Breaking News

ഓപ്പറേഷൻ പ്യുവർ വാട്ടർ; കുപ്പിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: കുപ്പിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ പ്യുവർ വാട്ടർ’ എന്ന പേരിൽ പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശനി, ഞായർ ദിവസങ്ങളിലായി 156 സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും വിവിധ കമ്പനികളുടെ 38 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. വെയിലേൽക്കാതെ കുപ്പിവെള്ളം കൊണ്ടുപോകുന്നുണ്ടോ എന്നറിയാൻ 44 വാഹനങ്ങൾ പരിശോധിച്ചു. ഇതിന് പുറമെ, ജ്യൂസുകളും പാനീയങ്ങളും ഉണ്ടാക്കാൻ ശുദ്ധജലവും ശുദ്ധജലത്തിൽ നിർമ്മിച്ച ഐസും ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വിവിധ കമ്പനികളുടെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലിറ്റിക്കൽ ലാബുകളിലേക്ക് അയച്ചു. ഗുണനിലവാരമില്ലാത്തവ കണ്ടെത്തിയാൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. വെയിലേൽക്കുന്ന തരത്തിൽ കുപ്പിവെള്ളം വിതരണം ചെയ്തതിന് രണ്ട് വാഹനങ്ങൾക്ക് നോട്ടീസ് നൽകി. കുപ്പിവെള്ളം കടകളിലും മറ്റും വെയിലേൽക്കാത്ത വിധത്തിൽ സംഭരിച്ച് വിൽക്കണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …