Breaking News

വിളിച്ചത് സുഹൃത്തിന് ഫോണിനുവേണ്ടി; സഹായിക്കുമെന്നുകരുതി, മുകേഷേട്ടനോട് ഒരു പ്രശ്‌നവുമില്ലെന്ന് വിവാദത്തിലായ കുട്ടി…

സഹായം ആവശ്യപ്പെട്ട് കൊല്ലം എംഎല്‍എ മുകേഷിനെ ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥി വിഷ്ണുവാണ് ഫോണ്‍ വിളിച്ചത്.

സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് വിളിച്ചതെന്ന് കുട്ടിയും ബന്ധുക്കളും പറയുന്നു. വി കെ ശ്രീകണ്ഠന്‍ എംപി സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ഒറ്റപ്പാലം സിഐടിയു

ഓഫിസിലാണ് ഇപ്പോള്‍ കുട്ടിയുള്ളത്. തുടര്‍ന്ന് പ്രാദേശിക സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടി പ്രതികരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.

മുകേഷേട്ടനെ വിളിച്ചിരുന്നു. അപ്പോള്‍ മുകേഷേട്ടന്‍ ഗൂഗിള്‍ മീറ്റിങ്ങിലാണെന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞ് വിളിക്കാനും പറഞ്ഞു. പിന്നീട് ഞാന്‍ ആറ് തവണ വിളിച്ചു. ആറാമത്തെ തവണ വിളിച്ചപ്പോള്‍ ഗൂഗിള്‍ മീറ്റ് കട്ടായി എന്ന് പറഞ്ഞു മുകേഷേട്ടന്‍ തിരിച്ചുവിളിച്ചു.

ഞാന്‍ ഫോണ്‍ വിളിച്ചത് റെകോര്‍ഡ് ചെയ്തത് സിനിമാ നടനെ വിളിച്ചതുകൊണ്ടാണ്. സ്‌കൂളില്‍ ഒരുപാട് കുട്ടികള്‍ക്ക് ഫോണ്‍ ഇല്ലാത്തവര്‍ ഉണ്ട്. അതിനൊരു സഹായത്തിന് സിനിമാനടന്‍ കൂടി അല്ലേ.. അതുകൊണ്ടാണ് വിളിച്ചത്.

ആറ് പ്രാവശ്യം വിളിച്ചതുകൊണ്ടാവും ദേഷ്യപ്പെട്ടത്. എനിക്കതില്‍ ഒരു പ്രശ്നവും ഇല്ല. കൂട്ടുകാരന് ഫോണ്‍ കിട്ടാനാണ് മുകേഷേട്ടനെ വിളിച്ചത്. അദ്ദേഹം ഫോണ്‍ ഇല്ലാത്തവര്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കുന്നതായി കേട്ടിരുന്നു.

എനിക്ക് ഫോണ്‍ കിട്ടാന്‍ കുറേ ബുദ്ധിമുട്ടിയിരുന്നു. അമ്മയുടെ ശമ്ബളം ഒക്കെ ഉപയോഗിച്ചാണ് ഫോണ്‍ വാങ്ങിയത്. ബാക്കിയുള്ള കുട്ടികള്‍ എത്ര കഷ്ടപ്പെടുന്നുണ്ടാകും അതുവിചാരിച്ചാണ് വിളിച്ചത്, കുട്ടി പറഞ്ഞു.

റെകോര്‍ഡ് ചെയ്ത സംഭാഷണം കൂട്ടുകാരന് മാത്രമെ ഷെയര്‍ ചെയ്തുകൊടുത്തുള്ളുവെന്നും കുട്ടി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വോയിസ് പ്രചരിക്കപ്പെട്ടത് എങ്ങനെയാണെന്ന്

അറിയില്ലെന്നും വിഷ്ണു പറയുന്നു. അതിനിടെ പാര്‍ടി കുടുംബത്തിലെ അംഗമാണ് വിഷ്ണുവെന്നും പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും സിപിഎം പ്രദേശിക നേതൃത്വം വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …