Breaking News

ചെങ്കളയില്‍ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ്; 150 ലധികം പേര്‍ നിരീക്ഷണത്തില്‍; കേസ്..

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്‌ നടത്തിയ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ്. തുടര്‍ന്ന് വധുവിന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. വധുവിന്റെ പിതാവ്

ചെങ്കള സ്വദേശി അബൂബക്കറിനെതിരെ ബദിയടുക്ക പൊലീസാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം രണ്ടു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

വരനും വധുവും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കല്യാണവീട് കേന്ദ്രമായി പുതിയ ക്ലസ്റ്ററും രൂപപട്ടിട്ടുണ്ട്. അബ്ദുള്‍ഖാദറില്‍ നിന്നാണോ രോഗം പകര്‍ന്നതെന്ന് വ്യക്തമായതായും

പനിയുണ്ടായിട്ടും അത് മറച്ചുവെച്ചെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. ജൂലായ് 17-ന് നടന്ന വിവാഹത്തില്‍ 150-ലധികം പേരാണ് പങ്കെടുത്തത്. വരന്റെ വീടും ഇതേ പഞ്ചായത്തിലാണ്. രോഗം പകര്‍ന്നവരില്‍ 10 പേര്‍ വരനൊപ്പം എത്തിയവരാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …