Breaking News

സംസ്ഥാനത്ത് കോ​വി​ഡ് രോ​ഗി​ക​ള്‍ കു​റ​യു​ന്ന​ത് ആ​ശ്വാ​സ​ക​രം, ജാ​ഗ്ര​ത കൈ​വി​ട​രു​ത്: ആരോഗ്യമന്ത്രി കെ.​കെ. ശൈ​ല​ജ ടീച്ചര്‍..!

സംസ്ഥാനത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഫ​ലം കാ​ണു​ന്നു​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. പോ​സീ​റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത് ആ​ശ്വാ​സം ന​ല്‍​കു​ന്നവയാണ്, എ​ന്നാ​ല്‍

ജാ​ഗ്ര​ത​യും സ​മൂ​ഹ അ​ക​ല​വും ഇതുപോലെത്തന്നെ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ഷു ആ​ഘോ​ഷ​ങ്ങ​ള്‍ സ​മൂ​ഹ അ​ക​ലം പാ​ലി​ച്ച്‌ ന​ട​ത്ത​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗി സ​മ്പര്‍​ക്ക​ങ്ങ​ള്‍ കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ച​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ സമ്പര്‍​ക്ക പ​ട്ടി​ക ഫ​ല​പ്ര​ദ​മാ​യി ത​യാ​റാ​ക്കാന്‍ സാധിച്ചു.

നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രെ പോ​ലും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി സം​സ്ഥാ​ന​ത്ത് പ​ത്ത് ലാ​ബു​ക​ള്‍ സ​ജ്ജ​മാ​ക്കിയിട്ടുണ്ട്. പ​രി​ശോ​ധ​ന​ക്ക് നി​ല​വി​ല്‍ ആ​വ​ശ്യ​ത്തി​ന് കി​റ്റു​ക​ളു​ണ്ട്.

അ​തേ​സ​മ​യം, റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്താ​ന്‍ കൂ​ടു​ത​ല്‍ കി​റ്റു​ക​ള്‍ വേ​ണ്ടി​വ​രും. കി​റ്റു​ക​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ലോ​ക്ക്ഡൗ​ണ്‍ ക്ര​മീ​ക​ര​ണം കേ​ന്ദ്ര നി​ര്‍​ദേ​ശ പ്ര​കാ​രം മാ​ത്ര​മേ മാ​റ്റം വ​രു​ത്തു​ക​യു​ള്ളൂവെന്ന് മ​ന്ത്രി അ​റി​യി​ച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …