Breaking News

“ഓച്ചിറ പരബ്രഹ്മ ഭൂമിയിൽ വൃശ്ചികോത്സവം”.

പരബ്രഹ്മ ഭൂമിയിലെ ആൽത്തറകളിൽ ഇന്നുമുതൽ ആയിരങ്ങൾ വൃശ്ചികോത്സവ ഭജനം ആരംഭിക്കും. തുടർന്നുള്ള 12 രാത്രങ്ങൾ വ്രത ശുദ്ധിയോടെ പടനിലത്തെ മണലിൽ ഭക്തകുടുംബങ്ങൾ സമഭാവനയോടെ ഭജനം നടത്തും. 28ന് ആൽത്തറകളിലെ കൽവിളക്കിൽ തെളിയുന്ന 12 വിളക്ക് സായൂജ്യം നേടി മാത്രമേ ഭക്തജനങ്ങൾ സുഗ്രഹങ്ങളിലേക്ക് പോവുകയുള്ളൂ.

ഭജനം പാർക്കാൻ പടനിലത്തെ ആൽത്തറകൾ സേവപ്പന്തലുകൾ, ഓഡിറ്റോറിയങ്ങൾ , ഭജനക്കുടിൽ, സത്രങ്ങൾ എന്നിവിടങ്ങളിൽ ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്. പുലർച്ചെ ക്ഷേത്രക്കുളത്തിൽ പോയി കുളി കഴിഞ്ഞതിനുശേഷം ഭസ്മവും കൽ വിളക്കിലെ കരിയും ചെളി പ്രസാദവും നെറ്റിയിൽ ചാർത്തി ആൽത്തറകളിലെ കൽ വിളക്കിൽ നിന്നും ദീപം കുടിലുകളിലെ നിലവിളക്കുകളിലേക്ക് പകരുന്നതോടെ ഭജനം ആരംഭിക്കും. തുടർന്ന് കുടിലിലെ അടുപ്പിലേക്കും തീ പകരും.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …