Breaking News

‘വെൽക്കം ടു അമിത് ഷാ’; പരിഹസിച്ച് ബിആർഎസിന്റെ ‘വാഷിങ് പൗഡർ നിർമ’ പോസ്റ്റർ

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച് ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്)യുടെ പോസ്റ്റർ. നിർമ വാഷിങ് പൗഡറിന്‍റെ പരസ്യത്തിൽ ബിജെപി നേതാക്കളുടെ തല വെട്ടിയൊട്ടിച്ച ചിത്രങ്ങൾക്ക് താഴെ ‘വെൽക്കം ടു അമിത് ഷാ’ എന്ന് എഴുതിയ പോസ്റ്ററുകൾ ശനിയാഴ്ചയാണ് ഹൈദരാബാദിൽ പ്രത്യക്ഷപ്പെട്ടത്. 54-ാമത് സിഐഎസ്എഫ് റൈസിങ് ഡേ പരേഡിൽ പങ്കെടുക്കാൻ അമിത് ഷാ ഹൈദരാബാദിൽ എത്തിയിരുന്നു.

ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ (കെസിആർ) മകളും ബിആർഎസ് എംഎൽഎയുമായ കെ കവിത എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായതോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

‘വെൽക്കം ടു അമിത് ഷാ’ എന്ന് എഴുതിയ പോസ്റ്ററിൽ പരസ്യത്തിലെ പെൺകുട്ടിക്ക് പകരം മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിൽ ചേർന്ന നേതാക്കളുടെ ചിത്രങ്ങളാണ് മോർഫ് ചെയ്ത് ചേർത്തത്. ഹിമന്ത ബിശ്വ ശർമ്മ, നാരായൺ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, അർജുൻ ഖോട്കർ, ജ്യോതിരാദിത്യ സിന്ധ്യ, ഈശ്വരപ്പ, വിരൂപാക്ഷപ്പ എന്നിവരുടെ മുഖങ്ങളാണ് പോസ്റ്ററിൽ വെട്ടിയൊട്ടിച്ചത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …