻഷൻ .

വോട്ടെണ്ണൽ നടപടി പൂർത്തിയാകുന്നതിനു മുൻപ് തെലുങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയെ അഭിനന്ദിയ്ക്കാനെത്തിയ പോലീസ് മേധാവിക്ക് സസ്പെക്ഷൻ ലഭിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി എന്നാരോപിച്ചു കൊണ്ടാണ് നടപടി. തെലങ്കാനയിൽ ബി.ആർ.എസിനെ തോൽപ്പിച്ചു കോൺഗ്രസ് അധികാരത്തിൽ എത്തുന്നു എന്ന സൂചനകൾ പുറത്തുവന്നതിനു പിന്നാലെയാണ് തെലുങ്കാന ഡിജിപി അർജനീകുമാർ രേവന്ത് റെഡ്ഡിയെ ഹൈദരാബാദിലെ വസതിയിൽ കാണാൻ എത്തിയത്. സംസ്ഥാന പോലീസ് നോഡൽ ഓഫീസർ സജ്ജയ് കുമാർ ജയിൻ, മഹേഷ് ഭഗവത് എന്നിവരും …

Read More »

പ്രബന്ധങ്ങളിലെ കോപ്പിയടി തടയാൻ പുതിയ സോഫ്റ്റ്‌വെയർ .

പി എച്ച് ഡി ഗവേഷണപ്രബന്ധങ്ങളിലെ കോപ്പിയടി തടയാൻ ബാംഗ്ലൂർ സർവകലാശാല ഡ്രിൽ ബിറ്റ് സോഫ്റ്റ്‌വെയർ നടപ്പിലാക്കി. മറ്റു പ്രബന്ധങ്ങളിൽ നിന്നുള്ള മോഷണം തടയാൻ 2015 മുതൽ പരീക്ഷിച്ചതിനേക്കാൾ കാര്യക്ഷമമാണ് പുതിയ സോഫ്റ്റ്‌വെയർ എന്ന് അധികൃതർ പറഞ്ഞു.

Read More »

മനുഷ്യരെപ്പോലെ പെരുമാറുന്ന റോബർട്ടിന് സൃഷ്ടിച്ചു.

പ്രോഗ്രാം ചെയ്ത നിർദ്ദേശങ്ങൾക്കുപരി സ്വാഭാവികമായി പെരുമാറാനും, വൈകാരികമായി പ്രതികരിക്കാൻ കഴിയുന്ന റോബർട്ട് മാതൃക ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി വികസിപ്പിച്ചു. നിർദ്ദേശം നൽകുന്നവരുടെ മാനസിക അവസ്ഥ കൂടി കണക്കിലെടുത്ത് ഇടപഴകാൻ കഴിയുന്ന റോബട്ടുകളെ മന:ശാസ്ത്ര പ്രവണതകളും നിർമ്മിത ബുദ്ധിയും കൂട്ടിയിണക്കി യാഥാർത്ഥ്യമാക്കിയതെന്ന് ഗവേഷകരായ സോഹം ജോഷി, അർപ്പിത് മലവള്ളി, ശ്രീഷറാവു എന്നിവർ പറഞ്ഞു.

Read More »

കോൺഗ്രസിനെ തകർക്കാൻ ആർക്കും കഴിയില്ല: കൊടുക്കുന്നിൽ സുരേഷ് എം.പി.

പൂർവാധികം ശക്തിയോടെ കോൺഗ്രസ് ലോകസഭ തെരഞ്ഞെടുപ്പിൽ തിരിച്ചുവരുമെന്ന് കൊടുക്കുന്ന സുരേഷ് എംപി. 4 സംസ്ഥാനങ്ങളുടെ ജനവിധിയിൽ കോൺഗ്രസ് പ്രതീക്ഷിച്ചത് പോലെ ഉയർന്നില്ല .ജനവിധിയെ ബഹുമാനപൂർവ്വം മാനിക്കുന്നു. ഇന്ത്യൻ ജനാധിപത്യ ഭൂമികയിൽ ഒഴിച്ചുകൂടാൻ ആവാത്ത ശക്തി തന്നെയാണ് കോൺഗ്രസ്. സീറ്റ് നിലയിൽ ബിജെപി മുന്നിലെത്തിയെങ്കിലും വോട്ട് ശതമാനത്തിൽ കോൺഗ്രസ് മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏറെയൊന്നും പിന്നോക്കം പോയിട്ടില്ല. മധ്യപ്രദേശ് ,രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ സർക്കാരിൻറെ സകല ഏജൻസികളും ഉപയോഗിച്ചുള്ള ഭീഷണിയും, സമ്മർദ്ദവും …

Read More »