Breaking News

ഗു​രു​വാ​യൂ​രി​ലെ വ​ഴി​പാ​ട് ഥാ​ര്‍ ഇനി എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​മ​ല്‍ മു​ഹ​മ്മ​ദി​ന് സ്വന്തം..

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വ​ഴി​പാ​ടാ​യി ല​ഭി​ച്ച ഥാ​ര്‍ എ​സ്‌യു​വി എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​മ​ല്‍ മു​ഹ​മ്മ​ദ് സ്വ​ന്ത​മാ​ക്കി. 15.10 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് അ​മ​ല്‍ വാ​ഹ​നം ലേ​ല​ത്തി​ല്‍ പി​ടി​ച്ച​ത്. മ​ഹീ​ന്ദ്ര ക​മ്ബ​നി​യാ​ണ് ഥാ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വ​ഴി​പാ​ടാ​യി ന​ല്‍​കി​യ​ത്.

ദീ​പ​സ്തം​ഭ​ത്തി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് വാ​ഹ​ന​ത്തി​ന്‍റെ പ​ര​സ്യ ലേ​ലം ന​ട​ന്ന​ത്. 15 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു വാ​ഹ​ന​ത്തി​ന് അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വ​ഴി​പാ​ടാ​യി ല​ഭി​ച്ച വാ​ഹ​നം ലേ​ലം ചെ​യ്യാ​ന്‍ നേ​ര​ത്തെ ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചി​രു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …