Breaking News

ഫോട്ടോ ഷൂട്ടിന് എത്തിയത് 28ന്; 303-ാം നമ്ബര്‍ മുറി ബുക്ക് ചെയ്ത് നല്‍കി തന്ത്രമൊരുക്കി; ചര്‍ച്ചയ്ക്കിടെ നല്‍കിയത് മയക്കു മരുന്ന് കലര്‍ത്തിയ വെള്ളം; കൂട്ട ബലാത്സംഗത്തിനിടെ അലറി വിളിച്ചിട്ടും തിരിഞ്ഞു നോക്കാത്ത ഉടമ; അഞ്ചാം നാള്‍ രക്ഷപ്പെടല്‍; ആ മോഡല്‍ രക്ഷപ്പെട്ട കഥ

ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പ്രതികള്‍ ഒളിവിലേക്ക് പോകുന്നത് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസ് അറിഞ്ഞെന്ന് മനസ്സിലാക്കി.

കേസിലെ പ്രതികളായ അജ്മല്‍, ഷമീര്‍ എന്നിവരും ഇടച്ചിറയിലെ ലോഡ്ജിന്റെ ഉടമയായ ക്രിസ്റ്റീനയുമാണ് ഒളിവില്‍പോയത്. ലോഡ്ജ് ഉടമയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. ഇതേ തുടര്‍ന്ന് ലോഡ്ജില്‍ പരിശോധന നടത്തിയ പൊലീസ് ഇത് സീല്‍ ചെയ്തു.

മലപ്പുറം സ്വദേശിനിയായ മോഡലിനെയാണ് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തത്. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായത്. കേസില്‍ നേരത്തെ ഒരാള്‍ അറസ്റ്റിലായിരുന്നു. ആലപ്പുഴ സ്വദേശി സലിംകുമാര്‍ (33) ആണ് പിടിയിലായത്. 28നാണ്

മോഡല്‍ തീവണ്ടിയില്‍ കൊച്ചിയില്‍ എത്തിയത്. സ്വന്തം ആവശ്യത്തിനുള്ള ഫോട്ടോ ഷൂട്ടിനായിരുന്നു ഇതെല്ലാം. ബിപിന്‍ എന്ന സുഹൃത്തു വഴിയാണ് കൊച്ചിയല്‍ സലിംകുമാറിന്റെ നേതൃത്വത്തിലെ സംഘത്തെ കുറിച്ച്‌ അറിയുന്നത്. പീഡനം തുടങ്ങി അഞ്ചാം നാളാണ് യുവതി രക്ഷപ്പെട്ടത്.

യുവതി കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോള്‍ സലിംകുമാര്‍ ഇടച്ചിറയിലെ ലോഡ്ജില്‍ താമസം ശരിയാക്കി നല്‍കുകയായിരുന്നു. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മല്‍, ഷമീര്‍, സലീംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. യുവതിക്ക് പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നല്‍കി

അര്‍ധമയക്കത്തിലാക്കിയായിരുന്നു പീഡനം. 28ന് ഹോട്ടലില്‍ മുറിയെടുത്തു. ഫോട്ടോ ഷൂട്ടിന്റെ ചര്‍ച്ചയ്ക്കായി 29ന് സംഘം എത്തി. ഹോട്ടലിലെ 303-ാം നമ്ബര്‍ റൂമിലാണ് മോഡല്‍ താമസിച്ചത്. ഇതിന് അടുത്ത 304 നമ്ബര്‍ മുറി പീഡകര്‍ സ്വന്തമാക്കി.

304ലേക്ക് വിളിച്ചായിരുന്നു ചര്‍ച്ച. ഈ മുറിയില്‍ എത്തിയപ്പോള്‍ ചര്‍ച്ചയ്ക്കിടെ വെള്ളം നല്‍കി. ഇതില്‍ മയക്കു മരുന്നുണ്ടായിരുന്നു. മയങ്ങിയപ്പോള്‍ സലിം കുമാര്‍ ആദ്യം പീഡിപ്പിച്ചു. പിന്നീട് അജ്മലും ഷമീറും. ഓര്‍മ്മ വന്നപ്പോള്‍ ഉറക്കെ നിലവിളിച്ചു. എന്നാല്‍ ഹോട്ടല്‍ ഉടമ അടക്കം മൗനം

പാലിച്ച്‌ പീഡകര്‍ക്ക് സഹായം നല്‍കി. മുറിയില്‍ പൂട്ടിയിട്ടു. മോഡലിന്റെ ഫോണും സലിം കുമാര്‍ സ്വന്തമാക്കി. ഈ ഫോണിലെ ലോക്ക് മാറ്റി പുതിയതിട്ടു. മോഡലിനെ ഭീഷണിപ്പെടുത്തിയായിരുന്നു ഇത്. അങ്ങനെ 29 മുതല്‍ മൂന്നാം തീയതി വരെ പീഡനം. പുറത്തേക്ക് ബന്ധപ്പെടാന്‍ ഒരു അവസരവും നല്‍കിയില്ല.

മൂന്നാം തീയതിയാണ് പീഡകനായ സലിംകുമാറിന്റെ കൈയില്‍ നിന്ന് ഫോണ്‍ കൈക്കലാക്കുന്നത്. ഇതില്‍ നിന്ന് ഉമ്മയെ വിളിച്ച്‌ കാര്യം പറഞ്ഞു. ഇടച്ചിറയിലെ ക്രിസ്റ്റീനാ റെസിഡന്‍സിയിലാണ് താന്‍ പെട്ടു പോയതെന്ന് ഉമ്മയെ അറിയിച്ചു. ഇത് സഹോദരിയെ ഉമ്മ അറിയിച്ചു.

അതിവേഗം അവര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് ലോഡ്ജില്‍ നിന്ന് മോഡലിനെ രക്ഷിച്ചത്. ഇതാണ് നിര്‍ണ്ണായകമായത്. ഇതിന് പിന്നാലെ സലിംകുമാര്‍ കുടുങ്ങി. എന്നാല്‍ ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു.

മോഡലിന്റെ കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇതുപയോഗിച്ച്‌ ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ പീഡിപ്പിക്കുകയായിരുന്നു സംഘം. ഇതിന്റെ അടിസ്ഥാനത്തില്‍ ഐടി വകുപ്പ് അടക്കം ചുമത്തിയിട്ടുണ്ട്. ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മലപ്പുറം സ്വദേശിനിയായ 27 കാരിയെയാണ് കാക്കനാട് ലോഡ്ജില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചത്. സംഭവത്തില്‍ ഇന്നലെ വൈകീട്ട് യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …