Breaking News

ആഴമുള്ള കായൽ വർഷത്തിലൊരിക്കൽ മാത്രം മണൽ കൊണ്ട് നിറയുന്നു അത്ഭുതങ്ങളും വിശ്വാസവും കൊണ്ട് വേറിട്ട ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രം…

കൊല്ലം ജില്ലയിൽ തൃക്കരിവ പഞ്ചായത്തിൽ അഷ്ടമുടി കായലിന്റെ തീരത്താണ് പുരാതനമായ വീരഭദ്ര സ്വാമി ക്ഷേത്രം ശയന പ്രദക്ഷിണത്തിലൂടെ പ്രസിദ്ധമായ ഈ ക്ഷേത്രം അഷ്ടമുടിക്കായലിലെ തീരത്താണ് കൊല്ലം പട്ടണത്തോട് ചേർന്ന് എട്ടു ദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കായലിന് എട്ടു പിരിവുകളും ഉണ്ട് അതുകൊണ്ടാണ് ഈ കായലിന് അഷ്ടമുടിക്കായൽ എന്ന് പേര് വന്നത് എന്ന് പറയപ്പെടുന്നു.

കായലിനക്കരെ കിഴക്കോട്ട് ദർശനമായി ശിവക്ഷേത്രം പടിഞ്ഞാട്ട് ദർശനമായ തൃക്കടവൂരപ്പൻ തെക്കേട്ടു ദർശനമായി അഷ്ടമുടിയിൽ വീരഭദ്ര സ്വാമി ക്ഷേത്രം നേരെ എതിരെ തൃക്കരിവയിൽ ശ്രീഭദ്രകാളിയും സ്ഥിതി ചെയ്യുന്നു വീരഭദ്രന്റെ ശ്രീകോവിലിന്റെ മുകൾ തുറന്നു കിടക്കുന്നു വീരഭദ്രൻ ആകാശംമുട്ടെ നിൽക്കുന്നു എന്നാണ് ഐതിഹ്യം.

ദക്ഷയാഗത്തിൽ അപമാനിതയായ സതി സ്വയം നിർമ്മിച്ച യാകാഗ്നിയിൽ ജീവിതം ഒടുക്കിയപ്പോൾ കോപ്പ കുലനായ പരമശിവൻ ജഡ നിലത്തടിച്ചു ഇതിൽനിന്ന് ഉദ്ഭവിച്ച വീരഭദ്രനും കാളിയും ദക്ഷന്റെ യാഗം മുടക്കി എന്നും വീരഭദ്രൻ നഖം കൊണ്ട് ദക്ഷനെ കൊന്നുവെന്നും ഐതിഹ്യം.

ദക്ഷനെ നിഗ്രഹിക്കുന്ന സമയത്ത് ദേഹത്ത് പറ്റിയ മണ്ണ് കഴുകി കളയാൻ വീരഭദ്രൻ കായലിൽ ഇറങ്ങിയെന്നും അതിൻറെ ദിവ്യസ്മരണ നിലനിർത്താൻ ആണ്ടുതോറും ഇവിടെ ചൈന പ്രദക്ഷിണം നടത്തുന്നു എന്നുമാണ് പഴമ കന്യമാസത്തിലെ പൂരാടവും ഉത്രാടവും തിരുവോണവും ആണ് ഉത്സവാഘോഷം 28 ഓണാഘോഷം കൂടിയാണ് ഇത് അഷ്ടമുടി നിവാസികൾക്ക് ഉത്രാടം മുതൽ അതായത് ഉരുൾ നേർച്ചയ്ക്കായി ആളുകൾ എത്തും രാത്രി മുഴുവനും ഉരുൾ നടത്തും ആയിരക്കണക്കിന് ആളുകൾ ആണ് ഉരുളിന് എത്തുന്നത് വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ഇവർ കായലിൽ മുങ്ങിയ ശേഷം ക്ഷേത്രത്തിന് വലം വച്ചു ഉരുളുന്നു വീണ്ടും കായലിൽ മുങ്ങിക്കുളിക്കുന്നു ദേഹത്ത് പറ്റിയ മണൽ കായലിൽ പതിക്കുന്നു വളരെ ആഴമുള്ള കായലിൽ ഈ ഭാഗത്ത് അന്ന് അരയോളം വെള്ളമേ ഉണ്ടാകൂ.

ഇത് ആശ്ചര്യകരമാണ് ഉരുളിനെ കുട്ടികൾക്ക് പോലും സഹായകമായി തീരുന്നു ഈ ജലനിരപ്പ് താഴ്ച ക്ഷേത്രത്തിൽ നിന്നും 100 അടി അകലെ വരെ കാണുന്ന ജലനിരപ്പ് താഴ്ച സാധാരണ ജലനിരപ്പുമായി തട്ടിച്ചു നോക്കുമ്പോഴാണ് അത്ഭുതത്തിന് വഴിയൊരുക്കുന്നത് കന്നുകാലികൾക്ക് അസുഖം വരാതിരിക്കാൻ നെയ് വിളക്ക് വഴിപാടായി നടത്തുന്ന പതിവുമുണ്ട് ഇവിടെ വീരഭദ്രൻ മുഖ്യപ്രതിഷ്ഠ യായുള്ള ഒരു ക്ഷേത്രം ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള വീരഭദ്രൻ എന്ന പട്ടണത്തിൽ ഉണ്ട് അതേപോലെതന്നെ തമിഴ്നാട്ടിലെ പേരാമ്പല്ലൂർ ജില്ലയിലെ പശുമ്പാലൂർ എന്ന സ്ഥലത്തും ഒരു വീരഭദ്ര സ്വാമി ക്ഷേത്രം ഉണ്ട്.

ശിവപത്നിയായ ദാക്ഷായണി അഥവാ സതി ദക്ഷൻ നടത്തിയ യജ്ഞത്തിൽ വച്ച് തൻറെ പിതാവായ ദക്ഷനിൽ നിന്ന് അപമാനം മൂലം അഗ്നിപ്രവേശം ചെയ്തതറിഞ്ഞ് ശിവൻറെ കോപത്തിൽ നിന്നാണ് വീരഭദ്രം ജനിക്കുന്നത് വീരഭദ്രൻ ഒപ്പം ജന്മം കൊണ്ട് പങ്കാളി ഭദ്രകാളി പ്രകൃതി സ്വരൂപണിയായ ദേവിയുടെ കോപത്തിൽ നിന്ന് ജന്മം കൊണ്ടെന്ന് വിശ്വസിക്കപ്പെടുന്നു വീരഭദ്രൻ അറിയപ്പെടുന്നത് ശിവന് വേണ്ടി ദേവന്മാരോട് പോലും പോരാടുകയും ദ്വാദശ ആദിത്യൻ മാരിലെ മകനെ അന്ധനാക്കുകയും ബന്ധങ്ങൾ അടിച്ചടയ്ക്കുകയും ചെയ്ത വീര യോദ്ധാവാണ്.

വീരഭദ്രന്റെ വീര്യവും ശക്തിയും കണ്ട് ഭയന്ന് മറ്റു ദേവന്മാർ യുദ്ധക്കളം വിട്ടോടി എന്ന് ഐതിഹ്യം പ്രജാപതികളിൽ പ്രമുഖനായ ദക്ഷന്റെ ഇളയ പുത്രി ആയിരുന്നു എന്നും വിളിക്കപ്പെട്ടിരുന്ന പ്രജാപതികളിൽ പ്രമുഖനായ ദക്ഷന്റെ ഇളയ പുത്രിയായിരുന്നു ദാക്ഷായണി എന്നും വിളിക്കപ്പെട്ടിരുന്ന സതി യൗവനം എത്തിയ സതി പരമേശ്വരനായ ശിവനെ തൻറെ പതിയായി മനസ്സിൽ വരിഛ് രഹസ്യമായി പൂജിച്ചു പോന്നിരുന്നു.

തൻറെ അധികാരത്തിൽ പ്രമത്തനായ ദക്ഷൻ മകളായ സതിയുടെ സ്വയംവരത്തിന് ശിവനെ ഒഴികെ മറ്റെല്ലാ ദേവന്മാരെയും രാജകുമാരൻമാരെയും ക്ഷണിച്ചു എന്നാൽ സതി തന്റെ സ്വയംവര മാല്യം ശിവൻറെ നാമം ഉച്ചത്തിൽ വിളിച്ചുകൊണ്ട് വായുവിലേക്കെറിഞ്ഞു സ്വയംവരത്തിന്റെ നിയമങ്ങൾ അനുസരിച്ച് ദക്ഷന്യൂ മകളെ ശിവനു വിവാഹം ചെയ്തു നൽകുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു ഇതുമൂലം ശിവനോട് പക തോന്നിയ ദക്ഷൻ ശിവനെ അപമാനിക്കാനായി ഒരു മഹായാഗം നടത്താൻ തീരുമാനിച്ചു യജ്ഞത്തിൽ പങ്കെടുക്കാൻ ശിവനെ ഒഴിവാക്കി.

മറ്റെല്ലാ ദേവന്മാരെയും ഋഷിമാരെയും ക്ഷണിച്ചു മനപൂർവ്വമുള്ള ഈ അവഗണനയിൽ കോപിഷ്ഠയായ സതി ദക്ഷനോട് യാഗശാലയിൽ എത്താനും തൻറെ പിതാവായ ദക്ഷനോട് നേരിട്ട് ഇതിനെപ്പറ്റി ചോദ്യം ചെയ്യാനും തീരുമാനിക്കുന്നു എന്നാൽ യാഗശാലയിൽ വച്ച് ദക്ഷൻ ശിവനെയും ശിവപത്നിയായ തൻറെ പുത്രിയെയും അപമാനിച്ച് സംസാരിക്കുന്നു. തന്റെ ഭർത്താവിനെ അപമാനിച്ചുള്ള സംസാരത്തിൽ അതീവ കോപിഷ്ഠയായ സതി മുറിവേറ്റ തന്റെ ആത്മാഭിമാനത്തിന്റെ രോഷത്തിൽ ആത്മീയ തേജസിനാൽ സ്വയം ദഹിപ്പിക്കുന്നു മരിക്കുംമുമ്പ്ദക്ഷ നെ ശപിക്കുകയും ചെയ്യുന്നു സതി ആത്മാഹൂദി ചെയ്ത വിവരമറിഞ്ഞ ശിവൻ അതീവ രോഷത്താൽ തൻറെ ജഡ പറിച്ച് കൈലാസത്തിൽ എറിയുകയും ചെയ്യുന്നു.

തേജോരൂപമായ ആ ജഡയിൽ നിന്നും ആയിരം കൈകളോടെയും ബീമാകാര രൂപത്തോടെയും മൂന്ന് കണ്ണുകളോടെയും കപാല മാലകൾ അണിഞ്ഞു വിവിധ ആയുധങ്ങൾ ധരിച്ചും അജ്ഞാന നാശകനായ വീരഭദ്രൻ ഉടലെടുക്കുന്നു അധർമ്മത്തെ നശിപ്പിക്കാനുള്ള വീരഭദ്രന്റെ ചുമതലയിൽ സഹായിക്കാൻ ശക്തി രൂപണിയായ ദേവി ഭദ്രകാളിയായി അവതരിച്ചു.

 

About News Desk

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …