Breaking News

മലയില്‍ കുടുങ്ങിയ ബാബു നേപ്പാളിലേക്ക്; കൂടെ പോകാന്‍ താത്പര്യമുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍

ചേറാട് കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു നേപ്പാളിലേക്ക് പോകാനൊരുങ്ങുന്നു. എവറസ്റ്റ് കീഴടക്കണമെന്നതാണ് സ്വപ്നമെന്ന് ബാബു പറയുന്നത്. ഇതിനിടെ ബാബുവിനെ കാണാന്‍ പാലക്കാട്ടെത്തിയ ബോബി ചെമ്മണ്ണൂരും ബാബുവിനൊപ്പം നേപ്പാളിലേക്ക് പോകാന്‍ ആഗ്രഹവം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ബാബുവിനെ കാണാന്‍ തിരക്കുകള്‍ക്കിടയിലും ബോബി ചെമ്മണ്ണൂര്‍ നേരിട്ടെത്തിയത്.

ബാബുവിനെ അനുമോദിക്കുന്നതിന് വേണ്ടിയാണ് എത്തിയതെന്നും അദ്ദേഹത്തിന്റെ ചെറുത്തുനില്‍പ്പ് ഏറെ ഇഷ്ടപ്പെട്ടുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഏതൊരു കാര്യവും ആഗ്രഹിച്ചാല്‍ കിട്ടുമെന്ന് ഉറച്ച വിശ്വസത്തോടെ വീണ്ടും വീണ്ടും ശ്രമിക്കുക. ഫോളോപ്പ് ചെയ്താല്‍ എന്തായാലും കിട്ടിയിരിക്കും. ഫോളോപ്പ് എന്നതാണ് തന്റെ വിജയമന്ത്രം. വെള്ളവും ഭക്ഷണവുമില്ലാത മണിക്കൂറുകള്‍

കഴിയുന്നതിനിടയില്‍ ഹെലികോപ്ടറൊക്കെ വന്ന് രക്ഷാപ്രവര്‍ത്തനം നടത്താനാകാതെ പോകുന്നത് കണ്ടാല്‍ ഭയം തോന്നും. എന്നാല്‍ അവിടെയൊക്കെ പ്രതീക്ഷയോടെ ബാബു പൊരുതി കയറിയെന്നും അദ്ദേഹം പറഞ്ഞു. ബാബുവിനെ കാണാനെത്തിയ ബോബി ചെമ്മണ്ണൂര്‍ സമ്മാനവും നല്‍കിയാണ് മടങ്ങിയത്. ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയതുമുതല്‍ ബാബുവിനെ കാണാന്‍ നിരവധിപേരാണ് എത്തുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …