Breaking News

Lifestyle

അമിത ഉപ്പിന്റെ ഉപയോഗം അകാല മരണത്തിലേക്ക് നയിക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഭക്ഷണത്തിൽ അല്പം കൂടിയാലും, കുറഞ്ഞാലും ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് ഉപ്പ്. എന്നാൽ ഉപ്പിന്റെ അമിത ഉപയോഗം മൂലം സമൂഹത്തിൽ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചു വരുന്നതിൽ മുൻകരുതൽ സ്വീകരിക്കണമെന്നറിയിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. സോഡിയത്തിന്റെ ഉപയോഗം 2025 ആവുമ്പോഴേക്കും 30% കുറക്കുക എന്ന ആഗോളലക്ഷ്യത്തിനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യം വക്കുന്നത്. സ്ട്രോക്ക്, ഹൃദ്രോഗങ്ങൾ മുതൽ അകാലമരണത്തിലേക്ക് വരെ നയിക്കുന്നതിന് ഉപ്പിന്റെ അമിത ഉപയോഗം കാരണമാകുമെന്നാണ്‌ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ശരീരത്തിൽ ജലത്തിന്റെയും, ലവണങ്ങളുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ …

Read More »

ചിക്കൻപോക്സ്; ജാഗ്രത പാലിക്കണമെന്ന് കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ

കാ​സ​ർ​കോ​ട്​: കാ​സ​ർ​കോ​ട്​ ജില്ലയിൽ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി. രാംദാസ്. വരിസെല്ല സോസ്റ്റർ വൈറസ് മൂലമാണ് ചിക്കൻപോക്സ് ഉണ്ടാകുന്നത്. ചിക്കൻപോക്സിലെ കുമിളകളിൽ നിന്നുള്ള ദ്രാവകങ്ങളും ചുമ, തുമ്മൽ മുതലായവയിൽ ഒലിച്ചിറങ്ങുന്ന കണികകളും അണുബാധയ്ക്ക് കാരണമാകാം. ചിക്കൻപോക്സ് വൈറസിനെ അടിച്ചമർത്താനുള്ള സമയം 10-21 ദിവസമാണ്. ശരീരത്തിൽ കുമിളകൾ ഉയരാൻ തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ അവ ഉണങ്ങുന്ന ദിവസം വരെ …

Read More »

ഓപ്പറേഷൻ പ്യുവർ വാട്ടർ; കുപ്പിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: കുപ്പിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ പ്യുവർ വാട്ടർ’ എന്ന പേരിൽ പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശനി, ഞായർ ദിവസങ്ങളിലായി 156 സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും വിവിധ കമ്പനികളുടെ 38 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. വെയിലേൽക്കാതെ കുപ്പിവെള്ളം കൊണ്ടുപോകുന്നുണ്ടോ എന്നറിയാൻ 44 വാഹനങ്ങൾ പരിശോധിച്ചു. ഇതിന് പുറമെ, ജ്യൂസുകളും പാനീയങ്ങളും ഉണ്ടാക്കാൻ ശുദ്ധജലവും ശുദ്ധജലത്തിൽ …

Read More »

ഹൃദയത്തെ സംരക്ഷിക്കാൻ ദിനവും 3 മാതള നാരങ്ങ; വിശദമാക്കി പോഷകാഹാര വിദഗ്ധ

ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാൻ മാതളനാരങ്ങ ഉത്തമമാണെന്ന് വിശദമാക്കി പോഷകാഹാര വിദഗ്ധ അഞ്ജലി മുഖർജി. സമൂഹത്തിൽ ഹൃദ്രോഗികളുടെ തോത് ക്രമാതീതമായി ഉയർന്ന് കൊണ്ടിരിക്കുകയാണെന്നും, ആരോഗ്യപൂർണ്ണമായൊരു ജീവിതശൈലി പിന്തുടരുക മാത്രമാണ് ഇതിന് പ്രതിവിധിയെന്നും അവർ പറയുന്നു. അതിശക്തമായ ആന്റി-അഥെറോജെനിക് ഏജന്റായ മാതളം, ധമനികളെ ശുദ്ധീകരിച്ച്, രക്തസമ്മർദ്ദം വരുതിയിലാക്കി ഹൃദയത്തെ സംരക്ഷിക്കുന്നതിലും, രക്തക്കുഴലുകൾ അടയാതെ സൂക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ടാന്നിൻ, ആന്തോസയാനിസുകൾ തുടങ്ങിയ, പോഷകങ്ങളുടെ കലവറയായ മാതളനാരങ്ങ ദിവസവും മൂന്നെണ്ണം വീതം കഴിക്കുന്നത്‌ ഉയർന്ന …

Read More »

കൊച്ചിയിൽ മാസ്ക് നിർബന്ധം: ആരോഗ്യമന്ത്രി വീണാ ജോർജ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ഉയർന്ന സാഹചര്യത്തിൽ ജനങ്ങൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിതല യോഗത്തിലാണ് തീരുമാനം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെയും ആശുപത്രികളുടെയും സഹകരണത്തോടെ ക്യാമ്പ് സംഘടിപ്പിക്കും. അർബൻ ഗ്യാസ് ക്ലിനിക്കുകൾ ആരംഭിക്കും. പകർച്ചവ്യാധികൾക്കെതിരെ നടപടി സ്വീകരിക്കും. ചൊവ്വാഴ്ച മുതൽ ആരോഗ്യ സർവേ നടത്തും. മൊബൈൽ യൂണിറ്റുകളും …

Read More »

എച്ച്3 എൻ2; ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: എച്ച് 3 എൻ 2 പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് കേന്ദ്രസർക്കാർ നിർദേശം. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. രോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും, ആശുപത്രി സൗകര്യങ്ങൾ വിലയിരുത്തണമെന്നും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. ഇൻഫ്ലുവൻസ വൈറസിന്‍റെ വകഭേദമാണ് …

Read More »

മൈഗ്രെയ്ൻ അകറ്റാൻ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതെല്ലാം

പ്രായഭേദമന്യേ ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് മൈഗ്രെയ്ൻ. ടെൻഷൻ, സ്‌ട്രെസ്സ് എന്നിവ മൂലം രക്തസമ്മർദ്ദം ഉയരുന്നത് മൈഗ്രെയ്നിലേക്ക് വഴിവെക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈഗ്രെയ്നിന്റെ കടുത്ത വേദന ഇല്ലാതാക്കാൻ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന വസ്തുക്കൾ ഏതെല്ലാമാണെന്ന് വിശദമാക്കുകയാണ് ആരോഗ്യവിദഗ്ധർ. ഡാർക്ക്‌ ചോക്ലേറ്റ് ആണ് ആദ്യത്തേത്. മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ, ഹോർമോൺ അസന്തുലിതാവസ്ഥ പരിഹരിച്ച് ടെൻഷൻ കുറക്കുന്നതിനാൽ, സ്ഥിരമായി കഴിക്കുന്നത് വളരെയധികം ഗുണകരമാണ്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ …

Read More »

വേനൽ കനക്കുന്നു; മുൻകരുതലുകളും മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ചൂട് കനക്കുന്നതിനനുസരിച്ച് നിർജ്ജലീകരണത്തിനും അനാരോഗ്യത്തിനും സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ചിക്കൻപോക്സ്, വയറിളക്ക രോഗങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കെട്ടിടങ്ങൾക്ക് പുറത്ത് ജോലി ചെയ്യുന്നവർ സമയക്രമം കർശനമായി പാലിക്കണം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തിളപ്പിച്ചാറിയ …

Read More »

ബ്രഹ്മപുരം വിഷപ്പുക ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യത: ഐഎംഎ

കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക ജനങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. പക്ഷേ പുകയുടെ അളവും ദൈർഘ്യവും എത്രത്തോളം കുറയ്ക്കാൻ കഴിയുമോ അത്രത്തോളം ഭാവി സുരക്ഷിതമായിരിക്കും. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശാശ്വത നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യമേഖലയ്ക്ക് പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഐഎംഎ കൊച്ചി പ്രസിഡന്‍റ് ഡോ എസ് ശ്രീനിവാസ കമ്മത്തും സെക്രട്ടറി ഡോ ജോർജ് …

Read More »

കേരളത്തിൽ എച്ച്3എൻ2 കേസുകൾ കുറവ്: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ എച്ച് 3 എൻ 2 കേസുകൾ കുറവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പനി വന്നാൽ സ്രവ പരിശോധന നടത്തണം. വയറിളക്കത്തിനുള്ള ചികിത്സ വൈകരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മലപ്പുറം ചുങ്കത്തറയിൽ 11 കോളറ കേസുകൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യമന്ത്രി അറിയിച്ചു.

Read More »