Breaking News

Gulf

ഷഹീന്‍ ചുഴലിക്കാറ്റ്: ശക്തമായ കാറ്റും മഴയും തുടരുന്നു; മൂന്ന് മരണം…

ഞായറാഴ്ച തെക്കന്‍ ബാത്തിനയിലെ സുവെക്കില്‍ തീരം തൊട്ട ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനില്‍ കനത്ത നാശനഷ്ടങ്ങള്‍വരുത്തിവച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ പുറത്ത് വന്നിട്ടില്ല. സുവെക്ക്, കബൂറാ വിലായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നുണ്ട്. തെക്കന്‍, വടക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റില്‍ ഇപ്പോഴും മഴ തുടരുന്നു. ഞായറാഴ്ച ഒമാന്‍ സമയം രാത്രി എട്ട് മണിക്ക് ശേഷമായിരുന്നു മുസന്ന-സുവെക്ക് വിലായത്തുകളില്‍ അതിശക്തമായ കാറ്റോടും കനത്ത മഴയോടുംകൂടി ഷഹീന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 120 …

Read More »

കുവൈറ്റ് സേവാദര്‍ശന്‍ പുരസ്‌ക്കാരം പി. ശ്രീകുമാറിന്

കോട്ടയം: കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സേവാദര്‍ശന്റെ ”കര്‍മ്മയോഗി പുരസ്‌കാരം” എഴുത്തുകാരനും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ പി.ശ്രീകുമാറിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ജനുവരി 21 ന് നടക്കുന്ന സേവാമൃതം പരിപാടിയില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് സേവാദര്‍ശന്‍ പ്രസിഡന്റ് പ്രവീണ്‍ വാസുദേവ് അറിയിച്ചു. കവി എസ് രമേശന്‍ നായര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌ക്കാരം കോട്ടയം പുതുപ്പള്ളി സ്വദേശിയായ പി ശ്രീകുമാര്‍ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ …

Read More »

കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം സര്‍വിസ് ആരംഭിക്കുന്നു…

കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം സര്‍വിസ് ആരംഭിക്കുന്നു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന വിന്റര്‍ ഷെഡ്യൂളിലാണ് സര്‍വീസ്‌ ഉള്‍പ്പെടുത്തിയത്. ബംഗളൂരുവില്‍നിന്ന് കൊച്ചി വഴി ആഴ്ചയില്‍ രണ്ട് പുതിയ സര്‍വിസ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇതില്‍ ഒന്നാണ് കൊച്ചിക്ക് പകരം കണ്ണൂര്‍ വഴിയാക്കുന്നത്. രണ്ട് സര്‍വീസും കൊച്ചിവഴി ആകുമേ്ബാള്‍ വേണ്ടത്ര യാത്രക്കാരില്ലാത്തതാണ് കണ്ണൂര്‍ വഴിയാക്കാന്‍ കാരണം. 254 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനം എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് 12ന് കണ്ണൂരില്‍നിന്ന് …

Read More »

സൗദിയിലേക്ക് ടൂറിസ്റ്റ് വിസകള്‍ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്ത; വിസ കാലാവധി നീട്ടി നല്‍കും…

സൗദി അറേബ്യയിലേക്ക് ടൂറിസ്റ്റ് വിസകള്‍ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഭരണകൂടം. ടൂറിസ്റ്റ് വിസ എടുത്തിന് ശേഷം കൊവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്ക് വിസ കാലാവധി നീട്ടി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. 2021 മാര്‍ച്ച്‌ 24 ന് മുമ്ബ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇഷ്യു ചെയ്ത് ഉപയോഗിക്കാത്ത എല്ലാ വിസകളും നീട്ടി നല്‍കാനാണ് രാജാവ് നിര്‍ദേശിച്ചത്. ഇതനുസരിച്ച്‌ വിസകളുടെ കാലാവധി …

Read More »

ചലച്ചിത്രതാരം ആശാ ശരത്തിന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ…

ചലച്ചിത്രതാരം ആശാ ശരത്തിന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. പത്തുവര്‍ഷത്തെ താമസ വിസയാണ് ലഭിച്ചത്. സിനിമാ രംഗത്തെയും നൃത്തകലാ രംഗത്തെയും മികവ് പരിഗണിച്ചാണ് വിസ നല്‍കിയത്. ദുബായ് എമിഗ്രേഷന്റെ ജാഫ്ലിയയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വച്ച്‌ ആശാ ശരത്ത് വിസ ഏറ്റുവാങ്ങി. 27 വര്‍ഷത്തെ തന്റെ കലാ ജീവിതത്തിനുള്ള അംഗീകാരമായി ഈ ആദരവിനെ കാണുന്നുവെന്ന് ആശാ ശരത്ത് പറഞ്ഞു. നേരത്തെ മമ്മൂട്ടി , മോഹന്‍ലാല്‍ , ടോവിനോ തോമസ്, …

Read More »

‘ഗോള്‍ഡിന് മുന്‍പേ ഗോള്‍ഡന്‍ വിസ’ ഗോള്‍ഡന്‍ വിസ ലഭിച്ച സന്തോഷമറിയിച്ച്‌ പൃഥ്വിരാജ്…..

മോഹന്‍ലാലിനും ടോവിനോ തോമസിനും പിന്നാലെ യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി മലയാള സിനിമാ താരം പൃഥ്വിരാജ്. എല്‍ഡിഎഫില്‍ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവര്‍. ‘ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പേ ഗോള്‍ഡന്‍ വിസ’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഗോള്‍ഡന്‍ വിസ കൈപ്പറ്റുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പ്രേമം’ എന്ന സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗോള്‍ഡ്’. ചിത്രത്തില്‍ ജോയിന്‍ ചെയ്യാനിരിക്കുകയാണ് പൃഥ്വിരാജ്.

Read More »

കോവിഡ്: യുഎഇയില്‍ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 608 പുതിയ കേസുകള്‍ മാത്രം…

ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത് 608 പുതിയ കോവിഡ് കേസുകള്‍. 706 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 730,743 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,22,073 പേര്‍ രോഗമുക്തി നേടി. 2068 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 6,602 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 311,171 കോവിഡ് …

Read More »

കുവൈത്തില്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടി 22 വയസുകാരി ആത്മഹത്യ ചെയ്‍തു…

കുവൈത്തില്‍ 22 വയസുകാരിയായ വിദേശ യുവതി ആത്മഹത്യ ചെയ്‍തു. ശൈഖ് ജാബിര്‍ അല്‍ അഹ്‍മദ് ബ്രിഡ്ജില്‍ കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ ഇവര്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഫയര്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിവരം ലഭിച്ചതനുസരിച്ച് പട്രോള്‍ ബോട്ടുകള്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. മൃതദേഹം കണ്ടെടുത്ത് തുടര്‍ പരിശോധനകള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ഓസ്‍ട്രേലിയന്‍ സ്വദേശിനിയായ ഇവര്‍ രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകാനായാണ് കാറില്‍ പുറപ്പെട്ടത്. എന്നാല്‍ ഓഫീസിലേക്ക് …

Read More »

മകനെ കഴുതയെന്ന് വിളിച്ചു; കുട്ടിയുടെ പരാതിയില്‍ പിതാവിന് 50,000ത്തോളം രൂപ പിഴ…

മകനെ കഴുതയെന്ന് വിളിച്ച പിതാവ് 200 കുവൈത്തി ദിനാര്‍ (48,000ത്തിലധികം രൂപ) പിഴ നല്‍കണമെന്ന് കുവൈത്തി പബ്ലിക് പ്രോസിക്യൂഷന്‍. ‘നീയൊരു കഴുതയാണെന്ന്’ മകനോട് പിതാവ് പറഞ്ഞതിനെ തുടര്‍ന്ന് മകന്‍ ഇദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിതാവ് മോശമായി സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് കുട്ടി പിതാവിനെതിരെ കേസ് ഫയല്‍ ചെയ്തത്. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു. എന്നാല്‍ മകനെ കഴുതയെന്ന് വിളിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. കേസ് …

Read More »

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ…

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ യു.എ.ഇ. ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ ടൊവിനോ തോമസ്. തന്റെ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ടൊവിനോ തോമസ് വിസ ഏറ്റുവാങ്ങുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഗോള്‍ഡന്‍ വിസയ്ക്ക് ഒരുപാട് ആനുകൂല്യങ്ങള്‍ ഉണ്ട്. പത്ത് വര്‍ഷത്തേക്കാണ് വിസ കാലാവധി. മലയാള സിനിമയിലെ യുവനടന്മാരില്‍ ഒരാളായ ടൊവിനോ തോമസ്, ‘കള’ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ വേഷമിട്ടത്. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ …

Read More »