Breaking News

ചൈനീസ് റോക്കറ്റ് അവശിഷ്ടം ചന്ദ്രനില്‍ പതിച്ചു; മൂവായിരം കിലോ ഭാരമുള്ള അവശിഷ്ടം പതിച്ച്‌ രൂപപ്പെട്ടത് വലിയ ഗര്‍ത്തം

ചൈനീസ് റോക്കറ്റ് അവശിഷ്ടം ചന്ദ്രനില്‍ പതിച്ചു. മൂന്ന് ടണ്‍ ഭാരമുള്ള അവശിഷ്ടം പതിച്ചതോടെ വലിയ ഗര്‍ത്തം രൂപപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഏഴ് വര്‍ഷക്കാലം ബഹികാരാകാശത്ത് കറങ്ങിയ ചൈനീസ് റോക്കറ്റ് അവശിഷ്ടമാണ് ചന്ദ്രനില്‍ പതിച്ചത്. ഇതേ തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ 65 അടി വിസ്തൃതിയുള്ള ഗര്‍ത്തം രൂപപ്പെട്ടു. സമീപത്തില്ലാതിരുന്നതിനാല്‍ നാസയുടെ ലൂണാര്‍ റെക്കൊനൈസന്‍സ് ഓര്‍ബിറ്ററിന് സംഭവം നേരിട്ട് കാണാന്‍ സാധിച്ചിരുന്നില്ല.

എങ്കിലും റോക്കറ്റ് ചെന്ന് പതിച്ച ഗര്‍ത്തത്തെ കുറിച്ച്‌ വിശദ പഠനം നടത്തുമെന്ന് ലൂണാര്‍ റെക്കൊനൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഡെപ്യൂട്ടി പ്രൊജക്‌ട് സൈന്റിസ്റ്റ് ജോണ്‍ കെല്ലര്‍ പറഞ്ഞു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് അവശിഷ്ടം ഉപരിതലത്തില്‍ പതിച്ചത്. പ്രൊജക്‌ട് പ്ലൂട്ടോയുടെ ഭാഗമായ ബഹിരാകാശ ശാസ്ത്രജ്ഞന്‍ ബില്‍ ഗ്രേയാണ് ഈ ബഹിരാകാശ അവശിഷ്ടത്തെകുറിച്ച്‌ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് റോക്കറ്റിന്റെ അവശിഷ്ടമാണെന്നായിരുന്നു ഗ്രേ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …