Breaking News

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിവാദ സിലബസ്: തല്‍ക്കാലത്തേക്ക് മരവിപ്പിച്ച്‌ വിസി……

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിവാദ സിലബസ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. വിഷയെത്തെക്കുറിച്ച്‌ പഠിച്ച്‌ അഞ്ചുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. അതിനിടെ വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് വി സിയോട് വിശദീകരണം തേടി. എത്ര പ്രതിഷേധം ഉണ്ടായാലും സിലബസ് പിന്‍വലിക്കില്ലെന്നാണ് വൈസ് ചാന്‍സിലര്‍ നേരത്തേ പറഞ്ഞിരുന്നത്.

ആര്‍ എസ് എസ് സൈദ്ധാന്തികരായ ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സിലബസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് ​യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിസിയെ 20 മിനിറ്റോളം തടഞ്ഞു വയ്ക്കുകയും ചെയ്തു.

എന്നാല്‍ എല്ലാ വിഷയവും എല്ലാവരും പഠിക്കട്ടെ എന്ന നിലപാടാണ് എസ് എഫ് ഐ സ്വീകരിച്ചത്. പുസ്തകം പഠിക്കേണ്ടത് വിമര്‍ശനാത്മകമായാണെന്നും യൂണിയന്‍ ചെയര്‍മാന്‍ എം കെ ഹസന്‍ പറ‍ഞ്ഞു.

എം എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പി ജി മൂന്നാം സെമസ്റ്ററിലാണ് ഗോള്‍വാള്‍ക്കറുടെ ‘വീ ഓര്‍ ഔവര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ്’, ‘ബഞ്ച് ഓഫ് തോട്ട്സ്’ ( വിചാരധാര), വി.ഡി സവര്‍ക്കറുടെ ‘ഹിന്ദുത്വ : ഹു ഈസ് എ ഹിന്ദു’ എന്നീ പുസ്തകങ്ങളിലെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. വിചാരധാര ആര്‍ എസ് എസ് മൂലഗ്രന്ഥമായി പരിഗണിക്കുന്ന കൃതിയുമാണ്. ദീന്‍ദയാല്‍ ഉപാദ്ധ്യായ, ബാല്‍രാജ് മധോക് എന്നിവരുടെ പുസ്തകങ്ങളിലെ ഭാഗങ്ങളും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ എസ് എസ് സൈദ്ധാന്തികരുടെ രചനകള്‍ അക്കാഡമിക് പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്നുമാണ് പരാതി.രാജ്യത്തിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നും മറ്റും ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …