Breaking News

ഇന്ത്യ-ചൈന അതിർത്തി സംഘർഷം; എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം; രാഹുൽ ഗാന്ധി!

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം എന്ന് കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ഗാന്ധി. രാജ്യത്ത് 1.6 ലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണ വൈറസ്‌ പകര്‍ച്ചാവ്യാധിയോട്

രാജ്യം പൊരുതുമ്ബോള്‍ ഈ വിഷയത്തില്‍ നിശബ്ദത തുടരുന്നത് ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപെട്ടു, ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചുള്ള

സര്‍ക്കാരിന്‍റെ നിശബ്ധത പ്രതിസന്ധി ഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും
ആക്കം കൂട്ടുകയാണ്, എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം, രാഹുല്‍ ഗാന്ധി ആവശ്യപെട്ടു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കേണ്ടത് പ്രധാനമാണ്,

അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആളുകള്‍ക്ക് മനസിലാക്കാനും ശരിയായ വ്യക്തമായ നിലപാട് സ്വീകരിക്കാനും കഴിയുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ട്വിട്ടറിലൂടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപെട്ടത്‌.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …