Breaking News

സിനിമാസെറ്റ് തല്ലിപ്പൊളിച്ചിട്ടും മോഹൻലാലും മമ്മൂട്ടിയും എന്താണ് ഒന്നും മിണ്ടാത്തത്?: ഹരീഷ് പേരടി

ടോവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത വിഷയവുമായി ബന്ധപ്പെട്ട് സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയുമായി നിരവധി ആളുകളാണ് പ്രതിഷേധം അറിയിച്ചത്.

ഇതാണ് യഥാര്‍ത്ഥ ഹീറോ ; ലോക്ക് ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ 177 പെൺകുട്ടികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച്‌ നടൻ സോനു സൂദ്..!

സിനിമാ മേഖലയില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലും മലയാളത്തിന്റെ താരരാജക്കാന്‍മ്മാരായ മോഹന്‍ലാലും മമ്മൂട്ടിയും സെറ്റ് തകര്‍ത്ത് വിഷയവുമായി ബന്ധപ്പെട്ട് എന്താണ് ഒന്നും മിണ്ടാത്തതെന്ന് ചോദിക്കുകയാണ് ഹരീഷ് പേരടി.

ഫേസ്‌ബുക്കിലൂടെയാണ് ഹരീഷ് ഇക്കാര്യം ചോദിച്ചത്. സിനിമാ സെറ്റ് തല്ലിപ്പൊളിച്ചിട്ടും സിനിമ കൊണ്ട് ജീവിക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും ഒന്നും മിണ്ടാത്തത് എന്താണ്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലാലേട്ടനേയും മമ്മുക്കയേയും എനിക്ക് വലിയ ഇഷ്ടടമാണ്… ഞാന്‍ അവരുടെ കൂടെ അഭിനയിക്കുന്ന ഒരാളാണ്… ഞാന്‍ പറയുന്ന പൈസ Ok യാണെങ്കില്‍ ഇനിയും അവരുടെ കൂടെ അഭിനയിക്കും…

പക്ഷെ എന്നോട് ഒരു പാട് ആളുകള്‍ ചോദിക്കുന്നു… ഒരു സിനിമാ സെറ്റ് തല്ലി പൊളിച്ചിട്ടും സിനിമകൊണ്ട് ജീവിക്കുന്ന നിന്റെ ലാലേട്ടനും മമ്മുക്കയും എന്താണ് ഒന്നും മിണ്ടാത്തതെന്ന് ?… ഞാനവരോട് എന്താണ് പറയേണ്ടത്?… അവര്‍ എല്ലാത്തിനും പ്രതികരിക്കേണ്ട കാര്യമില്ലെന്ന സാധാരണ മറുപടി പറഞ്ഞോട്ടേ?

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …