Breaking News

പത്തനാപുരത്തെ കുട്ടി ശാസ്ത്രജ്ഞനെ ജമോസീഡ് അവാർഡുമായി കണ്ടുമുട്ടിയപ്പോൾ സംഭവിച്ചത്

കഴിഞ്ഞവർഷത്തെ സീഡ് പദ്ധതിയുടെ പ്രവർത്തന മികവിന് അംഗീകാരവുമായി യാത്ര ചെയ്യുന്നതിനിടയിലാണ് സിദ്ധാർത്ഥ സുരേഷിനെ കണ്ടുമുട്ടിയത് അപ്പോഴാണ് കക്ഷി പത്തനാപുരത്തെ കുട്ടിശാസ്ത്രജ്ഞനായ സിദ്ധാർത്ഥ സുരേഷ് എന്ന് ഞങ്ങൾക്ക് മനസ്സിലായത്. വിദ്യാലയത്തിന് ലഭിച്ച അംഗീകാരം സ്വീകരിക്കുവാൻ കഴിഞ്ഞദിവസം കരുനാഗപ്പള്ളി ജോൺ എഫ് കന്നടി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ബഹുമാന്യനായ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി പ്രസാദ് ആണ് സമ്മാനദാനം നിർവഹിക്കുകയും അത് സ്കൂളിനു വേണ്ടി സിദ്ധാർത്ഥ സുരേഷ് അടങ്ങുന്ന വിദ്യാർഥി സമൂഹവും അധ്യാപകരും സ്വീകരിക്കുകയും ചെയ്തത്.

സിദ്ധാർത്ഥ സുരേഷ് പത്തനാപുരത്തെ ഒരു കുട്ടി ശാസ്ത്രജ്ഞൻ തന്നെയാണ്. കഴിഞ്ഞ കോവിഡ് കാലത്ത് സ്വന്തമായി കമ്പ്യൂട്ടർ അധിഷ്ഠിതമായ കോഴ്സുകളും ഇതര പ്രവർത്തനങ്ങളും കൊണ്ട് മെച്ചപ്പെട്ട ടെക്നിക്കൽ മേഖലയിലെ അറവ് സമ്പാദിച്ചിട്ടുള്ള ഏഴാം ക്ലാസുകാരനാണ് ഈ കുട്ടി. ആധുനിക സാങ്കേതികവിദ്യ കൈവശമാക്കി കൊണ്ടിരിക്കുന്ന സിദ്ധാർത്ഥ സുരേഷ് ഇതിനോടകം നൂറുകണക്കിന് വീഡിയോകൾ പ്‌ലോഡ് ചെയ്തിട്ടുണ്ട്. തീർച്ചയായും നാടിനും നമ്മുടെ സംസ്ഥാനത്തിനും ഒരു വിലപ്പെട്ട കനി തന്നെയായിരിക്കും എന്നതിൽ ഒരു സംശയവുമില്ല.

ആധുനിക സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുകയും മൊബൈൽ ഫോണിൻറെ ആധിക്യ മൂലം കുട്ടികളിൽ ഉണ്ടാകുന്നതായ ദുശീലങ്ങളും ദുഷ്പ്രവർത്തികളും മൂലം സമൂഹവും അതോടൊപ്പം ഗൃഹാന്തരീക്ഷവും ഒക്കെ തന്നെ മലീമസമായിക്കൊണ്ടിരിക്കുകയാണ്. മൊബൈൽ ഫോണിൻറെ ദുരുപയോമൂലം വിദ്യാർത്ഥികളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് സ്വഭാവ വൈകല്യങ്ങളും നമ്മുടെ മുന്നിൽ അതിൻറെ ഫലങ്ങൾ നമ്മുടെ മുന്നിൽ അനുദിനം കണ്ടു കൊണ്ടിരിക്കുകയാണ്.

അവസരത്തിലാണ് സിദ്ധാർത്ഥ സുരേഷിനെ പോലുള്ളവരുടെ പ്രവർത്തനങ്ങൾ മറ്റുള്ള കുട്ടികൾക്കും സമൂഹത്തിനും ഒപ്പം രക്ഷകർത്താക്കൾക്കും മാർഗ്ഗ മാതൃക നൽകുന്നത് കോവിഡ് കാലഘട്ടത്തിൽ ലഭിച്ച സമയവും അതോടൊപ്പം മൊബൈൽ ഫോണും ദുരുപയോഗം ചെയ്യാതെ സദുദ്ദേശപരമായ രീതിയിൽ ജീവിത നൈപുണിയിലേക്ക് സമയം ചെലവഴിച്ച അതിലൂടെ മെച്ചപ്പെട്ട മേഖലയിലെ എത്തിച്ചേരുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സിദ്ധാർത്ഥ സുരേഷ് സിദ്ധാർത്ഥ സുരേഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …