Breaking News

സൗദിയിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് വീട്ടിൽ വൻ തീപിടിത്തം

ജിസാൻ: സൗദി അറേബ്യയിലെ ജിസാനിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് തീപിടിത്തം. പ്രദേശവാസിയായ ഇദ്‌രീസ് കഅബിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ ഫർണിച്ചറുകളും മറ്റും കത്തിനശിച്ചു. കനത്ത നാശനഷ്ടമുണ്ടായതായാണ് വിവരം.

മകൾ ഫോൺ ചാർജ് ചെയ്യാൻ വെച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. ഇതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് ഇദ്‌രീസ് കഅബി പറഞ്ഞു. ആദ്യം മുറിയിലും പിന്നീട് സമീപത്തെ ഹാളിലേക്കും തീ പടർന്നു. ഫർണിച്ചർ ഉൾപ്പെടെ മുറിയിലെയും ഹാളിലെയും എല്ലാ വസ്തുക്കളും കത്തിനശിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …